»   » ആരാധകരുടെ കള്ളത്തരം ഇനി പൊളിയും! സിനിമ തിയറ്ററുകളില്‍ ഇനി മുതല്‍ ഇ-ടിക്കറ്റിങ്!!

ആരാധകരുടെ കള്ളത്തരം ഇനി പൊളിയും! സിനിമ തിയറ്ററുകളില്‍ ഇനി മുതല്‍ ഇ-ടിക്കറ്റിങ്!!

Posted By:
Subscribe to Filmibeat Malayalam

സിനിമയുടെ കളക്ഷന്റെ പേരില്‍ ആരാധകര്‍ തമ്മില്‍ അടിയുണ്ടാക്കുന്നത് സ്ഥിരമായി കേരളത്തില്‍ നടക്കുന്ന കാര്യമാണ്. എന്നാല്‍ അത്തരം പ്രശ്‌നങ്ങള്‍ക്ക് കടിഞ്ഞാന്‍ വീണിരിക്കുകയാണ്. ഇനി മുതല്‍ കേരളത്തില്‍ ഇ-ടിക്കറ്റിങ് നടപ്പിലാക്കുകയാണ്.

ജൂണ്‍ 1 മുതലാണ് കേരളത്തില്‍ ഇ-ടിക്കറ്റിങ് നിലവില്‍ വന്നിരിക്കുന്നത്. കേരള ചലച്ചിത്ര വികസന കോര്‍പറേഷന്റെ തിയറ്ററുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. അതിന് ശേഷം ബാക്കി തിയറ്ററുകളിലേക്കും പദ്ധതി എത്തും.

ഇ-ടിക്കറ്റിങ്

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ പദ്ധതിയുടെ ചുമതലയിലാണ് കേരളത്തില്‍ ഇ-ടിക്കറ്റിങ് എത്തുന്നത്. സംസ്ഥാനത്തെ 570 തിയറ്ററുകളെയും സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഏക സെര്‍വറുമായി ബന്ധിപ്പിക്കുകയാണ് ഇ-ടിക്കറ്റിങ് കൊണ്ട് ഉദ്ദേശിക്കുന്നത്.

ആരാധകരുടെ അടിപിടി തീരും

ഒരു സിനിമ റിലീസാവുമ്പോള്‍ താരങ്ങളുടെ ആരാധകര്‍ തമ്മിലാണ് മത്സരം. എത്രപേര്‍ സിനിമ കണ്ടു എന്ന കാര്യത്തില്‍ കൃത്യമായ കണക്കുകള്‍ വരുമെന്നതാണ് പദ്ധതിയുടെ പ്രധാന ഗുണങ്ങളിലൊന്ന്.

ക്രമക്കേടുകള്‍ക്ക് അവസാനമാവും

അനധികൃതമായി സിനിമയുടെ പ്രദര്‍ശനം നടക്കുന്നതടക്കം എല്ലാ ക്രമക്കേടുകള്‍ക്കും ഇ-ടിക്കറ്റിങ് വഴി ഒരു അറുതി വരും. അതിനൊപ്പം കൃത്യമായി നികുതി ഖജനാവിലെത്തും എന്നതും പദ്ധതിയുടെ നേട്ടങ്ങളാണ്.

ഓരോ ദിവസത്തെ കളക്ഷന്‍ ഓണ്‍ലൈനില്‍ ഉണ്ടാവും

ഓരോ ദിവസം സിനിമയുടെ പ്രദര്‍ശനത്തിന് ശേഷം ആ ദിവസത്തെ കളക്ഷന്‍ ഓണ്‍ലൈനില്‍ നിന്നും നേരിട്ട് പരിശോധിക്കാനാവുമെന്നതും ഇതിന്റെ സുതാര്യത വര്‍ദ്ധിപ്പിക്കും.

ഘട്ടം ഘട്ടമായി തിയറ്ററുകളിലേക്ക്

കേരള ചലച്ചിത്ര വികസന കോര്‍പറേഷന്റെ (കെ എസ് എഫ് ഡിസി) തിയറ്ററുകളിലാണ് ആദ്യം പദ്ധതി എത്തിയത്. അതിന് ശേഷം തിരുവനന്തപുരം കൈരളി കോംപ്ലക്‌സിലും പിന്നീട് ഒരാഴ്ചക്കുള്ളില്‍ മറ്റ് തിയറ്ററുകളിലും പദ്ധതി എത്തും. ഘട്ടം ഘട്ടമായി പദ്ധതി സംസ്ഥാനത്തെ എല്ലാ തിയറ്ററുകളിലേക്കും എത്തിക്കുമെന്ന് കെ എസ് എഫ് ഡി സി ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ പറയുന്നു.

English summary
E-Ticketing To Be Introduced In Theatres: Goodbye To Fan Fights Over Box Office Collections
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam