»   » വിനയ് ഫോര്‍ട്ടിനും ജോയ് മാത്യുവിനും ആശംസ അറിയിച്ച് ഡിക്യു, ഗോഡ്സേയ്ക്ക് പിന്തുണ

വിനയ് ഫോര്‍ട്ടിനും ജോയ് മാത്യുവിനും ആശംസ അറിയിച്ച് ഡിക്യു, ഗോഡ്സേയ്ക്ക് പിന്തുണ

Posted By: Nihara
Subscribe to Filmibeat Malayalam

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയമായ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. താരപുത്രന്‍റെ യാതൊരുവിധ ജാടയുമില്ലാതെയാണ് ഈ ചെറുപ്പക്കാരന്‍ മലയാള സിനിമയിലേക്ക് കടന്നുവന്നത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ യുവജനതയുടെ മനം കവരാന്‍ ഡിക്യുവിന് കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം.

വിനയ് ഫോര്‍ട്ടും ജോയ് മാത്യുവും മുഖ്യ വേഷത്തിലെത്തുന്ന ഗോഡ്സെ സിനിമയ്ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ഡിക്യു ആശംസ നേര്‍ന്നു. ചിത്രത്തിന്‍റെ ട്രെയിലര്‍ കണ്ടപ്പോള്‍ മുതല്‍ താന്‍ ഏറെ ത്രില്ലിലാണെന്നും താരം ഫേസ് ബുക്കില്‍ കുറിച്ചു. ചിത്രത്തിന്‍റെ ട്രെയിലര്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍

കോടിക്കണക്കിന് ആരാധകരാണ് ഡിക്യുവിന്‍റെ ഫേസ് ബുക്ക് പേജ് പിന്തുടരുന്നത്. തന്‍റെ സിനിമയെക്കുറിച്ച് മാത്രമല്ല സഹപ്രവര്‍ത്തകരുടെ സിനിമയെക്കുറിച്ചും താരം പോസ്റ്റ് ചെയ്യാറുണ്ട്. സിനിമാ ജീവിതത്തില്‍ ഏറെ വ്യത്യസ്തമായൊരു വേഷത്തില്‍ എത്തുകയാണ് വിനയ് ഫോര്‍ട്ട് .

ഒാള്‍ ദി ബെസ്റ്റ് ഫോര്‍ ദി റിലീസ് ഫോര്‍ ഗോഡ്സെ

പുതിയ ചിത്രമായ ഗോഡ്‌സേയില്‍ അമ്പരപ്പിക്കുന്ന മേക്കോവറിലാണ് വിനയ് പ്രത്യക്ഷപ്പെടുന്നത്. തൊണ്ണൂറുകളില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റെ പശ്ചാത്തലം. തോന്നിയതു പോലെ ജീവിക്കുന്ന ഒരാളുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് പറയുന്ന സിനിമയാണ് ഗോഡ്‌സേ.

ആകാശവാണിയും ഗാന്ധിമാര്‍ഗവും

നല്ല കലാബോധവും ആഴത്തിലുള്ള വായനയുമുള്ള ആകാശവാണിയിലെ ജോലിക്കാരനാണ്. ഗാന്ധിസത്തോട് പരമപുച്ഛമാണ് അയാള്‍ക്ക്. എന്നാല്‍ ഗാന്ധിമാര്‍ഗം എന്ന പരിപാടി ആകാശവാണിയില്‍ അവതരിപ്പിക്കുന്നതോടെ അയാളുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റമാണ് ചിത്രത്തിന്റെ പ്രമേയം.

ഏറെ വ്യത്യസ്തമായ ചിത്രം

മുന്‍പ് ചെയ്തിട്ടുള്ളതില്‍ വെച്ച് ഏറെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് വിനയ് ഫോര്‍ട്ട് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ദുല്‍ഖറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Wishing two of my favourites, Vinay Forrt & Joy Mathew ettan and everyone else involved, all the very best for the release of "Godsay" ! It looks like a wonderful film from the trailer ! Do watch it in theatres !

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam