കീർത്തിയെ സമാധാനിപ്പിച്ച് ദുൽഖർ!! മഹാനടിയിലെ ഹൃദയഭേദകമായ രംഗം പുറത്ത്!! ചിത്രങ്ങൾ കാണാം..

ഇമോഷണൽ രംഗങ്ങളുടെ ചിത്രങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്.

ഇന്ത്യൻ സിനിമ ലോകത്ത് ചരിത്രം സൃഷ്ടിച്ച് മുന്നേറി കൊണ്ടിരിക്കുന്ന ചിത്രമാണ് മഹാനടി. തെന്നിന്ത്യൻ ഇതിഹാസങ്ങളായ ജെമിനി ഗണേശന്റേയും സാവിത്രിയുടേയും കഥ പറയുന്ന ചിത്രമാണ് മിഹാനടി. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന്റെ ഡിലീറ്റഡ് സീനുകൾ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ചിത്രത്തിനെപ്പോലെ തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ഒഴിവാക്കിയ രംഗങ്ങൾക്ക് ലഭിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് സിനിമയിലെ ചി‌ല ചിത്രങ്ങളാണ്. ഇമോഷണൽ രംഗങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട താരം ദുൽഖറിന്റും കീർത്തിയുടേയും പ്രശസ്തി വാനോളം ഉയർത്തിയ ചിത്രമായിരുന്നു മഹാനടി. ദുൽഖറിന്റെ കന്നി ചിത്രമായിട്ടു പോലും ജെമിനി ഗണേശനായി തകർത്തഭിനയിക്കുകയായിരുന്നു. ദുൽഖറാണ് ചിത്രങ്ങളൾ പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയ്ക്കകത്തും പുറത്തും മികച്ച പ്രേക്ഷക പ്രതികരണ നേടി ചിത്രം മുന്നേറി കൊണ്ടിരിക്കുകയാണ്.

 ഹൃദയഭേദകമായ രംഗങ്ങൾ

ഹൃദയഭേദകമായ രംഗങ്ങൾ

1950 കളിലാണ് സാവിത്രി തെന്നിന്ത്യൻ സിനിമയിൽ എത്തുന്നത്. താരത്തിന്റെ കരിയറിലെ വളർച്ച ഏവരേയും അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ളതായിരുന്നു. ഇതിനിടയിലാണ് താരവും ജെമിനി ഗണേശനും തമ്മിൽ പ്രണയത്തിലാകുന്നത്. ഈ ബന്ധം വിവാഹത്തിൽ എത്തിയിരുന്നു. എന്നാൽ ജെമിനി ഗണേശൻ വിവാഹിതനായിരുന്നു. ആദ്യ ഭാര്യ നിലനിൽക്കവെയാണ് സവിത്രിയുമായുള്ള വിവാഹം. എന്നാൽ ജെമിനി ഗണേശന് മറ്റൊരു ഭാര്യയുണ്ടെന്നുള്ള വിവരം സാവിത്രിയെ അലട്ടിയിരുന്നു. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ചിത്രങ്ങൾ ജെമിനി ഗണേശന്റെ ഭാര്യ അലിമേലുവിനെ സാവിത്രി ആദ്യമായി കാണുന്നതിനു പിന്നാലെയുള്ള ചിത്രങ്ങളാണ്.

  ജീവിക്കുകയായിരുന്നു

ജീവിക്കുകയായിരുന്നു

മഹാനടി എന്ന ചിത്രത്തിന് മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്. ദുൽഖറും കീർത്തിയും ജെമിനി ഗണേശനായും സാവിത്രിയുമായി ജീവിക്കുകയായിരുന്നുവെന്നാണ് തെന്നിന്ത്യൻ സിനിമ ലോകം ഉൾപ്പെടെ പറയുന്നത്. ദുൽഖറിന്റെ ആദ്യ ടോളിവുഡ് ചിത്രമായിരുന്നു മഹാനടി. എന്നാൽ സിനിമ കണ്ടാൽ ആദ്യ ചിത്രമാണെന്ന് ഒരിക്കലും കരുതുകയില്ല. അത്രയ്ക്ക് മനോഹരമായിട്ടാണ് ദുൽഖർ ജെമിനി ഗണേശനെ അവതരിപ്പിച്ചിരിക്കുന്നത്. കീർത്തിയും ഗംഭീര പ്രകടനമായിരുന്നു കാഴ്ചവെച്ചത്. അഭിനയത്തിൽ മാത്രമല്ല രൂപത്തിലും കീർത്തി സാവിത്രി തന്നെയായിരുന്നു.

  സൂപ്പർ ഹിറ്റ്

സൂപ്പർ ഹിറ്റ്

ചിത്രം ഹൗസ്ഫുള്ളായി തിയേറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്. ഇന്ത്യയ്ക്ക് പുറമോ വിദേശത്തും മഹാനടിയ്ക്ക് സ്ക്രീനുകൾ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിൽ മാത്രമല്ല പ വിദേശ രാജ്യങ്ങളിൽ നിന്നും ചിത്രത്തിന്മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ച കൊണ്ട് ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും 60 കോടി രൂപയുടെ കളക്ഷൻ ലഭിച്ചിരുന്നു. ആദ്യ ഒരാഴ്ച കൊണ്ട് 41.80 കോടി രൂപ കളക്ട് ചെയ്ത ചിത്രത്തിന് മികച്ച തുടക്കമായിരുന്നു. കൂടാതെ യുഎസ് , യുകെ , ഒസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്ന് റെക്കോർഡ് കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴും ചിത്രത്തിന്റെ പ്രദർശനം തുടരുകയാണ്.

 തിയേറ്ററുകള‍ കിട്ടിയിരുന്നില്ല

തിയേറ്ററുകള‍ കിട്ടിയിരുന്നില്ല

സൂപ്പർ ഡ്യൂപ്പർ ഹിറ്റായി തിയേറ്ററുകൾ നിറഞ്ഞോടുന്ന മഹാനടിയ്ക്ക് ലീസിങ് സമയത്ത് സ്‌ക്രീനുകള്‍ ലഭിച്ചിരുന്നില്ല. അതിനാൽ തന്നെ എല്ലാ തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. രണ്ടാമത്തെ ആഴ്ചകളിലായിട്ടാണ് കൂടുതല്‍ സ്‌ക്രീനുകള്‍ ലഭിച്ചത്. അത് ചിത്രത്തിന് കൂടുതല്‍ നേട്ടമായി. അതേസമയം ചിത്രങ്ങൾക്ക് അഴ്ചകളുടെ അവസാനങ്ങളിലാണ് കൂടുതൽ തിയേറ്ററുകളിൽ നിന്ന് കൂടുതൽ കളക്ഷൻ ലഭിക്കുന്നവത്. എന്നാൽ മഹാനടിയ്ക്ക് എല്ലാത്ത ദിവസങ്ങളിലും തിയേറ്ററുകളിൽ ആളുളുടെ ഒരു തള്ളിക്കയറ്റം ഇപ്പോൽ ദൃശ്യമാകുന്നുണ്ട്.

  സീനുകൾ വൈറൽ

സീനുകൾ വൈറൽ

സിനിമയിൽ നിന്ന് നീക്കം ചെയ്ത മഹാനടിയുടെ ഡിലീറ്റട്ട് സീനുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സിനിമയെ പോലെ തന്നെ മികച്ച പ്രേക്ഷക ശ്വീകാര്യതയാണ് ചിത്രത്തിന് ഈ രംഗങ്ങൾക്ക് ലഭിക്കുന്നത്. ആദ്യം പുറത്ത് വന്നത് മിസിയമ്മയിലെ വാരായോ വെണ്ണിലാവേ എന്ന ഗാനത്തിന്റെ പുനരാവിഷ്കരണമാണ്. ഗാനത്തിൽ ദുൽഖറും കീർത്തിയുമായിരുന്നു പ്രത്യക്ഷപ്പെട്ടത്. മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. അതിനു പിന്നാലെ മറ്റൊരു ഗാനത്തിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. പ്രേക്ഷകർ ഒന്നടങ്കം ചോദിക്കുന്നത് ഇത്രയും മനോഹരമായ രംഗങ്ങൾ ചിത്രത്തിൽ നിന്ന് എന്തിന് ഒഴിവാക്കി എന്നാണ്.

 ഒഴിവാക്കാൻ കാരണമുണ്ട്

ഒഴിവാക്കാൻ കാരണമുണ്ട്

ചിത്രത്തിൽ നിന്ന് സീനുകൾ ഒഴിവാക്കിയ കാരണം വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തിൽ ഇപ്പോൾ തന്നെ വളരെ മനോഹരമായ കുറെയധികം രംഗങ്ങളുണ്ട്. അതിനാലാണ് ചില രംഗങ്ങൾ ഒഴിവാക്കിയതെന്ന് ദുൽഖർ തന്നെ വ്യക്തമാക്കിയിരുന്നു. കൂടാതെ ബിഗ് സ്ക്രീനിൽ സിനിമയുടെ മുഴുവൻ രംഗങ്ങളും പ്രദർശിപ്പിക്കാനുള്ള സമയ പരിമിധി കുറവാണ്. എന്നാൽ ഇന്റർനെറ്റിൽ അതിനുള്ള സൗകര്യം ഉള്ളതു കൊണ്ടാണ് വീഡിയോ റീലീസ് ചെയ്യുന്നതെന്നും ദുൽഖർ പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X