»   » വിവാഹ വാര്‍ഷിക ദിനത്തില്‍ അമാലിന് ദുല്‍ഖര്‍ നല്‍കിയ ആശംസ, സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് വൈറലാവുന്നു!

വിവാഹ വാര്‍ഷിക ദിനത്തില്‍ അമാലിന് ദുല്‍ഖര്‍ നല്‍കിയ ആശംസ, സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് വൈറലാവുന്നു!

Posted By:
Subscribe to Filmibeat Malayalam

പ്രേക്ഷകരുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍റെ ആറാം വിവാഹ വാര്‍ഷികമായിരുന്നു വെള്ളിയാഴ്ച. താരത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യത്തെക്കുറിച്ച് ആരാധകര്‍ അറിഞ്ഞത്. 2011 ലാണ് അമാല്‍ സൂഫിയയും ദുല്‍ഖര്‍ സല്‍മാനും വിവാഹിതരായത്. മമ്മൂട്ടിക്ക് പിന്നാലെ സിനിമയിലേക്കെത്തിയ ദുല്‍ഖറിന് തുടക്കത്തില്‍ സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളായിരുന്നു ലഭിച്ചിരുന്നതെങ്കിലും പിന്നീട് ഏത് തരം കഥാപാത്രങ്ങളെയും അവതരിപ്പിക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന് താരം തെളിയിക്കുകയായിരുന്നു. താരപുത്രനെന്ന ഇമേജിനും അപ്പുറത്ത് തന്റേതായ ഇടം നേടിയാണ് ദുല്‍ഖര്‍ മുന്നേറുന്നത്.

'അമ്മ'യോടുള്ള പക മമ്മൂട്ടിയിലൂടെ തീര്‍ത്തു, കമ്മട്ടിപ്പാടം രണ്ടാം ഭാഗത്തില്‍ ദുല്‍ഖര്‍ സഹകരിക്കില്ല!

മമ്മൂട്ടിയെ വിമര്‍ശിച്ചത് പണിയായി, കമ്മട്ടിപ്പാടം രണ്ടാം ഭാഗത്തില്‍ ദുല്‍ഖറില്ല, പകരം ഈ താരപുത്രന്‍!

വിവാഹിതനായതിന് ശേഷമാണ് ദുല്‍ഖര്‍ സിനിമയില്‍ തുടക്കം കുറിച്ചത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോയിലൂടെയാണ് താരം സിനിമയില്‍ തുടക്കം കുറിച്ചത്. സംവിധായകനും താരങ്ങളുമെല്ലാം പുതുമുഖമായിരുന്നുവെങ്കിലും മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ഉസ്താദ് ഹോട്ടല്‍, എബിസിഡി, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, പട്ടം പോലെ, ബാംഗ്ലൂര്‍ ഡേയ്‌സ്, ഞാന്‍ , വിക്രമാദിത്യന്‍ തുടങ്ങി ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്.

ആറാം വിവാഹവാര്‍ഷികം

2011 ഡിസംബര്‍ 22നാണ് ദുല്‍ഖര്‍ സല്‍മാനും അമാല്‍ സൂഫിയയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ആറു വര്‍ഷമായെന്ന കാര്യത്തെക്കുറിച്ച് അറിയിച്ചത് താരം തന്നെയായിരുന്നു.

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ആശംസ

2011 മുതല്‍ തന്നെ നന്നായി പരിപാലിക്കുന്ന ബേബി മമ്മയ്ക്ക് വിവാഹാംശസകള്‍ എന്ന കുറിപ്പോടെയാണ് താരം വിവാഹ വാര്‍ഷിക ആശംസ പോസ്റ്റ് ചെയ്തത്. അമാലിനൊപ്പമുള്ള മനോഹരമായൊരു ഫോട്ടോയും താരം പങ്കുവെച്ചിരുന്നു.

മറിയത്തിന്റെ ജനനം

2017 മെയ് അഞ്ചിനാണ് ദുല്‍ഖറിന്റെയും അമാലിന്റെയും ജീവിതത്തിലേക്ക് മറിയം അമീറ സല്‍മാന്‍ എത്തിയത്. മകള്‍ ജനിച്ച സന്തോഷം താരം ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ദുല്‍ഖറിന്റെ കുഞ്ഞു രാജകുമാരിയുടെ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്.

നായികമാരോടൊപ്പം അഭിനയിക്കുമ്പോള്‍ അമാലിന്റെ പ്രതികരണം

നായികമാരുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങള്‍ പലപ്പോഴും നായകന്‍മാര്‍ക്ക് വലിയ തലവേദന സൃഷ്ടിക്കാറുണ്ട്. എന്നാല്‍ അത്തരത്തില്‍ യാതൊരു പ്രശ്‌നവും അമാലില്‍ നിന്നുണ്ടായിട്ടില്ലെന്ന് ദുല്‍ഖര്‍ നേരത്തെ ഒരഭിമുഖത്തിനിടയില്‍ വ്യക്തമാക്കിയിരുന്നു.

നായികമാരുമായി മികച്ച സൗഹൃദം

നായികമാര്‍ക്കൊപ്പമുള്ള പ്രണയരംഗങ്ങളില്‍ താന്‍ അഭിനയിക്കുമ്പോള്‍ അമാലിന് അസ്വസ്ഥതയൊന്നും അനുഭവപ്പെടാറില്ല. നായികമാരില്‍ പലരുമായും നല്ല സൗഹൃദത്തിലാണ് അമാലെന്നും താരം വ്യക്തമാക്കിയിരുന്നു.

വീട്ടിലെത്താന്‍ തിടുക്കം

സിനിമാതിരക്കുകള്‍ക്കിടയില്‍ നിന്നും വീട്ടിലെത്താനുള്ള തിടുക്കത്തിന് ഇപ്പോള്‍ ഒരു കാരണം കൂടിയായെന്നായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം. മകള്‍ ജനിച്ചപ്പോഴുള്ള മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് താരം ഇങ്ങനെ പറഞ്ഞത്. മകളെ കാണാനുള്ള ആഗ്രഹം അടക്കി വെക്കാന്‍ കഴിയാതെ വരുമ്പോഴാണ് വീട്ടിലേക്ക് ഓടിയെത്തുന്നത്.

അഭിനേതാവെന്ന നിലയില്‍ മമ്മൂട്ടി നല്‍കുന്ന ഉപദേശം

അഭിനേതാവെന്ന നിലയില്‍ തന്റെ വളര്‍ച്ചയില്‍ സന്തോഷവാനാണ് വാപ്പച്ചിയെന്ന് ദുല്‍ഖര്‍ പറയുന്നു. കരിയറില്‍ അനാവശ്യമായ ഇടപെടലുകളൊന്നും അദ്ദേഹം നടത്തിയിട്ടില്ലെന്നും ഡിക്യു വ്യക്തമാക്കി. തന്റെ സിനിമകളെക്കുറിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും അദ്ദേഹം സംസാരിക്കാറില്ല. അമിത ആത്മവിശ്വാസത്തിലേക്ക് തന്നെ നയിക്കാതിരിക്കാനാണ് വാപ്പച്ചി ശ്രമിക്കുന്നത്.

മകള്‍ക്ക് നല്‍കിയ സമ്മാനം

മൂന്ന് നിറത്തിലുള്ള കുഞ്ഞു ഷൂസായിരുന്നു ദുല്‍ഖര്‍ മകള്‍ക്ക് നല്‍കിയ ആദ്യത്തെ സമ്മാനം. ഇതെന്റെ രാജകുമാരിയ്ക്ക് വേണ്ടിയാണ്. വേഗത്തില്‍ വളരരുതെന്ന് പറഞ്ഞാണ് ദുല്‍ഖര്‍ ചിത്രം പോസ്റ്റ് ചെയ്തത്.

മകളെ ഉറക്കാനായി പാടുന്ന പാട്ട്

മമ്മൂട്ടി അഭിനയിച്ച അഴകിയ രാവണനിലെ വെണ്ണിലാച്ചന്ദനക്കിണ്ണം എന്ന ഗാനമാണ് ഇപ്പോള്‍ താന്‍ കൂടുതലായും പാടുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു. ഈ പാട്ട് കേട്ടാല്‍ മറിയം പെട്ടെന്ന് ഉറങ്ങുമെന്നും താരം വ്യക്തമാക്കിയിരുന്നു. ദോഹയിലെ പുരസ്കാര വേദിയില്‍ വെച്ചാണ് ഇക്കാര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു

വിവാഹ വാര്‍ഷികവുമായി ബന്ധപ്പെട്ട് ദുല്‍ഖര്‍ സല്‍മാന്‍ പോസ്റ്റ് ചെയ്ത കുറിപ്പും ഫോട്ടോയും സോഷ്യല്‍ മീഡിയയിലെ വൈറലായിക്കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് താരദമ്പതികള്‍ക്ക് ആശംസ നേര്‍ന്നിട്ടുള്ളത്.

ചേര്‍ച്ച തോന്നിയത്

ഇക്കാടെ സിനിമയിലെ നായികമാര്‍ക്ക് പോലും ഇത്രയും ചേര്‍ച്ച തോന്നിയിട്ടില്ല. ഇങ്ങള് പൊളിയല്ലേയെന്നാണ് ഒരു ആരാധകന്റെ കമന്റ്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റ് ചെയ്തിട്ടുള്ളത്.

English summary
Dulquer Salmaan facebook getting viral in social media

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X