സമീര്‍ താഹിറിന്റെ പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍
നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാനും സമീര്‍ താഹിറും വീണ്ടും ഒന്നിക്കുന്നു. ഹാന്‍ഡ് മേഡ് ഫിലിംസിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍, ഷൈജു ഖാലിദ്, സമീര്‍ താഹിര്‍ എന്നിവര്‍ ചേര്‍ന്നാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്.
രാജേഷ് ഗോപിനാഥാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ദുല്‍ഖര്‍ നായകനായി എത്തിയ എബിസിഡി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ചാര്‍ലി എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്.

ബാഗ്ലൂര്‍ ഡെയിസിലെ സൂപ്പര്‍ഹിറ്റ് ജോഡിയായ പാര്‍വ്വതി മേനോനും ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ചാര്‍ലി. കൊച്ചി, മൂന്നാര്‍, ഗുജറാത്ത് എന്നിവടങ്ങളിലായി ഷൂട്ടിംങ് പുരോഗമിക്കുന്ന ചിത്രം ഈ വര്‍ഷം അവസാനമാണ് റിലീസ് ചെയ്യുക.
ഓക്കെ കണ്‍മണിക്ക് ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിലും ദുല്‍ഖര്‍ സല്‍മാനാണ് അഭിനയിക്കുന്നത്. രണ്ട് യുവാക്കളുടെ പ്രണയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം.


Click it and Unblock the Notifications