ദുല്‍ഖര്‍ ആദ്യമായി ലൈവില്‍ വന്നപ്പോള്‍ മറിയം പറഞ്ഞത്, ഹായ് പപ്പാ...
തങ്ങളുടെ സിനിമകള്‍ പ്രമോട്ട് ചെയ്യാനും മറ്റും താരങ്ങള്‍ ഇപ്പോള്‍ പരമാവധി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ട്. ലൈവ് വീഡിയോയില്‍ വന്ന് സിനിമയെ കുറിച്ച് പറയുന്നതാണ് പലരുടെയും രീതി. സിനിമയ്ക്ക് വേണ്ടി അല്ലാതെയും ചിലര്‍ ലൈവില്‍ വന്ന് ക്ലിക്കായിട്ടുണ്ട്. ചിലരുടെ ലൈവ് വീഡിയോ ട്രോളുകള്‍ കൊണ്ട് ശ്രദ്ധിക്കപ്പെടും.
പ്രതീക്ഷിക്കുന്ന സ്ക്രിപ്റ്റല്ല.. മറഡോണ"യ്ക്ക് ഫ്രെഷ്നസ്സുണ്ട്.. ശൈലന്റെ റിവ്യൂ
ലൈവില്‍ വന്ന് കൈയ്യടി നേടിയവരാണ് ജയസൂര്യ, മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ താരങ്ങള്‍. ഗായത്രി സുരേഷ്, അനുശ്രീ തുടങ്ങിയവരെ പോലുള്ള താരങ്ങള്‍ക്ക് ആദ്യ ലൈവ് വീഡിയോയില്‍ നല്ല മുട്ടന്‍ പണിയും കിട്ടിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴാണ് ദുല്‍ഖര്‍ സല്‍മാന് ലൈവ് വീഡിയോയില്‍ വരാന്‍ സമയം കിട്ടിയത്. താരപുത്രന്റെ ആദ്യത്തെ ലൈവ് ക്ലിക്കാകുകയും ചെയ്തു.

ലൊക്കേഷനില്‍ നിന്ന്
ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്ന കര്‍വാന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് ദുല്‍ഖറിന്റെ ലൈവ്. ഹൈദരാബാദ് രാമോജി ഫിലിം സിറ്റിയില്‍ നിന്ന് പകര്‍ത്തിയ ലൈവ് വീഡിയോയില്‍ ദുല്‍ഖറിനൊപ്പം സഹതാരങ്ങളായ ആകര്‍ഷ് ഖുറാനയും മിഥില പലക്കറുമുണ്ട്.

ആദ്യ ലൈവ്
ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ലൈവ് വീഡിയോ ആണിത്. നല്ല മഴയായത് കാരണം പറയുന്നതൊന്നും അത്ര വ്യക്തമായി കേള്‍ക്കാന്‍ കഴിയുന്നില്ല. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ദുല്‍ഖര്‍ ലൈവ് എത്തിയത്.

ഭാര്യയുടെ സന്ദേശം
ആരാധകരുടെ ചോദ്യങ്ങള്‍ക്കും സ്‌നേഹ പ്രകടനങ്ങള്‍ക്കുമെല്ലാം മറുപടി പറയുന്നതിനിടെയാണ് ഭാര്യ അമാലിന്റെ ആ സന്ദേശം എത്തിയത്. മകള്‍ മറിയം ഹായ് പറഞ്ഞു എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആ സന്ദേശം.
ഇതാ വീഡിയോ
അമാലിന്റെ സന്ദേശത്തിന് ഹായ് മറിയം എന്നായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം. ആ ലൈവ് വീഡിയോ ഒന്ന് കണ്ടു നോക്കാം..


Click it and Unblock the Notifications











