»   » പരിചയമല്ലാത്ത പശ്ചാത്തലം, ത്രില്ലടിപ്പിച്ച കഥ, പക്ഷേ ഒരു കാര്യം നിരാശപ്പെടുത്തിയെന്ന് ദുല്‍ഖര്‍ !!

പരിചയമല്ലാത്ത പശ്ചാത്തലം, ത്രില്ലടിപ്പിച്ച കഥ, പക്ഷേ ഒരു കാര്യം നിരാശപ്പെടുത്തിയെന്ന് ദുല്‍ഖര്‍ !!

By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. യുവതലമുറയുടെ ഹരമായി മാറിയ ഡിക്യുവിന്റെ കുഞ്ഞു മാലാഖയെക്കുറിച്ചാണ് സിനിമാക്കാരും പ്രേക്ഷകരും ഒരുപോലെ ഉറ്റുനോക്കുന്നത്. സി ഐഎയുടെ റിലീസും മകളുടെ ജനനവും ഒരുമിച്ചായതിനാല്‍ അതീവ സന്തോഷവാനാണ് താനെന്ന് ഡിക്യു അറിയിച്ചിരുന്നു.

മള്‍ട്ടിപ്ലക്‌സില്‍ കളക്ഷനില്‍ മുന്നിട്ടു നില്‍ക്കുന്ന താരം കൂടിയാണ് ദുല്‍ഖര്‍ സല്‍മാന്‍. കഴിഞ്ഞ ദിവസമാണ് മകളുടെ പേര് പുറത്തുവിട്ടത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത താരമായ ഡിക്യുവിന്റെ പെര്‍ഫോമന്‍സ് എന്തായാലും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടുവെന്നതിന്റെ തെളിവാണ് ചിത്രത്തിന്റെ കളക്ഷന്‍.

അങ്ങനെ സംഭവിച്ചാല്‍ സഹിക്കാന്‍ കഴിയില്ല, അത് വല്ലാതെ വിഷമിപ്പിക്കുമെന്ന് ദുല്‍ഖര്‍, കാര്യമെന്താ??

താരകുടുംബത്തിലെ ഇളം തലമുറക്കാരന് സൂപ്പര്‍ സ്റ്റാര്‍ പദവിയില്‍ കണ്ണില്ല, താരപദവിയെ പേടിയാണ്, കാരണം ?

അപരിചിതമായ ചുറ്റുപാട്

ചെന്നൈയിലെ സ്‌കൂളില്‍ പഠിക്കുമ്പോഴും ഉപരി പഠനത്തിനായി വിദേശത്തേക്ക് പോയപ്പോഴും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ രുചി താന്‍ അറിഞ്ഞിട്ടില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്. അമല്‍ നീരദിന്റെ ചിത്രത്തിലും മുന്‍ചിത്രമായ നീലാകാശത്തിലും രാഷ്ട്രീയമുണ്ടായിരുന്നു. ചെഗുവേരയേയും കാള്‍ മാക്‌സിനേയും ഇഷ്ടപ്പെടുന്ന അവരുടെ ആശയങ്ങള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ ഇഷ്ടപ്പെടുന്ന നായക കഥാപാത്രത്തെ തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നും ഡിക്യു പറയുന്നു.

കഥ തന്നെയാണ് ആകര്‍ഷിച്ചത്

കുടുംബ ബന്ധത്തിന്റെ ഊഷ്മളതയും നാട്ടിന്‍ പുറവും പ്രണയവും അമേരിക്കന്‍ കുടിയേറ്റവും പശ്ചാത്തലമായി വന്ന ചിത്രത്തിന്റെ കഥ കേട്ടപ്പോഴേ ഏറെ ഇഷ്ടമായിരുന്നു. കഥ കേട്ടപ്പോള്‍ തന്നെ ത്രില്ലടിച്ചുവെന്നും ഡിക്യു പറഞ്ഞു. കഥ തന്നെയാണ് തന്നെ ഈ ചിത്രത്തിലേക്ക് ആകര്‍ഷിച്ചതെന്നും ദുല്‍ഖര്‍ പറഞ്ഞു.

ചിന്തകളില്‍ സമാനതയുള്ളവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഇഷ്ടമാണ്

ചിന്തകളിലും കാഴ്ചപ്പാടിലും സമാനതയുള്ളതിനാല്‍ അമല്‍ നീരദിനോടൊപ്പം ജോലി ചെയ്യാന്‍ സുഖമാണ്. പല കാര്യങ്ങളും അമല്‍ പറയുന്നതിന് മുന്‍പ് തനിക്ക് മനസ്സിലാകുമെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു. ചിത്രീകരണത്തിലും മേക്കിങ്ങിലും വ്യത്യസ്തത പരീക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന സംവിധായകനാണ് അമല്‍ നീരദ്. തനിക്കും ഇത് ഇഷ്ടമാണ്.

അച്ഛനായതിനു ശേഷമുള്ള ജീവിതം

ഒരാള്‍ അച്ഛനും അമ്മയും ആയി മാറുമ്പോഴേ മാതാപിതാക്കളുടെ മഹത്വം തിരിച്ചറിയൂവെന്ന് പറയാറുണ്ട്. പക്ഷേ അച്ഛനായതിന്റെ സന്തോഷവും അമ്പരപ്പും ഇപ്പോഴും മാറിയിട്ടില്ലെന്നും ഡിക്യു പറഞ്ഞു. ഭാര്യയെ വലിയ ആദരവോടെയാണ് കാണുന്നതെന്നും ദുല്‍ഖര്‍ പറഞ്ഞു. ജീവിതത്തിന്റെ കാഴ്ചപ്പാടുകള്‍ തന്നെ മാറി മറിഞ്ഞെന്നും താരം പറയുന്നു.

English summary
Dulquer Salman about CIA.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam