നോവലിനും മൊഹബത്തിനും ശേഷം ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളുമായി ഈസ്റ്റ് കോസ്റ്റ് വിജയന്‍!
മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒട്ടനവധി ആല്‍ബങ്ങളാണ് ഈസ്റ്റ് കോസ്റ്റില്‍ നിന്നും പുറത്തുവന്നത്. ആലാപനത്തിലൂടെയും ശബ്ദസൗകുമാര്യത്തിലൂടെയുമൊക്കെയായി നമ്മെ നിരവധി പേരാണ് വിസ്മയിപ്പിച്ചിട്ടുള്ളത്. ആല്‍ബം ഗാനങ്ങളുടെ കാര്യത്തില്‍ മാത്രമല്ല സിനിമകളിലൂടെയുമായി നമ്മള്‍ എന്നും ഓര്‍ക്കുന്ന പേരുകളിലൊന്നാണ് ഈസ്റ്റ് കോസ്റ്റ് വിജയന്‍. നോവലിനും മൊഹബത്തിനും ശേഷം പുതിയ സിനിമയുമായി എത്തുകയാണ് അദ്ദേഹം. ചില ന്യൂജന്‍ നാട്ടു വിശേഷങ്ങളുമായാണ് അദ്ദേഹം എത്തുന്നത്. കുടുംബ ചിത്രവുമായാണ് ഇത്തവണത്തെ വരവ്. അദ്ദേഹം തന്നെയാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.

എസ്എല്‍ പുരം ജയസൂര്യയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം എം ജയചന്ദ്രനും ഈസ്റ്റ് കോസ്റ്റ് വിജയനും ഒരുമിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. യേശുദാസ്, പി ജയചന്ദ്രന്‍, ശങ്കര്‍ മഹാദേവന്‍, ശ്രേയ ഘോഷ്വാല്‍ തുടങ്ങിയവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്. അഖില്‍ പ്രഭാകര്‍, ശിവകാമി, സോനു, സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍, നെചുമുടി വേണു, മിഥുന്‍ രമേഷ്, ദിനേഷ് പണിക്കര്‍, നോബി തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍. തലസ്ഥാന നഗരിയില്‍ വെച്ച് ഡിസംബര്‍ 15 നാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. പേരിലൂടെ തന്നെ ഈ ചിത്രം ശ്രദ്ധ നേടിക്കഴിഞ്ഞു.


Click it and Unblock the Notifications











