സ്വന്തം പെണ്ണിനെ വേറൊരുത്തൻ ലിപ് ലോക് ചെയ്തു, നാണമില്ലേ? വിമര്‍ശകന് ചുട്ട മറുപടി കൊടുത്ത് നടി ദുർഗ കൃഷ്ണ
വിമാനം സിനിമയിലൂടെ പൃഥ്വിരാജിന്റെ നായികയായി അരങ്ങേറ്റം കുറിച്ച ദുര്‍ഗ കൃഷ്ണയുടെ പുതിയ സിനിമ പ്രേക്ഷകരിലേക്ക് എത്തുകയാണ്. സിനിമയുടെ പൂജ ചടങ്ങളുകളുടെ ഫോട്ടോസാണ് നടി സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ദുര്‍ഗയുടെ ഭര്‍ത്താവും നിര്‍മാതാവുമായ അര്‍ജുന്‍ രവീന്ദ്രനൊപ്പമാണ് നടി ചടങ്ങിലേക്ക് എത്തിയത്. എന്നാല്‍ സിനിമയിലെ ലിപ് ലോക് രംഗത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ ദുര്‍ഗയെ വിമര്‍ശിച്ച് കൊണ്ട് ഒരു ആരാധകന്‍ എത്തിയിരിക്കുകയാണ്.
ഹോട്ട് ലുക്കിൽ പ്രിയ ബാനർജി, സിംപിളായിട്ടുള്ള നടിയുടെ ചിത്രങ്ങൾ വൈറൽ
അര്‍ജുനോടുള്ള ചോദ്യമായി അദ്ദേഹം പങ്കുവെച്ച കമന്റിന് കീഴില്‍ ചുട്ടമറുപടി കൊടുത്ത് ദുര്‍ഗ തന്നെ എത്തി. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ നടിയുടെ കമന്റ് ശ്രദ്ധിക്കപ്പെട്ടു. ഇതോടെ വിമര്‍ശകനെതിരെ നൂറ് കണക്കിന് കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. സിനിമാ താരങ്ങളുടെ വ്യക്തി ജീവിതത്തിലേക്ക് കടന്ന് ചെല്ലുന്നതിന്റെ ആവശ്യകത എന്താണെന്നും നടിയുടെ പോസ്റ്റിന് താഴെ വരുന്ന കമൻ്റുകളിൽ ചര്‍ച്ച ചെയ്യുകയാണ്.

'സ്വന്തം പെണ്ണിനെ വേറെ ഒരുത്തന്‍ ലിപ് ലോക് ചെയ്തു. ഇവന് നാണമില്ലേ' എന്നായിരുന്നു ഒരാള്‍ ദുര്‍ഗയുടെ പോസ്റ്റിന് താഴെ കമന്റിട്ടത്. 'മറ്റൊരാളുടെ കാര്യത്തില്‍ ഇടപെടാന്‍ തനിക്ക് നാണമില്ലേ' എന്നാണ് വിമര്‍ശകനോട് ദുര്‍ഗ കൃഷ്ണ ചോദിച്ചത്. ഇതിന് താഴെ നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തി കൊണ്ടിരിക്കുന്നത്. വിവാഹം കഴിഞ്ഞ നടന്മാര്‍ക്ക് സാധിക്കുമെങ്കില്‍ സിനിമയിലെ ലിപ് ലോക് രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ നടിമാരെ മാത്രം കുറ്റം പറയുന്നത് എന്തിനാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

കല്യാണം കഴിഞ്ഞ ഒരുപാട് നടന്മാര്‍ ലിപ് ലോക് സീനുകളില്‍ അഭിനയിക്കുന്നുണ്ട്. അന്നൊന്നും പൊന്താത്ത ശബ്ദം എങ്ങനെ ഇപ്പോള്‍ പൊങ്ങി. താനൊക്കെ ഏത് നൂറ്റാണ്ടില്‍ ആണ് ജീവിക്കുന്നത്? അവരുടെ പ്രൊഫഷന്‍ ആണ് ആക്ടിങ് അതാണ് ചെയ്യുന്നത്. അല്ലാണ്ട് വികാരം കൊണ്ടൊന്നുമല്ല. ധൂം 2 മൂവിയില്‍ ഹൃതിക് റോഷന്‍ ഐശ്വര്യ റായിയെ കിസ്സ് ചെയ്തപ്പോള്‍ അഭിഷേക് ബച്ചന് ഒരു കുഴപ്പവും ഇല്ലായിരുന്നു. അത് അവരുടെ പ്രൊഫഷന്റെ ഭാഗം മാത്രം. എല്ലാര്‍ക്കും അതിന്റെ റെസ്പെക്ട് കൊടുക്കണം. പ്രൊഫഷന്‍ വേറെ ലൈഫ് വേറെ. ഇനി ലൈഫില്‍ കേറി ആരെങ്കിലും ഇതേ പോലെ ചെയ്താല്‍ അതും ഓരോരുത്തരുടെ പേര്‍സണല്‍ കാര്യം ആണ്. അവിടെ നിങ്ങള്‍ ഇടപെടണമെന്നില്ലെന്നാണ് ഒരു ആരാധകന്‍ പറയുന്നത്.

ഇതുപോലെ പൊതുജനങ്ങള്‍ താരങ്ങളുടെ കുടുംബജീവിതത്തിലേക്ക് ഇടപെടുന്നതിനെ കുറിച്ചും അതിന്റെ ദോഷമെന്താണെന്നും ഒരാള്‍ വ്യക്തമാക്കിയിരുന്നു. 'സൂപ്പര്‍ താരങ്ങള്‍ മുതല്‍ ചെറിയ താരങ്ങള്‍ വരെ, സ്വന്തം വിവാഹ ജീവിതം സിംപിളായി ഒരു ഡിവോഴ്‌സില്‍ തീര്‍ക്കുന്നത് ഒരു പതിവ് കാഴ്ചയാണ്. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു? മുന്‍ കാലങ്ങളിലെക്കാള്‍ അപേക്ഷിച്ച് പബ്ലിക്കിന് ഈസിയായി അവരുടെ ജീവിതങ്ങളുമായി നേരിട്ട് ഇന്ററാക്ഷന്‍ സാധിക്കുന്നു എന്നത് ഒരു പ്രധാന കാരണമായിട്ടാണ് തോന്നിയത്.

പബ്ലിക് മാത്രമല്ല, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കളെന്ന പേരില്‍ വട്ടം കൂടുന്ന പരിചയക്കാര്‍, എന്തിനേറെ സ്വന്തം വീട്ടുകാര്‍ വരെ അവസ്ഥ മനസിലാക്കാതെ ഒരു വശം മാത്രം കേട്ട് എടുക്കുന്ന പല റിയാക്ഷനും പലരുടെയും ജീവിതത്തില്‍ വലിയ അടികളായിരുന്നു. പല ഭാഗത്തു നിന്ന് അടികള്‍ ശക്തമായതോടെ തകര്‍ന്നു പോയി അവര്‍ പിരിയും. നാം കണ്ടത് അവര്‍ പിരിഞ്ഞത് മാത്രമാണ്. അവര്‍ കടന്ന് വന്ന യാതനയല്ല. ഈ പറഞ്ഞത് സാധാരണക്കാരന്റെ കാര്യമാണ്. ഇതിനോടൊപ്പം പൊതു സമൂഹം കാണാനുള്ളത് കൊണ്ട് മാത്രം താരമായി നില നില്‍ക്കുന്ന സിനിമക്കാരെ സംബന്ധിച്ച് അവര്‍ എത്ര താഴാമോ അത്ര താഴ്ന്ന് എന്ത് പറയുന്നോ അതനുസരിച്ച് നില്‍ക്കുക മാത്രമാണ് അവരുടെ നിലനില്‍പ്.

ഇവിടെ ആ വ്യക്തി തന്നെ പ്രതികരിച്ചു. അഥവാ അവര്‍ക്ക് മനസ് മുറിഞ്ഞു. കാര്യം താങ്കള്‍ ചോദിച്ച ചോദ്യം ഇത്തരം ഒരു പ്രൊഫഷണില്‍ ഉള്ള ഒരാളോടല്ല എങ്കില്‍ ഓക്കെ ആയിരിക്കാം. ഈ 1 ചോദ്യം അവരുടെ ഭാവിയെ ദോഷമായി ബാധിക്കുമോ എന്ന് ചോദിച്ചപ്പോള്‍ ചിന്തിച്ചിരിക്കില്ല. പക്ഷേ, ഇത്തരം കനലുകള്‍ അവിടെ കിടന്ന് നീറി നീറി തീ പിടിക്കും. ഇവരുടെ കുടുംബത്ത് അതുണ്ടാവാതിരിക്കട്ടെ. കഴിവതും ആര്‍ക്കും ആരു നന്മയും ചെയ്യാന്‍ കഴിഞ്ഞില്ലങ്കില്‍ കൂടി മറ്റുള്ളവരുടെ ജീവിതത്തില്‍ കനല്‍ വിതറാന്‍ നമുക്കിടയാകാതിരിക്കട്ടെ നന്മയുടെ പൂക്കള്‍ വിതറാന്‍ സാധിക്കട്ടെ എന്നും ദുര്‍ഗയുടെ പോസ്റ്റിന് താഴെ ഒരാള്‍ കുറിച്ചു.
Recommended Video

ഈ വര്‍ഷം ഏപ്രില്‍ അഞ്ചിനായിരുന്നു ദുര്‍ഗ കൃഷ്ണയും അര്‍ജുന്‍ രവീന്ദ്രനും തമ്മിലുള്ള വിവാഹം നടക്കുന്നത്. ദുര്‍ഗയുടെ സിനിമയിലെ നിര്‍മാതാവും സഹതാരവുമൊക്കെയായ അര്‍ജുനും ദുര്‍ഗയും തമ്മിലുള്ള ഏറെ കാലത്തെ പ്രണയത്തിനും സൗഹൃദത്തിനും ഒടുവിലാണ് വിവാഹിതരായത്. മലയാള സിനിമയിലെ പ്രമുഖരടക്കം പങ്കെടുത്ത താരവിവാഹമായിരുന്നത്. മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന റാം എന്ന സിനിമയാണ് ദുര്‍ഗയുടേതായി റിലീസിനൊരുങ്ങുന്നത്. അതുപോലെ കുടുക്ക് 2025 എന്ന സിനിമയും വരാനിരിക്കുന്നു. ഈ സിനിമയില്‍ നിന്ന് പുറത്ത് വന്ന പാട്ട് സോഷ്യല്‍ മീഡിയയില്‍ വ്യപാകമായി വൈറലായിരുന്നു. അതുപോലെ തന്നെ കുടുക്ക് 2025 ൽ നിന്ന് പുറത്തിറങ്ങിയ മറ്റൊരു പാട്ട് സീനിൽ നടന്‍ കൃഷ്ണ ശങ്കറിനൊപ്പമാണ് ദുര്‍ഗ കൃഷ്ണ ലിപ് ലോക് രംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. പാട്ട് വൈറലായതിന് പിന്നാലെ നടിയെ വിമർശിച്ച് ചിലർ എത്തിയിരുന്നു.


Click it and Unblock the Notifications











