ഉപ്പാന്റേയും ഉപ്പൂപ്പയുടേയും വഴിയെ തന്നെ കുഞ്ഞ് മറിയവും!! ചെറുപ്രായത്തിൽ തന്നെ... കാണൂ

സോഷ്യൽ മീഡിയയിൽ താരമായിരിക്കുന്ന താരപുത്രിയാണ്

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് നടൻ ദുൽഖർ സൽമാൻ. എത്ര തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ ആരാധകരുമായി സംവദിക്കാനും വിശേഷങ്ങൾ പങ്കിടാനും സമയം കണ്ടെത്താറുണ്ട്. ചെറിയ വിശേഷങ്ങൾ പോലും ആരാധരുമായി താരം പങ്കുവെയ്ക്കാറുണ്ട്.

ദുൽഖർ സൽമ്മാന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ വളരെ പെട്ടെന്ന് തന്നെ ജനങ്ങളുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഡിക്യൂവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. ഇത്തവണ സോഷ്യൽ മീഡിയയിൽ താരമായിരിക്കുന്ന താരപുത്രിയാണ്. മറിയത്തിന്റെ ചിത്രത്തോടു കൂടിയാണ് താരം കാര്യം അവതരിപ്പിച്ചിരിക്കുന്നത്.

 ഉപ്പയുടേയും ഉപ്പുപ്പയുടേയും വഴിയോ

ഉപ്പയുടേയും ഉപ്പുപ്പയുടേയും വഴിയോ

ഉപ്പയുടേയും ഉപ്പുപ്പയുടേയും വഴിയേ തന്നെയാണ് കുഞ്ഞ് മറിയവും സഞ്ചരിക്കുന്നത്. മമ്മൂക്കയുടേയും ഡിക്യൂവിന്റേയും വാഹന പ്രേമം എല്ലാവർക്കും അറിയാവുന്ന സംഗതിയാണ്. മകളും ആ വഴിയെ തന്നെയാണ്. കുഞ്ഞു കൈകൾ കൊണ്ട് കാറിന്റെ പിൻസിറ്റിലിരുന്നു ഗിയർ പിടിക്കുന്ന ചിത്രം ഡിക്യൂ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇത് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച വിഷയമായിരിക്കുകയാണ്. ഉപ്പയുടേയും ഉപ്പുപ്പയുടേയും വാഹന പ്രേമം കുഞ്ഞു മറിയയ്ക്കും പിടിപെട്ടു എന്നാണ് സോഷ്യൽ മീഡിയയിൽ നിന്ന് ഉയരുന്ന കമന്റ്.

കാർ ഒരു വീക്ക്നെസ്സ്

കാർ ഒരു വീക്ക്നെസ്സ്

കുഞ്ഞ് മറിയത്തിന് വാഹനത്തിനോടുള്ള കമ്പം വ്യക്തമാക്കുന്ന പല ചിത്രങ്ങളും ഇതിനു മുൻപും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കുഞ്ഞ് മറിയം കളിപ്പാട്ടക്കാർ ഓടിക്കുന്ന ചിത്രം ദുൽഖർ ഇതിനു മുൻപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ചിത്രത്തിനോടൊപ്പം മകൾക്ക് കാറിനോടുള്ള ഇഷ്ടത്തിനെ കുറിച്ചും ദുൽഖർ സൂചിപ്പിച്ചിരുന്നു. പുതിയ ചിത്രംകൂടി വന്നതോടെ ഒരു കാര്യം വ്യക്തമാണ് കാറിനോടുളള ക്രൈസിന്റെ കാര്യത്തിൽ താരപുത്രിയും ഒട്ടും പിന്നില്ലല്ലെന്ന്.

  മകളോടൊപ്പം

മകളോടൊപ്പം

കുഞ്ഞ് മറിയത്തിന്റെ വരവിന് ശേഷം ഡിക്യൂവിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ മകളുമായി ചുറ്റിപ്പറ്റിയുള്ള ചിത്രങ്ങളാണ് കൂടുതൽ. ഒരു വയസ്സുകാരിയായ മറിയത്തിനു ചുറ്റുമാണ് തങ്ങളുടെ ജീവിതം. മറിയത്തിന്റെ ഓരോ വളർച്ചയും തങ്ങളിൽ സന്തോഷം നിറയ്ക്കുന്നു എന്നു ഡിക്യൂ മകളുടെ പിറന്നാൾ ദിനത്തിൽ പറഞ്ഞിരുന്നു

 ബോളിവുഡിൽ...

ബോളിവുഡിൽ...

മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷ ചിത്രങ്ങളിലും താരത്തിന് കൈ നിറയെ ആരാധകരാണ്. ബോളിവുഡിലും മലയാളത്തിലുമായി രണ്ട് ചിത്രങ്ങളാണ് ഒരുങ്ങുന്നത്. ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ദി സോയാ ഫാക്ടറും മലയാള ചിത്രമായ ഒരു യമണ്ടൻ പ്രണയകഥയുമാണ് അണിയറയിൽ. ദി സോയാ ഫാക്ടറിൽ സോനം കപൂറാണ് ഡിക്യൂവിന്റെ നായികയായി എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X