Sudani from Nigeria: സുഡുമോന് ഒരു സങ്കടമുണ്ടായിരുന്നു! അത് മാറ്റാൻ ദുൽഖർ സൽമാൻ തന്നെ വേണ്ടി വന്നു

ദുൽഖർ സൽമാൻ തന്നെ സിഡുവിന് മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്.

സുഡാനി ഫ്രം നൈജീരിയ എന്ന ഒറ്റ ചിത്രം കൊണ്ട മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ കയറി കൂടിയ താരമാണ് ആഫ്രിക്കൻ വംശജനായ സമുവൽ റോബിൻസൺ. മലപ്പുറത്തിന്റെ ഫുട്ബോൾ കാഴ്ചകളെ കുറിച്ചു പറയുന്ന ചിത്രം മികച്ച പ്രതികരണവുമായി തീയേറ്ററുകളിൽ മുന്നേറുകയാണ്. മലപ്പുറത്ത് ഫുട്ബോൾ കളിക്കാനെത്തിയ സുഡുവിനെ പ്രേക്ഷകർ നെഞ്ചിലേറ്റുമ്പോൾ അദ്ദേഹത്തിന് ഒരു വലിയ ദുഃഖമുണ്ടായികരുന്നു.

samul

അഫ്രിക്കൻ താരമാണെങ്കിലും സമുവലിനെ ഏറെ ഇഷ്ടം നമ്മുടെ മലയാളികളുടെ പ്രിയപ്പെട്ട ദുൽഖർ സൽമാനെയാണ്. നമ്മുടെ കുഞ്ഞിക്കയ്ക്ക് സമുവുൽ മെസേജ് അയച്ചിരുന്നു. എന്നാൽ അതിന് മറുപടി കിട്ടിയിരുന്നില്ല എന്നാണ് സുഡുവിന്റെ പരാതി. എന്നാൽ ഇപ്പോൾ ആ പരാതി മാറിയിരിക്കുകയാണ്. സക്ഷാൽ ദുൽഖർ സൽമാൻ തന്നെ സിഡുവിന് മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. സമുവൽ തന്നെയാണ് ഈ വിവരം തന്റെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയിലൂടെയാണ് താരം ഇക്കാര്യം തന്റെ ആരാധകരെ അറിയിച്ചിരിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമാണെന്നും തനിയ്ക്ക് ഇത് വിശ്വസിക്കാൻ കഴിയില്ലെന്നും താരം വീഡിയോയിൽ പറയുന്നുണ്ട്. എന്തായാലും ഡിക്യൂവിന്റെ ട്വിറ്റിൽ സുഡു അതീവ സന്തോഷവാനാണ്. നേരിൽ കണ്ടിട്ടില്ലെങ്കിലും ഞാൻ നിങ്ങളുടെ ആരാധകനാണെന്നും സൂപ്പർസ്റ്റാറിന്റെ മകനെന്ന പേര് ഉപയോഗിക്കാതെ സ്വന്തമായി വളർന്ന താരമാണ് താങ്കളെന്നും സിഡു ഡിക്യൂ വിന് അയച്ച മെസോജിൽ പറയുന്നുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X