»   » ആത്മ സുഹൃത്തിന്റെ കന്നിസംരംഭം.. പറവ കാണുന്നവര്‍ക്ക് മുന്നില്‍ ദുല്‍ഖര്‍ വെയ്ക്കുന്ന നിബന്ധന!

ആത്മ സുഹൃത്തിന്റെ കന്നിസംരംഭം.. പറവ കാണുന്നവര്‍ക്ക് മുന്നില്‍ ദുല്‍ഖര്‍ വെയ്ക്കുന്ന നിബന്ധന!

Posted By: Nihara
Subscribe to Filmibeat Malayalam

അഭിനയത്തില്‍ മികവു തെളിയിച്ച് മുന്നേറിയിരുന്ന സൗബിന്‍ സംവിധാനത്തിലേക്ക് കടന്നിരിക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പുതിയ ചിത്രവുമായി താരം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ടുള്ളത്. അന്‍വര്‍ റഷീദ് എന്റര്‍ടൈയിന്‍മെന്‍സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഷൈജു ഉണ്ണിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രധാന താരമായി ദുല്‍ഖര്‍ സല്‍മാനും എത്തുന്നുണ്ട്. തന്‍രെ പ്രിയ സുഹൃത്ത് കൂടിയായ സൗബിന്റെ സിനിമ പുറത്തിറങ്ങുമ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ പുതിയൊരു അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

പറവ ആദ്യ ദിനത്തില്‍ കാണുന്നവരോട് ചിത്രത്തിലെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യരുത്. ഏതെങ്കിലും കഥാപാത്രങ്ങളുടെ എന്‍ട്രിയോ സംഘട്ടന രംഗങ്ങളോ പകര്‍ത്തരുത്. ആവേശം കൊണ്ടാണ് അത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നതെന്ന് മനസ്സിലാക്കുന്നു. പക്ഷേ അത്തരത്തിലുള്ള രംഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചാലുള്ള അവസ്ഥയെക്കുറിച്ച് ഓര്‍ത്തു നോക്കിയേ. ഇതു പറഞ്ഞ് താന്‍ ആരെയും കുറ്റപ്പെടുത്തിയതല്ലെന്നും താരം പറയുന്നു.

Parava

സംവിധാന സഹായിയായി സിനിമയിലേക്കെത്തി താരമായി മാറിയതാണ് സൗബിന്‍ ഷാഹിര്‍. നടനായി തിളങ്ങി നില്‍ക്കുന്നതിനിടയിലും സംവിധാനത്തില്‍ താല്‍പര്യമുണ്ടെന്ന് സൗബിന്‍ വ്യക്തമാക്കിയിരുന്നു. ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വന്തം ചിത്രവുമായി സൗബിന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. സ്വന്തം സിനിമയുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയില്‍ മറ്റ് ചിത്രങ്ങള്‍ ഏറ്റെടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് താരം പറയുന്നു.

English summary
Dulquer Salmaan's request to audience.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X