ദശാവതാരം ഡിവിഡി ഉടന്‍!!

By Staff

കമലിന്റെ അവതാര ചിത്രം കാണാന്‍ ടിക്കറ്റ്‌ കിട്ടാത്തവര്‍ വിഷമിയ്‌ക്കേണ്ട, ചിത്രത്തിന്റെ ഒറിജിനല്‍ ഡിവിഡി ഉടന്‍ തന്നെ പുറത്തിറങ്ങും.

നിര്‍മാണ ചെലവ്‌ കൃത്യമായി ഇപ്പോഴും വെളിപ്പെടുത്താത്ത ചിത്രത്തിന്റെ മുടക്കു മുതല്‍ ഇത്തരം വിദ്യകളിലൂടെ ഒരാഴ്‌ച കൊണ്ട്‌ തിരിച്ചു പിടിയ്‌ക്കാമെന്നാണ്‌ നിര്‍മാതാവായ ആസ്‌ക്കര്‍ രവിന്ദ്രന്‍ കണക്കു കൂട്ടുന്നത്‌.

ഇതിലൂടെ വ്യാജ ഡിവിഡിയുടെ ഭീഷണി തടയാമെന്നും നിര്‍മാതാവ്‌ കരുതുന്നു. ലോമൊട്ടാകെ ആയിരത്തോളം പ്രിന്റുകള്‍ റിലീസ്‌ ചെയ്‌ത ചിത്രത്തിന്റെ മറ്റൊരു നേട്ടം റെക്കൊര്‍ഡ്‌ സാറ്റലൈറ്റ്‌ റേറ്റാണ്‌.

കരുണാനിധി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കലൈഞ്‌ജര്‍ ടിവി 5.1 കോടി രൂപയ്‌ക്കാണ്‌ ചിത്രത്തിന്റെ സാറ്റലൈറ്റ്‌ അവകാശം സ്വന്തമാക്കിയിട്ടുള്ളത്‌.

സിനിമകള്‍ സ്വന്തമാക്കാനുള്ള തമിഴകത്തെ ചാനല്‍ പോരാട്ടത്തില്‍ ദശാവതാരം പുതിയൊരു റെക്കൊര്‍ഡ്‌ സൃഷ്ടിച്ചിരിയ്‌ക്കുകയാണ്‌.

അതെ സമയം ദശാവതാരത്തിന്റെ വ്യാജ ഡിവിഡിയും ഉടന്‍ പുറത്തെത്തുമെന്ന്‌ ഉറപ്പായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ പലയിടങ്ങളില്‍ നടത്തിയ പോലീസ്‌ റെയ്‌ഡില്‍ ദശാവതാരം വ്യാജ ഡിവിഡിയ്‌ക്കു മുകളില്‍ പതിപ്പിയ്‌ക്കാന്‍ തയ്യാറാക്കിയ പതിനായിരക്കണക്കിന്‌ സ്റ്റിക്കറുകള്‍ പിടിച്ചെടുത്തിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X