twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇ-ഫോര്‍ പരീക്ഷണശാലയിലെ ആദ്യ ചിത്രം ലില്ലി പ്രേക്ഷകരിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

    |

    ഒരു പിടി മികച്ച സിനിമളേയും ടെക്‌നീഷ്യന്‍മാരേയും മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത നിര്‍മാണ കമ്പനിയാണ് ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്. ചെറിയ ബജറ്റിലൊതുങ്ങുന്ന പരീക്ഷണ ചിത്രങ്ങള്‍ ഒരുക്കാന്‍ ആഗ്രഹിക്കുന്ന നവാഗതകര്‍ക്ക് സിനിമ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതിനായി ആരംഭിച്ച ഇ ഫോര്‍ എക്‌സ്പിരിമെന്റിന്റെ ബാനറില്‍ ആദ്യ ചിത്രം റിലീസിന് തയാറെടുക്കുകയാണ്. ലില്ലി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് നവാഗതനായ പ്രശോഭ് വിജയനാണ്. ചിത്രം സെപ്തംബര്‍ ഏഴിന് തിയറ്ററിലെത്തും.

    <strong>അഭിമന്യു മഹാരാജാസിന്റെ ജീവിതം ഇനി വെള്ളിത്തിരയില്‍! അരങ്ങിലും അണിയറയിലും പുതുമുഖങ്ങള്‍?</strong>അഭിമന്യു മഹാരാജാസിന്റെ ജീവിതം ഇനി വെള്ളിത്തിരയില്‍! അരങ്ങിലും അണിയറയിലും പുതുമുഖങ്ങള്‍?

    ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ ക്യാമറയ്ക്ക് പിന്നില്‍ മാത്രമല്ല മുന്നിലും പുതുമുഖങ്ങളാണ്. സംയുക്ത മേനോന്‍, ആര്യന്‍ മേനോന്‍, ധനേഷ് ആനന്ദ്, കണ്ണന്‍ നായര്‍, സജിന്‍ ചെറുകയില്‍, കെവിന്‍ ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ക്ലീന്‍ എ സര്‍ട്ടിഫിക്കറ്റ് എന്ന ക്യാപ്ഷനോടെ പുറത്ത് വന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഛായ ചിത്രങ്ങള്‍ പോലെ തോന്നിപ്പിക്കുന്ന പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് ഓള്‍ഡ് മങ്ക്‌സ് ആണ്.

    lilli

    മുകേഷ് ആര്‍ മേത്തയും സിവി സാരഥിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ശ്രീരാജ് രവീന്ദ്രനാണ്. സുഷിന്‍ ശ്യാം സംഗീതമൊരുക്കുന്ന ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് അപ്പു ഭട്ടതിരിയാണ്.

    Read more about: samyuktha menon
    English summary
    E4 Experiment's first movie lilli release date
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X