ഒരു കുട്ടിയുടെ കൗതുകത്തോടെ വാപ്പച്ചി ചെയ്ത ചിത്രം!! പേരന്‍പിനെ കുറിച്ച് വാചാലനായി ദുൽഖർ
സ്പാസ്റ്റിക് പാരലിസിസ് സവിശേഷ രോഗത്തിലൂടെ കടന്നു പോകുന്ന ഒരു പെൺകുട്ടിയുടെ പിതാവായിട്ടാണ് മമ്മൂക്ക ചിത്രത്തിലെത്തുന്നത്.
Recommended Video

ഇന്ത്യൻ സിനിമ ലോകവും പ്രേക്ഷകരും ഒരു പോലെ കാത്തിരുന്ന ചിത്രമാണ് പേരൻപ്. മ്മൂട്ടിയയുടെ സിനിമ കരിയറിൽ സ്വർണ്ണ ലിപികളാൽ എഴുതിയ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും പേരൻപിലെ അമുദ. ചിത്രം സൂപ്പർ ഹിറ്റാകുമെന്ന് എല്ലാവർക്കും നിസംശയം അറിയാമായിരുന്നു. എന്നാൽ എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നത് മമ്മൂക്കയുടെ മനോഹരമായ പ്രകടനം കാണാനായിരുന്നു.

ചിത്രം തിയേറ്ററുകളിൽ എത്തിയതിനു പിന്നാലെ മമ്മൂക്കയ്ക്ക് അഭിനന്ദവുമായി സിനിമ ലോകം ഒന്നടങ്കം എത്തിയിരുന്നു. ഇപ്പോഴിത പേരൻപിൽ മമ്മൂട്ടിയുടെ അഭിനയത്തെ പ്രകീർത്തിച്ച് ദുൽഖർ രംഗത്തെത്തിയിരിക്കുകയാണ്. മമ്മൂക്കയുടെ അഭിനന്ദനം കണ്ട് വണ്ടറടിച്ചിരിക്കുകയാണ് താരം. ഒരു കുട്ടിയുടെ കൗതുകത്തോടെ വാപ്പച്ചി ചെയ്ത ചിത്രമാണ് പേരൻപ് എന്ന് ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചു. കൂടാതെ സിനിമ എന്ന കലയോടുള്ള മമ്മൂട്ടിയുടെ ഒരിക്കലും അടങ്ങാത്ത ആഗ്രഹത്തെയും ദുൽഖർ അഭിനന്ദിക്കുന്നുമുണ്ട്.
സ്പാസ്റ്റിക് പാരലിസിസ് സവിശേഷ രോഗത്തിലൂടെ കടന്നു പോകുന്ന ഒരു പെൺകുട്ടിയുടെ പിതാവായിട്ടാണ് മമ്മൂക്ക ചിത്രത്തിലെത്തുന്നത്. അമ്മ ഉപേക്ഷിച്ച് പോയ ഈ അച്ഛന്റേയും മകളുടേയും ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. മമ്മൂട്ടിയുടെ മകളായി സാധനയാണ് എത്തുന്നത്.അഞ്ജലി, അഞ്ജലി ആമീര്‍, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ഛായാഗ്രാഹണം- തേനി ഈശ്വര്‍, സംഗീതം- യുവന്‍ ശങ്കര്‍രാജ.


Click it and Unblock the Notifications