'ഏട്ടന്‍ എടുത്ത ഫോട്ടോ'! മോഹന്‍ലാല്‍ പകര്‍ത്തിയ ചിത്രം പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ
പൃഥ്വിരാജിന്റെ നായികയായി വിമാനം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച നായികയാണ് ദുര്‍ഗ കൃഷ്ണ. സിനിമ വലിയ വിജയം നേടിയില്ലെങ്കിലും നടി പിന്നീട് മോളിവുഡില്‍ സജീവമായി. നിലവില്‍ മോഹന്‍ലാല്‍ നായകനാവുന്ന ജീത്തു ജോസഫ് ചിത്രം റാമിലാണ് ദുര്‍ഗ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ലാലേട്ടന്റെ കടുത്ത ആരാധികയാണ് താനെന്ന് മുന്‍പ് നടി തുറന്നുപറഞ്ഞിട്ടുണ്ട്. സൂപ്പര്‍ താരത്തിനൊപ്പമുളള ചിത്രങ്ങള്‍ ദുര്‍ഗ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെക്കാറുണ്ട്. സിനിമാത്തിരക്കുകള്‍ക്കിടെ നടിയുടെതായി വന്ന പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. റാം ഷൂട്ടിംഗിനിടെ മോഹന്‍ലാല്‍ പകര്‍ത്തിയ ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്.
ചിന്തിക്കുന്നിടത്തോളം കാലം വലിയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ ശ്രമിക്കുക എന്ന ക്യാപ്ഷനോടെയാണ് നടി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം ചിത്രത്തിന് കടപ്പാട് ഏട്ടന്‍ മോഹന്‍ലാല്‍ എന്നും ദുര്‍ഗ കുറിച്ചു. തൃഷ നായികയാവുന്ന റാമില്‍ പ്രധാന വേഷത്തിലാണ് ദുര്‍ഗയും എത്തുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയുടെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അഭിനയത്തിന് പുറമെ നല്ലൊരു ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയാണ് ദുര്‍ഗ.


Click it and Unblock the Notifications