ചില ന്യൂജെൻ നാട്ടു വിശേഷങ്ങൾ ഇങ്ങനെയാണ്; ട്രെയിലര്‍ പുറത്ത്
ഹരീഷ് കണാരന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍.ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്.

പുതുമുഖ നടൻ അഖിൽ നായകനാവുന്ന ചിത്രത്തിൽ ശിവകാമി, സോനു എന്നിവരാണ് നായികമാരായി എത്തുന്നത്.പണിക്കര്‍, ജയകൃഷ്ണന്‍, നോബി, ബിജുക്കുട്ടന്‍, സാജു കൊടിയന്‍, കൊല്ലം ഷാ, മണികണ്ഠന്‍, ഹരിമേനോന്‍, സിനാജ്, സുബി സുരേഷ്, അഞ്ജലി, ആവണി എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
എസ്എല്‍ പുരം ജയസൂര്യയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്യാമറ ചലിപ്പിച്ചിരിക്കുന്നത് അനിൽ നാരായണനാണ്.എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും. സന്തോഷ് വര്‍മ്മ ഈസ്റ്റ് കോസ്റ്റ് വിജയന്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എം ജയചന്ദ്രനാണ്. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നതും ഈസ്റ്റ് കോസ്റ്റ് വിജയനാണ്. ഈസ്റ്റ് കോസ്റ്റ് എന്റർടെയ്മെന്റിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. ഇതിനും മുൻപ് പുറത്തു വന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു.


Click it and Unblock the Notifications