»   » ദുല്‍ഖര്‍ ഉന്നംവെയ്ക്കന്നത് കാസനോവയെ?

ദുല്‍ഖര്‍ ഉന്നംവെയ്ക്കന്നത് കാസനോവയെ?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/dulquer-targets-mohanlal-2-aid0032.html">Next »</a></li></ul>
Mohanlal-Dulquer Salmaan
"ഇതൊരു ഫാന്‍ വാറിന് വേണ്ടിയുള്ളതല്ല...എന്നാലും നല്ല ഒരു സിനിമയെ തിയേറ്റര്‍ മാനേജ്‌മെന്റ് അവഗണിക്കുന്നത് ശരിയാണോ... നല്ല സിനിമ വരാത്തത് കൊണ്ടാണ് തമിഴ് സിനിമ എടുക്കുന്നത് എന്ന് വിളിച്ചു പറഞ്ഞ ഇതേ മാനേജ്‌മെന്റ് ഒരു കൊച്ചു സിനിമയോട് ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോ..? "ഇത്രയും പറയുന്നത് മമ്മൂട്ടിയുടെ പുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍. തന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്റ് ഷോയോട് തിയറ്ററുടമകള്‍ കാണിയ്്ക്കുന്ന വിവേചനമാണ് സല്‍മാനെക്കൊണ്ട് ഇങ്ങനെ പറയിപ്പിയ്ക്കുന്നതെന്ന് വേണം കരുതാന്‍.

സെക്കന്റ് ഷോയിലൂടെ മോളിവുഡില്‍ അരങ്ങേറിയ സല്‍മാന്‍ ദുല്‍ഖറിന്റെ ഫേസ്ബുക്ക് പേജിലെ പുതിയ വാള്‍പോസ്റ്റ് ചിലരെയെങ്കിലും അസ്വസ്ഥരാക്കുമെന്നുറപ്പാണ്. പ്രത്യേകിച്ച് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ ആരാധകരെ.

തിയറ്ററുടമകളുടെ നടപടിയെ ചോദ്യം ചെയ്തു കൊണ്ട് പ്രേക്ഷകസമിതിയുടെ പേരിലുള്ള പോസ്റ്ററിന്റെ ചിത്രവും ദുല്‍ഖറിന്റെ ഫേസ്ബുക്ക് വാള്‍പോസ്റ്റിലുണ്ട്. ഇതുകാണുമ്പോള്‍ കാര്യങ്ങള്‍ ഏതാണ്ട് വ്യക്തമാവും. സെക്കന്റ് ഷോയെ നിഷ്‌ക്കരുണം തട്ടിത്തെറിപ്പിച്ച എറണാകുളം സരിത-സവിത-സംഗീത തിയറ്ററുടമകള്‍ക്കെതിരെയാണ് ദുല്‍ഖര്‍ പൊട്ടിത്തെറിയ്ക്കുന്നതെന്ന്.

തിയറ്ററുടമകളെ രൂക്ഷമായി വിമര്‍ശിയ്ക്കുന്ന പോസ്റ്ററാണ് പതിപ്പിച്ചിട്ടുള്ളതെങ്കിലും ഇതില്‍ പറയുന്ന സൂപ്പര്‍ മെഗാ ഫ്‌ളോപ്പ് ചിത്രം ഏതെന്നാവും ആരും ചോദിയ്ക്കുക?
അടുത്തപേജില്‍
മെഗാ ഫ്‌ളോപ്പ് ചിത്രം കാസനോവയോ?

<ul id="pagination-digg"><li class="next"><a href="/news/dulquer-targets-mohanlal-2-aid0032.html">Next »</a></li></ul>
English summary
Mammootty's son Dulquer Salmaan targets Mohanlal big budget movie Casanova.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam