യാത്രയ്ക്കായി കാത്തിരിക്കുന്നുവെന്ന് ദുല്‍ഖര്‍ സല്‍മാന്‍! നന്ദി പറഞ്ഞ് സംവിധായകന്‍ മഹി വി രാഘവ്

By Prashant V R

മമ്മൂട്ടിയുടെതായി റീലിസിങ്ങിനൊരുങ്ങുന്ന തെലുങ്ക് ചിത്രമാണ് യാത്ര. ഒരിടവേളയ്ക്കു ശേഷം മമ്മൂക്ക തെലുങ്കിലെത്തിയ ചിത്രത്തിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. ചിത്രത്തില്‍ വൈഎസ് ആറായുളള മമ്മൂക്കയുടെ പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് എല്ലാവരുമുളളത്.

ചിത്രത്തിന്റെ പുതിയ ടീസര്‍ ഇന്ന് സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ടീസറിന് മികച്ച വരവേല്‍പ്പ് തന്നെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. സിനിമയുടെ തെലുങ്ക്,മലയാളം ട്രെയിലറുകളായിരുന്നു പുറത്തിറങ്ങിയിരുന്നത്. ടീസറില്‍ മമ്മൂക്ക തന്നെയാണ് കുടുതല്‍ തിളങ്ങിനില്‍ക്കുന്നത്. നിരവധി പേരാണ് ടീസര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. യാത്ര ടീസര്‍ കണ്ട ശേഷം ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. ഫേസ്ബുക്ക് പേജിലായിരുന്നു ചിത്രത്തെക്കുറിച്ച് ദുല്‍ഖര്‍ കുറിച്ചിരുന്നത്.

യാത്ര

യാത്ര

ദുല്‍ഖര്‍ സല്‍മാന്റെ തെലുങ്ക് അരങ്ങേറ്റത്തിനു പിന്നാലെയായിരുന്നു മമ്മൂക്കയുടെ യാത്രയെക്കുറിച്ചുളള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നത്. ആന്ധ്രാ പ്രദേശ് മുന്‍മുഖ്യമന്ത്രി വൈഎസ് ആര്‍ രാജശേഖര റെഡ്ഡിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിതമാണ് പറയുന്നത്. 2004 ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വൈഎസ് ആറിന്റെ മൂന്ന് മാസം നീണ്ട പദയാത്രയാണ് സിനിമയുടെ ഇതിവൃത്തം. വൈഎസ് ആറുമായി വലിയ രൂപസാദൃശ്യമില്ലെങ്കിലും കഥാപാത്രത്തെ മമ്മൂക്ക മികച്ചതാക്കുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

ടീസര്‍ നല്‍കിയ ആവേശം

ടീസര്‍ നല്‍കിയ ആവേശം

ചരിത്ര പ്രാധാന്യമുളള ചിത്രത്തില്‍ അഭിനയ സാധ്യതകള്‍ എറെയുളള ഒരു കഥാപാത്രം തന്നെയാണ് താരത്തിന്. സിനിമയുടെ പ്രാരംഭ ഘട്ട ജോലികള്‍ മുന്നേ തുടങ്ങിയെങ്കിലും ചിത്രീകരണം ഈ വര്‍ഷമായിരുന്നു പൂര്‍ത്തിയായിരുന്നത്. യാത്രയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ധാരാളമായി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്റെതായി പുറത്തുവിട്ട പോസ്റ്ററുകളും ആരാധകരില്‍ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിരുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസര്‍ ആരാധകരില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലായിരുന്നു യാത്രയുടെ ടീസര് പുറത്തുവന്നത്.

ദുല്‍ഖര്‍ പറഞ്ഞത്

ദുല്‍ഖര്‍ പറഞ്ഞത്

യാത്രയുടെ ടീസര്‍ കണ്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. മനോഹരമായിരിക്കുന്നു മഹി സാര്‍,സിനിമ കാണാന്‍ കാത്തിരിക്കൂന്നു എന്നായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നത്. ദുല്‍ഖറിന്റെ വാക്കുകള്‍ക്ക് നന്ദി പറഞ്ഞ് സംവിധായകന്‍ മഹി വി രാഘവും എത്തിയിരുന്നു. വൈഎസ് ആറിന്റെ രാഷ്ട്രീയ ജീവിതത്തിലെ തുടക്കവും അതിലേക്ക് നയിച്ച സംഭവങ്ങളുടെയും സൂചനകള്‍ നല്‍കികൊണ്ടാണ് ടീസര്‍ കടന്നുപോകുന്നത്. ചരിത്ര പ്രധാനമായ പദയാത്രയും ടീസറില്‍ അവതരിപ്പിക്കുന്നുണ്ട്.

റിലീസ് ഫെബ്രുവരിയില്‍

റിലീസ് ഫെബ്രുവരിയില്‍

ഫെബ്രുവരി 8നാണ് മമ്മൂക്കയുടെ യാത്ര തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. തെലുങ്ക്, മലയാളം ഭാഷകളിലായി ചിത്രം ഒരേസമയം പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്. നിലവില്‍ സിനിമയുടെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നണ് അറിയുന്നത്. വിജയ് ചില്ല, ശശി ദേവിറെഡ്ഡി തുടങ്ങിയവരാണ് യാത്രയുടെ നിര്‍മ്മാണം. ആന്റോ ജോസഫ് ഫിലിം കമ്പനി സിനിമ കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നു.

മഹി വി രാഘവിന്റെ സംവിധാനം

മഹി വി രാഘവിന്റെ സംവിധാനം

മഹി വി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം നേരത്തെ വലിയ സെറ്റുകളിട്ടായിരുന്നു ചിത്രീകരിച്ചിരുന്നത്. സിനിമയുടെ ഷൂട്ടിംഗിനെത്തിയ മമ്മൂക്കയ്ക്ക് അണിയറക്കാര്‍ നടത്തിയ വരവേല്‍പ്പെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ചിത്രത്തില്‍ മമ്മൂക്കയ്ക്കൊപ്പം തെലുങ്കിലെ മറ്റു ശ്രദ്ധേയ താരങ്ങളും അണിനിരക്കുന്നുണ്ട്. സുഹാസിനി മണിരത്നം, ഭൂമിക ചൗള തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X