ബാല്യകാലസഖിയില്‍ ദുല്‍ഖര്‍ ആര്?

By Ajith Babu
<ul id="pagination-digg"><li class="previous"><a href="/news/dulquer-to-play-young-majeed-1-101376.html">« Previous</a>

Dulquar Salman
മജീദിന്റെയും സുഹറയുടെയും പ്രണയകഥയാണ് ബാല്യകാലസഖിയുടെ പശ്ചാത്തലം. ഇവരുടെ ബാല്യം, കൗമാരം യൗവനം എന്നിങ്ങനെ വിവിധ ജീവിതഘട്ടങ്ങളിലൂടെയാണ് ബാല്യകാലസഖി കടന്നുപോകുന്നത്. ഇതില്‍ മജീദിന്റെ കൗമാരകാലം അവതരിപ്പിയ്ക്കാനാണ് ദുല്‍ഖറിനെ പരിഗണിയ്ക്കുന്നതെന്ന് അറിയുന്നത്. ഇക്കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ലെന്നും താരനിര്‍ണയം പൂര്‍ത്തിയായി വരികയാണെന്നും പ്രമോദ് പയ്യന്നൂര്‍ പറയുന്നു.

മജീദിന്റെ സഖിയായെത്തുന്ന ഇഷ ഷര്‍വാനിയ്‌ക്കൊപ്പം 35ഓളം പുതുമുഖങ്ങളാണ് സിനിമയില്‍ അഭിനയിക്കുകയെന്ന് സംവിധായകന്‍ പറയുന്നു. ഇവരെ പങ്കെടുപ്പിച്ചു കൊണ്ട് ജൂലൈ മാസത്തില്‍ അഭിനയകളരി സംഘടിപ്പിയ്ക്കുന്നുണ്ട്. ആഗസ്റ്റ് മാസത്തില്‍ ഷൂട്ടിങ് തുടങ്ങുന്ന ചിത്രത്തില്‍ പഴയകാലനടി ജലജ തിരിച്ചെത്തുന്നുമുണ്ട്.

സുഹറയുടെ അമ്മ വേഷമായിരിക്കും ജലജ അവതരിപ്പിയ്ക്കുക. നെടുമുടി വേണു, ഗീത, മാമുക്കോയ തുടങ്ങിയവരും ബാല്യകാലസഖിയിലുണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്.

എന്തായാലും മമ്മൂട്ടിയ്‌ക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുമെന്ന വാര്‍ത്തകള്‍ സിനിമാപ്രേമികള്‍ക്ക് കൗതുകവും ആകാംക്ഷയും പകരുന്നുണ്ട്. കരിയറിന്റെ തുടക്കത്തില്‍ തന്നെ മറ്റൊരു യുവതാരത്തിനും ലഭിയ്ക്കാത്ത സുവര്‍ണാവസരമാണ് ദുല്‍ഖറിനെ തേടിയെത്തിയിരിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും മുതിര്‍ന്ന താരങ്ങളുടെ ചിത്രങ്ങളില്‍ അവര്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരം ദുല്‍ഖര്‍ നന്നായി വിനിയോഗിക്കുമെന്ന് തന്നെ പ്രതീക്ഷിയ്ക്കാം.
ആദ്യപേജില്‍

<ul id="pagination-digg"><li class="previous"><a href="/news/dulquer-to-play-young-majeed-1-101376.html">« Previous</a>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X