»   » വടക്കുനോക്കിയന്ത്രത്തിന്‍റെ രണ്ടാം ഭാഗമല്ല, വൈകുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി ധ്യാന്‍!

വടക്കുനോക്കിയന്ത്രത്തിന്‍റെ രണ്ടാം ഭാഗമല്ല, വൈകുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി ധ്യാന്‍!

Written By:
Subscribe to Filmibeat Malayalam

സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും സിനിമയിലേക്കെത്തിയതാണ് ധ്യാന്‍ ശ്രീനിവാസന്‍. അച്ഛനും ചേട്ടനും പിന്നാലെ സിനിമയിലേക്കെത്തിയ താരപുത്രന്‍ സംവിധാനത്തിലേക്ക് കടക്കുകയാണ്. എഴുത്തിലും അഭിനയത്തിലും ഒരേ പോലെ മികവ് തെളിയിച്ച അച്ഛന്റെ മകനായത് കൊണ്ട് തന്നെ വിനീതും ധ്യാനും ഒരുക്കുന്ന സിനിമകളെക്കുറിച്ച് പ്രേക്ഷകര്‍ക്ക് പ്രതീക്ഷകളേറെയാണ്.

75 ദിവസവും 35 സിനിമയും, ആകെ ഒരൊറ്റ ചിത്രമാണ് സൂപ്പര്‍ഹിറ്റായത്, എന്ത് പറ്റി മലയാള സിനിമയ്ക്ക്?


വിവാഹ ജീവിതത്തിലേക്ക് കടന്നതിന് പിന്നാലെയാണ് ജീവിതത്തിലെ അടുത്ത നീക്കത്തെക്കുറിച്ച് ധ്യാന്‍ പ്രഖ്യാപിച്ചത്. മലയാള സിനിമാലോകം ഒന്നടങ്കം ഏറ്റെടുത്തൊരു പ്രഖ്യാപനം കൂടിയായിരുന്നു അത്. വിനീതിന് പിന്നാലെ ധ്യാനും സംവിധാനത്തിലേക്ക് കടക്കുകയാണെന്ന് കേട്ടപ്പോള്‍ ആരാധകര്‍ക്കായിരുന്നു ഏറെ സന്തോഷം. സിനിമയുടെ ചിത്രീകരണം വൈകുന്നതില്‍ അക്ഷമരാണ് ആരാധകര്‍.


മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഫാനാണ്, അവരുടെ പരിശ്രമത്തെക്കുറിച്ച് അറിയാമെന്നും മഞ്ജു വാര്യര്‍!


നിവിന്‍ പോളിയുടെ തിരക്കല്ല

ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം കഴിഞ്ഞിട്ട് നാളുകളേറെയായി. മാര്‍ച്ചില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീടത് മെയിലേക്ക് മാറ്റിയെന്ന് അറിയിക്കുകയായിരുന്നു. ഇതോടെയാണ് ആരാധകര്‍ തുരുതുരാ ചോദ്യങ്ങള്‍ ഉയര്‍ത്തി തുടങ്ങിയത്. യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ നിവിന്‍ പോളിയെ നായകനാക്കിയതിനെ വരെ ചിലര്‍ രൂക്ഷമായി വിമര്‍ശിച്ചു. താരത്തിന്റെ തിരക്ക് കാരണമാണ് ചിത്രം അനിയന്ത്രിതമായി നീളുന്നതെന്നായിരുന്നു ആരോപണം. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിലാണ് നിവിന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രീകരണത്തിനിടെ താരത്തിന് പരിക്കേറ്റിരുന്നു. ഗോവയില്‍ വെച്ചാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. നിവിന്‍ പോളിയുടെ തിരക്കല്ല സിനിമ വൈകുന്നതിന് കാരണമെന്ന് സംവിധായകന്‍ പറയുന്നു.


അമ്മയുടെ സ്റ്റേജ് ഷോ

അവധിക്കാലം ലക്ഷ്യമിട്ടി താരസംഘടനയായ അമ്മ നടത്തുന്ന സ്‌റ്റേജ് പരിപാടി ഇത്തവണയും സംഘടിപ്പിച്ചിട്ടുണ്ട്. മെയിലാണ് പരിപാടി നടത്തുന്നത്. അതിനാല്‍ താരങ്ങളെല്ലാം അതുമായി ബന്ധപ്പെട്ട തിരക്കിലാവും. അതിനാല്‍ തന്റെ സിനിമയുടെ ചിത്രീകരണം മെയ് രണ്ടാം വാരത്തിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ധ്യാന്‍ പറയുന്നു. നയന്‍താരയേയും നിവിന്‍ പോളിയേയും കൂടാതെ ഉര്‍വശിയടക്കമുള്ള താരങ്ങളും ചിത്രത്തില്‍ അണിനിരക്കുമെന്നും താരപുത്രന്‍ വ്യക്തമാക്കി. ചിത്രീകരണം ആരംഭിക്കാതെ സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും ധ്യാന്‍ പറഞ്ഞു.


വടക്കുനോക്കിയന്ത്രത്തിന്റെ രണ്ടാംഭാഗമല്ല

തളത്തില്‍ ദിനേശനും ശോഭയുമായാണ് നായികനായകന്‍മാര്‍ എത്തുന്നതെങ്കിലും ഈ സിനിമ വടക്കുനോക്കിയന്ത്രത്തിന്റെ രണ്ടാം ഭാഗമല്ലെന്ന് സംവിധായകന്‍ പറയുന്നു. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് വടക്കുനോക്കിയന്ത്രം. ശ്രീനിവാസനും പാര്‍വതിയും തകര്‍ത്തഭിനയിച്ച ചിത്രം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ഒട്ടേറെ നര്‍മ്മ മുഹൂര്‍ത്തങ്ങളുമായെത്തിയ സിനിമ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഓര്‍ത്തോര്‍ത്ത് ചിരിക്കാവുന്ന സ്വഭാവിക നര്‍മ്മമായിരുന്നു ചിത്രത്തിലേത്. കഥാപാത്രങ്ങളുടെ പേര് മാത്രമാണ് ആ സിനിമയില്‍ നിന്നും എടുത്തത്. ആ സിനിമയുടെ രണ്ടാം ഭാഗമല്ല ലവ് ആക്ഷന്‍ ഡ്രാമയെന്നും ധ്യാന്‍ വ്യക്തമാക്കുന്നു.


അജു വര്‍ഗീസ് നിര്‍മ്മാതാവാകുന്നു

വിനീതിന്റേയും ധ്യാനിന്റേയും അടുത്ത സുഹൃത്തായ അജു വര്‍ഗീസാമ് ഈ സിനിമ നിര്‍മ്മിക്കുന്നത്. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ വിനീതിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്നു അജു. അതിനിടയിലാമ് അസിസ്റ്റന്റിന്‍രെ കഷ്ടപ്പാടിനെക്കുറിച്ച് താന്‍ കൃത്യമായി മനസ്സിലാക്കിയതെന്ന് താരം വ്യക്തമാക്കിയിരുന്നു. നിവിന്‍ പോളിയെ സെറ്റിലെത്തിക്കാനുള്ള ബദ്ധപ്പാടിനെക്കുറിച്ചും താരം വിവരിച്ചിരുന്നു. കൈനിറയെ സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് താരം നിര്‍മ്മാതാവിന്റെ കുപ്പായമണിയുന്നത്. നിര്‍മ്മാണം മാത്രമല്ല സിനിമയില്‍ പ്രധാന വേഷത്തിലും താരം എത്തുന്നുണ്ട്. ഷാന്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.


English summary
Love Action drama shooting date post poned, here is the real reason

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X