Just In
- 2 hrs ago
നോബിക്ക് മാത്രം മോഹൻലാലിന്റെ ഒരു ഉപദേശം, പുതിയ ക്യാപ്റ്റനായി താരം
- 3 hrs ago
സങ്കടത്തോടെ ഹൗസിൽ നിന്ന് പടിയിറങ്ങി മിഷേൽ, അവസാനമായി മോഹൻലാലിനോട് ഒരു അഭ്യർത്ഥന....
- 4 hrs ago
ബിഗ് ബോസ് ഹൗസിലെ പ്രണയം തുറന്ന് സമ്മതിച്ച് സൂര്യ, പേര് വെളിപ്പെടുത്തുമെന്ന് മോഹൻലാൽ
- 4 hrs ago
5 മണിക്ക് ശിവാജി ഗണേശൻ സമയം നൽകി, എന്നാൽ ബിജു മേനോൻ എത്തിയത് 7 മണിക്ക്, അന്ന് സംഭവിച്ചത്
Don't Miss!
- Finance
'ചൂസ് ടു ചലഞ്ച്'... വനിതാ ദിനത്തില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ചലഞ്ച് ഇങ്ങനെ!
- News
കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2021: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദ്ദേങ്ങള്‍ പുറത്തിറക്കി
- Sports
പട നയിച്ച് പീറ്റേഴ്സന്, വെടിക്കെട്ട് പ്രകടനം- ഇംഗ്ലണ്ട് ലെജന്റ്സിന് അനായാസ വിജയം
- Automobiles
മൂന്ന് വരി ഡിഫെൻഡർ 130 മോഡൽ പുറത്തിറക്കുമെന്ന് ലാൻഡ് റോവർ
- Lifestyle
നിക്ഷേപ നടപടികള്‍ വിജയിക്കുന്ന രാശിക്കാര്‍
- Travel
പാട്ടുപുരയില്‍ പള്ളിയുറങ്ങുന്ന കന്യകയായ ദേവി!! വിളിച്ചാല്‍ വിളികേള്‍ക്കുന്ന ബാലദുര്‍ഗ്ഗ, അറിയാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ലാലേട്ടനൊപ്പമുളള അഭിനയം കണ്ടപ്പോള്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ മാത്രം ഞാനായിട്ടുണ്ടോ എന്ന് തോന്നി; ദുര്‍ഗ
വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി ദുര്‍ഗ കൃഷ്ണ. വിമാനത്തിന് പിന്നാലെ നായികയായും സഹനടിയായുമെല്ലാം ദുര്‍ഗ മലയാളത്തില്‍ സജീവമായിരുന്നു. പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയവയാണ് നടിയുടെതായി പുറത്തിറങ്ങിയ മറ്റ് ചിത്രങ്ങള്‍. അഭിനയത്തിന് പുറമെ നര്‍ത്തകിയായും തിളങ്ങി താരം. അതേസമയം മോഹന്‍ലാലിന്റെ എറ്റവും പുതിയ ചിത്രമായ റാമില്‍ ദുര്‍ഗയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരസുന്ദരി തൃഷയാണ് നായികയാവുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പമുളള സീനുകളിലും നടി എത്തുന്നു. വമ്പന്‍ താരനിര അണിനിരക്കുന്ന റാമിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കോവിഡ് വ്യാപനം കാരണമാണ് മോഹന്‍ലാല്‍ ചിത്രം നീണ്ടുപോയത്.

അതേസമയം റാമില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച അനുഭവം ദുര്‍ഗ കൃഷ്ണ പങ്കുവെച്ചിരുന്നു. ദി ക്യൂവിന് നല്കിയ അഭിമുഖത്തിലാണ് സൂപ്പര്‍ താരത്തെ കുറിച്ച് നടി മനസുതുറന്നത്. റാമില്‍ അഭിനയിക്കുന്നതിന്റെ തലേദിവസം എനിക്ക് നല്ല ഭയമുണ്ടായിരുന്നു എന്ന് നടി പറയുന്നു. ലാലേട്ടനൊപ്പം സിനിമ ചെയ്യാന്‍ അവസരം കിട്ടിയപ്പോള്‍ ഭയങ്കര സന്തോഷവും ആകാംക്ഷയും ആയിരുന്നു.

സാധാരണ ഞാന്‍ ലാലേട്ടനെ കണ്ടാല്‍ അങ്ങനെ നോക്കി ഇരുന്നുപോകാറുണ്ട്. ഇപ്പോള്‍ ഒരുപാട് തവണ ലാലേട്ടനെ കണ്ടിട്ടുണ്ട്. അടുത്ത സൗഹൃദവുമുണ്ട്. ഏട്ടന് അനിയത്തി എന്നുളള പോലെ ആയി. എങ്കിലും ലാലേട്ടന് ഇപ്പോ അടുത്തുവന്ന് നിന്നാലും ഞാന്‍ വെറുതെ നോക്കിനില്ക്കും. ദുര്‍ഗ പറയുന്നു. അഭിനയിക്കുന്നതിന്റെ തലേദിവസം എനിക്ക് നല്ല ഭയമുണ്ടായിരുന്നു.

ഇനി ഷൂട്ടിനിടയില്‍ ഞാന്‍ ലാലേട്ടനെ ഇതുപോലെ നോക്കി നിന്നുപോകുമോ എന്ന്. ഞാനെങ്ങനെ അഭിനയിക്കും എനിക്ക് കഥാപാത്രമാകാന്‍ പറ്റുമോ എന്നൊക്കെ. എന്റെ സുഹൃത്തുക്കളോട് ഞാനത് സൂചിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ ചിത്രീകരണ് സമയത്ത് വിചാരിച്ച പോലെ കുഴപ്പമൊന്നും ഉണ്ടായില്ല. ദുര്‍ഗ കൃഷ്ണ പറഞ്ഞു.

അതേസമയം ലാലേട്ടനൊരു എന്‍സൈക്ലോപീഡിയ ആണെന്നും നടി പറയുന്നു. അദ്ദേഹത്തിന്റെ കൈയ്യില്‍ നിന്നും കുറയെറേ പഠിക്കാനുണ്ട്. ഒരു സിനിമാ സെറ്റില്‍ ലൈറ്റ് പിടിക്കുന്ന ആളുകള്‍ തൊട്ട് ഭക്ഷണം തരുന്നവരോട് വരെ ലാലേട്ടന് എങ്ങനെ പെരുമാറുന്നു, ഓരോ ഷോട്ടിനും എത്തുന്ന ടൈമിംഗ് അങ്ങനെ ഒരുപാട് കാര്യങ്ങള്‍ നമുക്ക് നോക്കി പഠിക്കാനുണ്ട്. സിനിമ കഴിഞ്ഞ് ഡബ്ബിംഗ് സമയത്ത് ഏട്ടനൊപ്പമുളള എന്റെ അഭിനയം കണ്ടപ്പോള്‍ എനിക്ക് തോന്നിയിട്ടുണ്ട് ഏട്ടന്റെ ഒപ്പം അഭിനയിക്കാന്‍ മാത്രം ഞാനായിട്ടുണ്ടോ എന്ന്. ദുര്‍ഗ കൃഷ്ണ അഭിമുഖത്തില്‍ പറഞ്ഞു.
ഗ്ലാമറസായി തമിഴ് താരം, നടി ശരണ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം