യാത്രകളോടുളള ഇഷ്ടം ബോളിവുഡ് അരങ്ങേറ്റത്തിന് കാരണമായി! തുറന്നു പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കാറുളളത്. മലയാളത്തിലെന്ന പോലെ മറ്റു ഭാഷകളിലും നടന്റെ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. മലയാളത്തില്‍ നിന്ന് ഇടവേളയെടുത്ത് അന്യഭാഷാ ചിത്രങ്ങളില്‍ ദുല്‍ഖര്‍ സജീവമായി അഭിനയിച്ചിരുന്നു. തമിഴ് തെലുങ്ക്,ഹിന്ദി ഭാഷകളിലായാണ് താരം ചിത്രങ്ങള്‍ ചെയ്തിരുന്നത്. ദുല്‍ഖര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത് കര്‍വാന്‍ എന്ന ചിത്രത്തിലൂടെയാണ്.
അടുത്ത മാസമാണ് ചിത്രം തിയ്യേറ്ററുകളിലെത്തുന്നത്. കര്‍വാന്‍റെ പ്രൊമോഷന്‍ പരിപാടികളുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെല്ലാം ദുല്‍ഖര്‍ തന്റെ അഭിമുഖം നല്‍കിയിരുന്നു. അഭിമുഖങ്ങളില്‍ ദുല്‍ഖര്‍ പറയുന്ന കാര്യങ്ങള്‍ പലപ്പോഴും ശ്രദ്ധേയമാവാറുണ്ട്. ഒരഭിമുഖത്തില്‍ കര്‍വാനില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതിന്റെ കാരണം ദുല്‍ഖര്‍ വെളിപ്പെടുത്തിയിരുന്നു.

റിലീസിങ്ങിനൊരുങ്ങി കര്‍വാന്‍
ദുല്‍ഖറിന്‍റെ ആദ്യ ബോളിവുഡ് ചിത്രം റിലീസിങ്ങിനൊരുങ്ങുകയാണ്. ആഗസ്റ്റ് മൂന്നിനാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ആകര്‍ഷ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം ഒരു റോഡ് മൂവി ഗണത്തില്‍പ്പെടുന്ന സിനിമയാണെന്നാണ് അറിയുന്നത്. ചിത്രത്തില്‍ അവിനാഷ് എന്നൊരു കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. ദുല്‍ഖറിന്റെ സോളോ സംവിധാനം ചെയ്ത ബിജോയ് നമ്പ്യാരാണ് ചിത്രത്തിനു വേണ്ടി കഥയെഴുതിയിരിക്കുന്നത്. എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്നൊരു ചിത്രമായിരിക്കും കര്‍വാന്‍ എന്നാണറിയുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും പാട്ടുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്.

ചിത്രത്തിലെ താരങ്ങള്‍
ഇര്‍ഫാന്‍ ഖാനും മിഥില പല്‍ക്കറുമാണ് ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം പ്രധാന വേഷങ്ങളിലെത്തുന്നത്. ഇവര്‍ മൂന്ന് പേരിലൂടെയുമാണ് കര്‍വാന്റെ കഥ മുന്നോട്ടുപോവുന്നത്. ചിത്രത്തില്‍ ഷൗക്കത്ത് എന്നൊരു കഥാപാത്രമായി ഇര്‍ഫാന്‍ എത്തുമ്പോള്‍ തന്യ എന്ന് കഥാപാത്രമായാണ് മിഥില എത്തുന്നത്. ഒരു യാത്രയ്ക്കിടെ മൂന്ന് പേര്‍ കണ്ടുമുട്ടുന്നതും തുടര്‍ന്നു നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്.

ഇര്‍ഫാന്‍ ഖാനൊപ്പം അഭിനയിച്ചത്
ഇര്‍ഫാന്‍ ഖാനൊപ്പം അഭിനയിച്ചതിന്റെ സന്തോഷം അടുത്തിടെ ദുല്‍ഖര്‍ പങ്കുവെച്ചിരുന്നു. കര്‍വാന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെയാണ് ഇര്‍ഫാനെ മിസ് ചെയ്യുന്നുവെന്ന് ദുല്‍ഖര്‍ പറഞ്ഞത്. കര്‍വാനില്‍ ഇര്‍ഫാനൊപ്പം അഭിനയിച്ചത് മറക്കാനാവാത്ത അനുഭവമായിരുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. ചികില്‍സയില്‍ നിന്നും മുക്തനായി അദ്ദേഹം എത്രയും പെട്ടെന്ന് തിരിച്ചുവരട്ടെയെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു

അഭിനയിക്കാനുണ്ടായ കാരണം
യാത്രകളോടുളള പ്രണയമാണ് തന്നെ കര്‍വാനിലെത്തിച്ചത് എന്ന് അടുത്തിടെ നടന്ന ഒരഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞിരുന്നു. റോഡ് മൂവി ആയിട്ടാണ് കര്‍വാന്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഷൂട്ടിംഗിന്റെ ഭാഗമായി കേരളത്തില്‍ നിന്നും ഊട്ടിയിലേക്കും തിരിച്ചും യാത്ര ചെയ്തിരുന്നു. യാത്രകളോട് എനിക്ക് വലിയ ഇഷ്ടമാണ്. എന്നാല്‍ കരിയറിലെ തിരക്കുകള്‍ കാരണം എനിക്ക് യാത്രകള്‍ ചെയ്യാന്‍ അധികം സമയം കിട്ടിയിട്ടില്ല. എ്ന്നാല്‍ കര്‍വാന്‍ പോലുളള സിനിമകള്‍ ആ ദുഖം മാറ്റി തന്നു. അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞു


Click it and Unblock the Notifications











