മണിരത്‌നം ചിത്രത്തില്‍ നിന്ന് ദുല്‍ഖര്‍ പത്ത് ദിവസത്തെ അവധിയെടുത്തു
ലൊക്കേഷനിലെത്തിയാല്‍ വാപ്പച്ചിയോളം ആത്മാര്‍ത്ഥതയോടെയാണ് ദുല്‍ഖര്‍ സല്‍മാനും അഭിനയിക്കാറുള്ളത്. കൃത്യസമയത്ത് സെറ്റിലെത്തുന്ന ദുല്‍ഖറിനെ കുറിച്ച് 'ഞാന്‍' എന്ന സിനിമ സംവിധാനം ചെയ്യുമ്പോള്‍ രഞ്ജിത്ത് പറഞ്ഞിരുന്നു. പക്ഷെ ഇപ്പോള്‍ മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്ന് ദുല്‍ഖര്‍ സല്‍മാന്‍ പത്ത് ദിവസത്തെ അവധിയെടുത്തിരിക്കുകയാണ്.
കുടുംബത്തോടൊപ്പം ദുബായിയില്‍ അവധിയാഘോഷിക്കുകയാണ് ദുല്‍ഖര്‍. ആഘോഷിക്കാന്‍ വേണ്ടി മാത്രം ദുബായിലേക്ക് പോയതല്ല കേട്ടോ. ഏഷ്യാവിഷന്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനായി ദുല്‍ഖറിന് ഷാര്‍ജയില്‍ പോകേണ്ടതുണ്ടായിരുന്നു. അപ്പോള്‍ എന്തായാലും അവധിയെടുക്കണം. അത് കുറച്ച് നീട്ടിയെടുത്തു എന്ന് മാത്രം.

പെര്‍ഫോമര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് വാങ്ങാന്‍ ദുല്‍ഖര്‍ എത്തിയപ്പോള്‍ മികച്ച നടനുള്ള പുരസ്‌കാരം വാങ്ങാന്‍ മമ്മൂട്ടിയും ഒപ്പമുണ്ടായിരുന്നു. യാത്രയില്‍ ദുല്‍ഖര്‍ ഭാര്യ അമല്‍ സൂഫിയയും കൂടെകൂട്ടി. അങ്ങനെ അതൊരു കുടുംബ യാത്രയാക്കി മാറ്റി.
മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തിന് 90 ദിവസത്തെ ഡേറ്റാണ് ദുല്‍ഖര്‍ നല്‍കിയിരിക്കുന്നത്. 'ഓകെ കണ്‍മണി' എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ നിത്യ മേനോനാണ് നായിക. ഇവരെ കൂടാതെ കനിഹയും പ്രകാശ് രാജും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ഷൂട്ടിങ് മുംബൈയില്‍ നടന്നുകൊണ്ടിരിക്കെയാണ് ദുല്‍ഖര്‍ ദുബായിലേക്ക് പോയത്.


Click it and Unblock the Notifications