»   » ഒരു കൂട്ടം വിദ്യാര്‍ത്ഥിള്‍ക്കൊപ്പം ദുല്‍ഖര്‍, എന്തിനാണെന്നോ?

ഒരു കൂട്ടം വിദ്യാര്‍ത്ഥിള്‍ക്കൊപ്പം ദുല്‍ഖര്‍, എന്തിനാണെന്നോ?

Posted By:
Subscribe to Filmibeat Malayalam

ചങ്ങനാശേരി സെന്റ് ജോസഫ് കോളേജിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്ന ഹ്രസ്വ ചിത്രത്തില്‍ നായകനായി ദുല്‍ഖര്‍. റോഡ് സുരക്ഷ എന്ന സന്ദേശവുമായി എത്തുന്ന ഹ്രസ്വ ചിത്രത്തിലാണ് ദുല്‍ഖര്‍ നായകനായി എത്തുന്നത്.

മാറ്റത്തിന് സമയമായി എന്നാണ് ചിത്രത്തിന്റെ പേര്. വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ചിത്രത്തില്‍ പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്.

dulquar-salman

പബ്ലിക് റിലേഷന്‍സുമായി സഹകരിച്ചാണ് ചിത്രം പുറത്തിറക്കുന്നത്. വിവിധ മാധ്യമങ്ങളിലും തിയേറ്ററുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പ്രദര്‍ശിപ്പിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് തീരുമാനമെടുക്കുന്നതത്രേ.

മാര്‍ട്ടിന്‍ പ്രകാട്ടിന്റെ സംവിധാനത്തിലെ ചാര്‍ലിയാണ് അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ദുല്‍ഖര്‍ ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍ വ്യത്യസ്ത ലുക്കിലെത്തുന്ന ചാര്‍ലി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

English summary
Dulquer Salman in short film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam