മമ്മൂട്ടിയുടെ ചിത്രത്തിനായി ദുല്‍ഖറിന്റെ പാട്ട്

By Lakshmi

മലയാളത്തിലെ യുവതാരനിരയിലെ ഗായകനാണ് ദുല്‍ഖര്‍ സല്‍മാന്‍. എബിസിഡിയെന്ന ചിത്രത്തിന് വേണ്ടി ജോണി മോനേ...ജോണീ...എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ദുല്‍ഖര്‍ സംഗീതരംഗത്ത് തുടക്കം കുറിച്ചത്. ഈ ഗാനം ഹിറ്റാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ദുല്‍ഖര്‍ വീണ്ടും ഗായകനായിരിക്കുകയാണ്, അതും പിതാവ് മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന് വേണ്ടി.

മംഗ്ലീഷ് എന്ന ചിത്രത്തിന് വേണ്ടിയാണ് ദുല്‍ഖര്‍ പാട്ടുപാടിയിരിക്കുന്നത്. പല നടന്മാരെയും നടിമാരെയും ഗായകന്മാരും ഗായികമാരും ആക്കിയ സംഗീതസംവിധായകന്‍ ഗോപി സുന്ദറാണ് മമ്മൂട്ടിയുടെ ചിത്രത്തിനായി ദുല്‍ഖറിനെ വീണ്ടും ഗായകനാക്കിയത്.

ഞാന്‍ പൊന്നാണുട്ടാ എന്നു തുടങ്ങുന്ന ഗാനമാണ് ദുല്‍ഖര്‍ ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രമോ ഗാനമാണിത്. പിതാവിന്റെ ചിത്രത്തിനുവേണ്ടി പ്രമോ ഗാനം പാടാന്‍ കഴിഞ്ഞതിന് ദുല്‍ഖര്‍ ഗോപി സുന്ദറിനും സംവിധായകന്‍ സലാം ബാപ്പുവിനുമാണ് നന്ദി പറയുന്നത്. ഗാനത്തിന്റെ റെക്കോര്‍ഡിങിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ ദുല്‍ഖര്‍ പുറത്തുവിട്ടിട്ടുണ്ട്.

dulquar-salman-mammootty

ഇപ്പോള്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഞാന്‍ എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. ടിപി രാജീവന്റെ നോവലിനെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രമാണിത്. ദുല്‍ഖറിന്റെ റിലീസിനൊരുങ്ങിയിരിക്കുന്ന പുത്തന്‍ ചിത്രം വിക്രമാദിത്യനാണ്.

മംഗ്ലീഷ് മമ്മൂട്ടിയുടെ റംസാന്‍ റിലീസാണ്. ചിത്രത്തില്‍ കാരലിന്‍ ബെകാണ് നായികയാവുന്നത്. ചിത്രത്തില്‍ ടിനി ടോം, സൃന്ദ ഷഹബ്. ജോജോ, വിനയ് ഫോര്‍ട്ട്, സത്താര്‍, രവീന്ദ്രന്‍, പാര്‍വ്വതി മേനോന്‍ എന്നിവരെല്ലാം പ്രധാന വേഷങ്ങൡ എത്തുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X