അമല്‍ നീരദ് ചിത്രത്തിനായി ദുല്‍ഖര്‍ മെക്‌സിക്കോയില്‍; ചിത്രങ്ങള്‍ വൈറലാവുന്നു

അമല്‍ നീരദിന്‍റെ പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി മെക്സിക്കോയില്‍ എത്തിയ ദുല്‍ഖര്‍ സല്‍മാന്‍റെ ഫോട്ടോയാണ് ഇപ്പോ എഫ് ബിയിലെ താരം.

By Nihara

അമല്‍ നീരദിന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നതായി ഡിക്യു മെക്‌സിക്കോയില്‍ എത്തി. തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ദുല്‍ഖര്‍ വിവരം ആരാധകരെ അറിയിച്ചിട്ടുള്ളത്. ലക്ഷക്കണക്കിന് ഫോളേവേഴ്‌സുള്ള ദുല്‍ഖറിന്റെ ഫേസ് ബുക്ക് പോസ്റ്റും ഫോട്ടോയും വൈറലായത് നിമിഷ നേരം കൊണ്ടാണ്.

അമല്‍ നീരദിനും മെക്‌സിക്കോയിലെ പരമ്പരാഗത നൃത്തമായ മരിയാച്ചി അവതരിപ്പിക്കുന്നവര്‍ക്കുമൊപ്പം നില്‍ക്കുന്ന ഫോട്ടോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. മെക്‌സിക്കോ മനോഹര സ്ഥലമാണെന്നും വീണ്ടും അവിടേക്ക് പോകുമെന്നും ദുല്‍ഖര്‍ കുറിച്ചിട്ടുണ്ട്.

 ചിത്രം

പേരിടാത്ത ചിത്രം

ദുല്‍ഖര്‍ നായകനാകുന്ന അമല്‍ നീരദ് ചിത്രത്തിന് ഇതുവരെയും പേരിട്ടിട്ടില്ല. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ കോട്ടയത്ത് പൂര്‍ത്തിയായിരുന്നു. പാവാടയുടെ തിരക്കഥാകൃത്തായ ഷിബിന്‍ ഫ്രാന്‍സിസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അമല്‍ നീരദിന്റെ അസോസിയേറ്റായ രണദിവെയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ദുല്‍ഖറിന്റെ നായികയാവുന്നത് കാര്‍ത്തിക മുരളീധരനാണ്.

സാധാരണക്കാരന്റെ

സാധാരണക്കാരന്റെ വേഷം

പാലായില്‍ ജനിച്ച് വളര്‍ന്ന അജിമാത്യുവായാണ് ഡിക്യു ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ സെക്കന്‍ഡ് ഹാഫില്‍ അജി മാത്യുവിന്റെ മേക്ക് ഓവറുണ്ടെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുള്ളത്.

 ക്രിസ്മസിന് ജോമോന്‍ തിയേറ്ററുകളിലെത്തും

ക്രിസ്മസിന് ജോമോന്‍ തിയേറ്ററുകളിലെത്തും

സത്യന്‍ അന്തിക്കാട് ചിത്രമായ ജോമോന്റെ സുവിശേഷം ക്രിസ്മസിന് റിലീസ് ചെയ്യും. കമ്മട്ടിപ്പാടത്തിന് ശേഷം ദുല്‍ഖര്‍ നായക വേഷത്തിലെത്തുന്ന ചിത്രമാണിത്. ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനുപമാ പരമേശ്വരനം ഐശ്വര്യ രാജേഷുമാണ് ചിത്രത്തിലെ നായികമാര്‍.

നിറയെ ചിത്രങ്ങള്‍

കൈനിറയെ ചിത്രങ്ങള്‍

അമല്‍ നീരദ് ചിത്രത്തിന് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ഒരുഭയങ്കര കാമുകനിലാണ് ഡിക്യൂ അഭിനയിക്കുക. പ്രശസ്ത കഥാകൃത്തായ ഉണ്ണി ആര്‍ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. ചാര്‍ലിയുടെ നിര്‍മാതാവായ ഷെബിന്‍ ബെക്കറാണ് ചിത്രത്തിന്റെ നിര്‍മാതാവ്.

ദുല്‍ഖറിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X