മുംബൈ യാത്രയിലെ ചിത്രവുമായി ദിവ്യാ ഉണ്ണി! ശ്രദ്ധേയമായി നടിയുടെ പുതിയ പോസ്റ്റ്
നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തില്‍ മുന്‍നിര നായികയായി തിളങ്ങിയ താരമാണ് ദിവ്യാ ഉണ്ണി. സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം നായികയായി നടി തിളങ്ങിയിരുന്നു. വിവാഹ ശേഷം സിനിമ വിട്ട താരം സോഷ്യല്‍ മീഡിയയിലാണ് സജീവമായത്. കുടുംബത്തിനൊപ്പമുളള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം നടി പങ്കുവെക്കാറുണ്ട്.
വിവാഹ ശേഷം നൃത്തരംഗത്തും സജീവമായിരുന്നു താരം. 2018ലാണ് നടിയുടെ രണ്ടാം വിവാഹം നടന്നത്. അമേരിക്കയില്‍ തന്നെ സ്ഥിരതാമസമാക്കിയ അരുണ്‍ കുമാറാണ് നടിയെ വിവാഹം കഴിച്ചത്. പിന്നാലെ ഈ വര്‍ഷമാദ്യം ഇവര്‍ക്ക് പെണ്‍കുഞ്ഞ് പിറന്നിരുന്നു. ഇതിന്റെ ചിത്രങ്ങളും ദിവ്യാ ഉണ്ണി പങ്കുവെച്ചിരുന്നു.

ദിവ്യ ഉണ്ണിയുടെതായി പുറത്തിറങ്ങിയ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. മുംബൈയില്‍ നിന്നെടുന്ന ഒരു പഴയ ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. ലോക ഭൗമ ദിനത്തെക്കുറിച്ച് കുറിച്ചുകൊണ്ടാണ് പുതിയ ചിത്രം നടി പങ്കുവെച്ചിരിക്കുന്നത്. ഒപ്പം നിരവധി ഹാഷ്ടാഗുകളും നടി കുറിച്ചിരിക്കുന്നു. 2002ലായിരുന്ന ദിവ്യ ഉണ്ണി ആദ്യം വിവാഹിതയായത്. വിവാഹത്തോടെ സിനിമ വിട്ട താരം വിദേശത്ത് സ്ഥിര താമസമാക്കുകയായിരുന്നു.
പിന്നീട് നൃത്ത വിദ്യാലയവും നടി ആരംഭിച്ചിരുന്നു. എന്നാല്‍ 2016ല്‍ ഈ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് അരുണ്‍ കുമാറുമായുളള വിവാഹം നടന്നത്. ആദ്യ വിവാഹത്തില്‍ മീനാക്ഷി,അര്‍ജുന്‍ എന്നീ രണ്ട് മക്കളുണ്ട്. തൊണ്ണൂറുകളിലാണ് ദിവ്യ ഉണ്ണി സിനിമയില്‍ തിളങ്ങിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടി അഭിനയിച്ചിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങള്‍ നടിയുടെ കരിയറില്‍ പുറത്തിറങ്ങിയിരുന്നു.
മലയാളത്തില്‍ നായികയായും സഹനടിയായുമൊക്കെ ദിവ്യ ഉണ്ണി തിളങ്ങിയിരുന്നു. മലയാളത്തില്‍ നായികയായും സഹനടിയായുമൊക്കെ ദിവ്യ ഉണ്ണി തിളങ്ങിയിരുന്നു. മോളിവുഡില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരുടെ നായികയായും നടി തിളങ്ങിയിരുന്നു. 2013ല്‍ മുസാഫിര്‍ എന്ന ചിത്രത്തിലാണ് എറ്റവുമൊടുവിലായി നടി അഭിനയിച്ചത്. വിവിധ ഭാഷകളിലായി മുപ്പത്തിലധികം സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. ഫാസില്‍ സംവിധാനം ചെയ്ത എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലൂടെയാണ് ദിവ്യ ഉണ്ണി സിനിമയില്‍ എത്തിയത്. ബാലതാരമായിട്ടാണ് നടി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.


Click it and Unblock the Notifications