»   » കുഞ്ഞിക്കയ്ക്ക് ഡേറ്റില്ല!!! അണിയറയിലൊരുങ്ങുന്നത് മുന്‍നിര സംവിധായകരുടെ ചിത്രങ്ങള്‍!!!

കുഞ്ഞിക്കയ്ക്ക് ഡേറ്റില്ല!!! അണിയറയിലൊരുങ്ങുന്നത് മുന്‍നിര സംവിധായകരുടെ ചിത്രങ്ങള്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

2017 പതിനേഴിന് ദുല്‍ഖറിന് നല്‍കിയത് മികച്ച തുടക്കമായിരുന്നു. കാലം തെറ്റിയ എത്തിയെങ്കിലും ജനുവരിയില്‍ റിലീസ് ചെയ്ത സത്യന്‍ അന്തിക്കാട് ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍ മികച്ച അഭിപ്രായവും കളക്ഷനും നേടി. മുപ്പത് കോടി ക്ലബില്‍ ഇടം നേടിയാണ് ചിത്രം തിയറ്റര്‍ വിട്ടത്.

അടുത്ത ഒമ്പത് മാസത്തേക്ക് ദുല്‍ഖറിന് ഡേറ്റില്ലന്നതാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. തമിഴ് ഉള്‍പ്പെടെ അഞ്ച് ചിത്രങ്ങളാണ് ദുല്‍ഖറിന്റേതായി അണിയറിയില്‍ ഒരുങ്ങുന്നത്. അതില്‍ രണ്ടെണ്ണം മലയാളവും രണ്ടെണ്ണം തമിഴും ഒരെണ്ണം മലയാളത്തിലും തമിഴിലുമായാണ് ഒരുക്കുന്നുന്നത്. അമല്‍ നീരദ് ചിത്രമായ സിഐഎയാണ് ദുല്‍ഖര്‍ ഇപ്പോള്‍ പൂര്‍ത്തിയാക്കിയത്.

മലയാളിയായ ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാരുടെ ചിത്രമായ സോളയാണ് ദുല്‍ഖറിന്റെ ആദ്യ ചിത്രം. മലയാളത്തിലും തമിഴിലുമായി ഇറങ്ങുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂളാണ് പൂര്‍ത്തിയാകാനുള്ളത്. പ്രധാന കഥാപാത്രങ്ങളൊഴികെ ബാക്കിയെല്ലാ കഥാപാത്രങ്ങളും അതാത് ഭാഷകളിലെ പ്രമുഖ താരങ്ങള്‍ അവതരിപ്പിക്കും. മാഡലായ ആര്‍തി വെങ്കിടേഷാണ് നായിക.

സോളോ പൂര്‍ത്തിയാക്കിയാല്‍ സലാം ബുഖാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ ജോയിന്‍ ചെയ്യും. ദുല്‍ഖര്‍ ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണിത്. മാസ് എന്റര്‍ടെയിനറാണ് ചിത്രം. എസ്രയില്‍ റോസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആന്‍ ശീതളാണ് നായിക.

സലാം ബുഖാരി ചിത്രത്തിന് ശേഷം തമിഴ് ചിത്രത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുക. ദെസിങ് പെരിയസാമി എന്ന നവാഗത സംവിധായകനാണ് ചിത്രമൊരുക്കുന്നത്. ബിഹൈന്‍ഡ് വുഡ്‌സ് നടത്തിയ ഷോര്‍ട്ട് ഫിലിം കോമ്പറ്റീഷനില്‍ ഗോള്‍ഡ് മെഡല്‍ ജേതാവാണ് പെരിയസാമി.

ഉണ്ണി ആറിന്റെ തിരക്കഥയില്‍ ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ഒരു ഭയങ്കര കാമുകനിലാണ് അടുത്തതായി ദുല്‍ഖര്‍ ജോയിന്‍ ചെയ്യുക. ചാര്‍ലിക്ക് ശേഷം ഉണ്ണി ആറിന്റെ തിരക്കഥയില്‍ ദുല്‍ഖര്‍ നായകനാകുന്ന ചിത്രമാണിത്. വിക്രമാദിത്യന് ശേഷമുള്ള ദുല്‍ഖറിന്റെ ലാല്‍ ജോസ് ചിത്രവും.

ലാല്‍ ജോസ് ചിത്രത്തിന് ശേഷം ദുല്‍ഖര്‍ വീണ്ടും തമിഴിലേക്ക്. പ്രണയത്തിനും യാത്രയ്ക്കും ഒരു പോലെ പ്രാധാന്യമുള്ള ചിത്രത്തില്‍ മൂന്ന് നായികമാരാണുള്ളത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ഉത്തരേന്ത്യയിലാണ്. ജോര്‍ജ് സി വില്യംസാണ് ചിത്രത്തിന്റെ ക്യാമറാമാന്‍.

English summary
Dulquer Salman is busy for the coming nine months with his five new projects. Two Malayalam movie, Two Tamil movie and one Malayalam Tamil movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam