»   » ഉസ്താദ് ഹോട്ടലിന് ഗംഭീര തുടക്കം

ഉസ്താദ് ഹോട്ടലിന് ഗംഭീര തുടക്കം

Posted By:
Subscribe to Filmibeat Malayalam
Usthad Hotel
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലിന് ഗംഭീരതുടക്കം. മലയാളത്തിലെ ഏതൊരു താരവും മോഹിയ്ക്കുന്ന തകര്‍പ്പന്‍ വരവേല്‍പ്പാണ് ചിത്രത്തിന് ലഭിയ്ക്കുന്നതെന്ന് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നു. ജൂലൈ 29ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ മൂന്ന് ദിവസം കൊണ്ട് ഒരു കോടിയോളം രൂപ വിതരണക്കാരുടെ വിഹിതമായി നേടാന്‍ കഴിഞ്ഞത് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

പ്രമുഖതാരങ്ങളൊന്നുമില്ലാതെ ഒരു മലയാള സിനിമയ്ക്ക് ഗംഭീര തുടക്കം ലഭിയ്ക്കുന്നത് അപൂര്‍വമായി മാത്രം സംഭവിയ്ക്കുന്നതാണ്. എഴുപത്തിമൂന്ന് കേന്ദ്രങ്ങളില്‍ നിന്നാണ് ഉസ്താദ് ഹോട്ടല്‍ കളക്ഷന്‍ ബോക്‌സ് നിറയ്ക്കുന്നത്.

സംസ്ഥാനത്തെ പ്രധാന റിലീസിങ് കേന്ദ്രമായ കൊച്ചിയിലും ഉസ്താദ് ഹോട്ടലിന് നല്ല വരവേല്‍പ്പാണ് ലഭിയ്ക്കുന്നത്. നഗരത്തിലെ പ്രമുഖ തിയറ്ററുകളില്‍ നിന്ന് മാത്രമായി 16 ലക്ഷത്തോളം രൂപയാണ് വിതരണക്കാരുടെ ഷെയറായി ലഭിച്ചത്. സരിത പോലുള്ള വലിയ തിയറ്ററുകളിലും മള്‍ട്ടിപ്ലെക്‌സുകളിലും വന്‍തിരക്കാണ് സിനിമയ്ക്ക് അനുഭവപ്പെടുന്നത്. 1120 സീറ്റുള്ള കോഴിക്കോട് രാധയിലും ആദ്യദിനം മുതല്‍ ചിത്രം ഹൗസ്ഫുള്ളാണ്.

തകര്‍ത്തുപെയ്യുന്ന മഴയെയും അവഗണിച്ചാണ് പ്രേക്ഷകര്‍ ഉസ്താദ് ഹോട്ടലിലേക്ക് കയറുന്നത്. ആദ്യ ആഴ്ചയില്‍ 1.90 കോടിയോളം കളക്ഷന്‍ നേടാനായാല്‍ ഉസ്താദ് ഹോട്ടലിന്റെ കച്ചവടം പൊടിപൊടിച്ചുവെന്ന് പറയാമെന്ന് സിനിമപണ്ഡിറ്റുകള്‍ പറയുന്നു.

English summary
Dulquer Salmaan is a star! His second film Ustad Hotel, directed by Anwar Rasheed, has taken an earth-shaking opening at the Kerala Box-Office

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam