മഹാനടി കണ്ട ശേഷം മമ്മൂട്ടി പറഞ്ഞത്! മനസ് തുറന്ന് ദുല്‍ഖര്‍ സല്‍മാന്‍
Recommended Video

ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തു സുരേഷും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച പുതിയ ചിത്രമാണ് മഹാനടി. തെലുങ്ക് സിനിമയിലെ പഴയകാല നടി സാവിത്രിയുടെ ജീവിത കഥ പറയുന്ന ചിത്രം നാഗ് അശ്വിനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ സാവിത്രിയെ കീര്‍ത്തി അവതരിപ്പിക്കുമ്പോള്‍ ജെമിനി ഗണേഷനായാണ് ദുല്‍ഖര്‍ എത്തുന്നത്.
മെയ് ഒമ്പതിന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ബാഹുബലിയുടെ സംവിധായകന്‍ എസ് എസ് രാജമൗലിയടക്കമുളള സിനിമാ പ്രവര്‍ത്തകരും പ്രേക്ഷകരും ഒന്നടങ്കം ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

ദുല്‍ഖറിനെയും കീര്‍ത്തിയെയും വാനോളം പുകഴ്ത്തിയായിരുന്നു രാജമൗലി എത്തിയിരുന്നത്. തുടര്‍ന്ന് രാജമൗലിയുടെ പ്രശംസയ്ക്ക് നന്ദിയറിച്ച് ഇരുതാരങ്ങളും ട്വിറ്ററില്‍ എത്തിയിരുന്നു. അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി ചിത്രം കണ്ട ശേഷം തന്നോട് പറഞ്ഞ കാര്യം ദുല്‍ഖര്‍ വെളിപ്പെടുത്തിയിരുന്നു. തമിഴ് സിനിമാ വെബ്‌സൈറ്റായാ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി പറഞ്ഞ കാര്യം ദുല്‍ഖര്‍ പങ്കുവെച്ചത്.

"ഉപ്പ സിനിമ നല്ലവണം ആസ്വദിച്ചാണ് കണ്ടത്. ജെമിനി ഗണേഷന്റെയും സാവിത്രിയുടെയും കഥ അതേപടി പറയുകയല്ല മഹാനടി. മഹാനടിയില്‍ വിവിധ കാലഘട്ടങ്ങള്‍ ചിത്രീകരിച്ചിരിക്കുന്ന രീതി ഇന്ററസ്റ്റിങ്ങാണ്. ചിത്രമൊരുക്കിയ രീതി മികച്ചതായിരുന്നുവെന്നും വാപ്പ പറഞ്ഞിരുന്നു". മഹാനടിക്ക് ആശംസകളുമായി മോഹന്‍ലാലും ഇന്ന് ട്വിറ്ററില്‍ രംഗത്തെത്തിയിരുന്നു. മഹാനടിയെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് കേള്‍ക്കുന്നതെന്നും എന്റെ കുടുംബത്തിലെ അംഗങ്ങളെ പോലെ ഞാന്‍ സ്‌നേഹിക്കുന്ന ദുല്‍ഖറിനും കീര്‍ത്തിക്കും ആശംസകള്‍ എന്നുമാണ് മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചിരുന്നത്.


Click it and Unblock the Notifications