മെഗാ ഫ്‌ളോപ്പ് ചിത്രം കാസനോവയോ?

നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ച് കൊണ്ടിരുന്ന സെക്കന്റ് ഷോ പെട്ടി കടയായ സംഗീതയിലോട്ട് മാറ്റിയ തിയറ്റര്‍ ഉടമകളുടെ ക്രൂരതയോട് പ്രതികരിയ്ക്കൂ പ്രേക്ഷകരെ----പ്രേക്ഷക സമിതി. ഇത്രയുമെഴുതിയ ഒരു പോസ്റ്ററിന്റെ ചിത്രമാണ് ദുല്‍ഖറിന്റെ വാള്‍പോസ്്റിലുള്ളത്.
സരിത തിയറ്ററുടമകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത് പ്രേക്ഷക സമിതിയെന്ന പേരിലുള്ള ദുല്‍ഖര്‍ ഫാന്‍സാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. . ഒരു നടന്‍ താരമായി വളര്‍ന്നു കഴിയുമ്പോള്‍ ഫാന്‍സ് അസോസിയേഷനുകള്‍ രംഗപ്രവേശം ചെയ്യുന്ന കാഴ്ചയാണ് ഇത്രയും കാലം കണ്ടിരുന്നത്. എന്നാല്‍ ദുല്‍ഖറിന്റെ കാര്യത്തില്‍ എല്ലാം വ്യത്യസ്തമാണ്. സ്വന്തം ഫാന്‍സ് അസോസിയേഷനുമായി സിനിമയില്‍ പൊട്ടിമുളയ്ക്കാനുള്ള ഭാഗ്യം ഈ താരപുത്രനുണ്ടായി. ഇതിന് പിന്നില്‍ ആരാണെന്ന കാര്യം തത്കാലം അവിടെ നില്‍ക്കട്ടെ
ഇനി ഈ പോസ്റ്ററില്‍ പറഞ്ഞ മെഗാ ഫ്‌ളോപ്പ് ചിത്രം കാസനോവയാണെന്ന് തിരിച്ചറിയാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. ജനുവരി 26ന് കാസനോവ റിലീസ് ചെയ്ത കേരളത്തിലെ 138 തിയറ്ററുകളില്‍ സരിത-സവിത-സംഗീത എന്നീ തിയറ്ററുകളും ഉള്‍പ്പെട്ടിരുന്നു. തൊട്ടടുത്തയാഴ്ച ഫെബ്രുവരി മൂന്നിന് സരിത കോംപ്ലക്‌സില്‍ സെക്കന്റ് ഷോയും റിലീസായി.
കാസനോവ പ്രദര്‍ശനം തുടരുമ്പോഴും ഫെബ്രുവരി മൂന്നിന് റിലീസ് ചെയ്ത സെക്കന്റ് ഷോ നാലാം ദിവസം പെട്ടിക്കടയെന്ന് വിശേഷിപ്പിയ്ക്കുന്ന സംഗീതയിലേക്ക് മാറ്റിയതാണ് യുവതാരത്തിന്റെ ആരാധകരെ പ്രകോപിപ്പിച്ചതെന്ന് വ്യക്തം.
കാസനോവയോ സെക്കന്റ് ഷോ ഹിറ്റ ചിത്രമെന്ന തര്‍ക്കം അവിടെ നില്‍ക്കട്ടെ..ഒരു ഫാന്‍ വാറിന് വേണ്ടിയല്ലെന്ന ദുല്‍ഖറിന്റെ ന്യായം നമുക്ക് വിശ്വാസത്തിലെടുക്കാം. തിയറ്ററുടമകളുടെ നടപടിയ്‌ക്കെതിരെയാണ് പ്രതികരിച്ചതെന്നും കരുതാം. എന്നാലും മലയാളത്തിന്റെ മെഗാതാരത്തെ ലക്ഷ്യംവയ്ക്കുന്ന ഒരു പോസ്റ്റര്‍ അതേപടി ദുല്‍ഖര്‍ പോസ്റ്റ് ചെയ്തത് പ്രസിദ്ധീകരിച്ചത് ഇത്തിരി കടന്നകൈയ്യായി പോയില്ലേയെന്നാണ് സംശയം!!.
ആദ്യപേജില്‍ More from Filmibeat


Click it and Unblock the Notifications











