ആരാധകന് സമ്മാനവുമായി ദുൽഖർ സൽമാൻ!! ഇനി പ്രവീണിന് സ്വന്തമായി പറക്കാം...
സെറിബ്രൽ പാൾസി ബാധിച്ച് അരയ്ക്ക് താഴെ തളർന്നു പോയ പ്രവീൺ എന്ന ആരാധകനാണ് വീൽ ചെയർ സമ്മാനമായി നൽകിയത്.
ഏറ്റവും കൂടുതൽ ആരാധകരുള്ള യുവ താരമാണ് ദുൽഖർ സൽമാൻ. ഡക്യൂ, കുഞ്ഞിക്ക് എന്നിങ്ങനെ സ്നേഹപൂർവ്വമാണ് ഫാൻസ് ദുൽഖറിനെ വിളിക്കാറുള്ളത്. ആരാധകർക്ക് എങ്ങനെയാണോ അതു പോലെ തന്നെയാണ് ദുൽഖറിനും. തനിയ്ക്ക് നൽകുന്ന സ്നേഹം പിന്തുണയും ദുൽഖറും തിരികെ നൽകാൻ ശ്രമിക്കാറുണ്ട്. ഇപ്പോൾ സേഷ്യൽ മീഡിയയിൽ വൈഖലാകുന്നത് താരം ആരാധകന് നൽകിയ സമ്മാനമാണ്.

സെറിബ്രൽ പാൾസി ബാധിച്ച് അരയ്ക്ക് താഴെ തളർന്നു പോയ പ്രവീൺ എന്ന ആരാധകനാണ് വീൽ ചെയർ സമ്മാനമായി നൽകിയത്. മനോരമ പ്രവീണിനെ കുറിച്ച് നൽകിയ വാർത്ത ശ്രദ്ധയിൽപ്പെട്ടാണ് ആരാധകനും കൈതാങ്ങായി താരം എത്തിയത്. ഓട്ടോമേറ്റിക് വീൽ ചെയറാണ് പ്രവീണിന് ഡിക്യൂ നൽകിയത്. തൃപ്പൂണിത്തുറ ഗവൺമെന്റ് കോളേജിലെ വിദ്യാർഥിയാണ് പ്രവീൺ.
പ്രവീണിന് നേരിട്ടെത്തിയാണ് ഡിക്യൂ സമ്മാനം നൽകിയത്. മറ്റുള്ളവരുടെ സഹായം ഇല്ലാതെ ഇനി പ്രവീണഇന് സഞ്ചരിക്കാമെന്നും ദുൽഖർ പറഞ്ഞിരുന്നു. ദുൽഖറിന്റെ സൂപ്പർ ഹിറ്റ് ചിത്രമാണ് ബാംഗ്ലൂർ ഡെയ്സ്. അതിൽ അർജുനും സേറയും തമ്മിലുള്ള ആത്മബന്ധം തുടങ്ങിയത് ഇതു പോലെയൊരു വീൽചെയറിലൂടെയാണ്. അത്തരത്തിലുള്ള ഒരു വീൽ ചെയറാണ് ഇതെന്നും ഡിക്യൂ പറഞ്ഞു


Click it and Unblock the Notifications