മഞ്ഞ് മലയിൽ റൊമാന്റിക് മൂഡിൽ ടൊവിനോയും സംയുക്തയും! നീ ഹിമ മഴയായ് വരൂ... വീഡിയോ ഗാനം പുറത്ത്
കൽക്കിയ്ക്ക് ശേഷം ടൊവിനോ തോമസ് സംയുക്ത മേനോൻ എന്നിവർ പ്രധാന കഥപാത്രമായി എത്തുന്ന ചിത്രമായ എടക്കാട് ബറ്റാലിയൻ 06 ലെ നീ ഹിമമഴയായി വരൂ എന്ന ഗാനത്തിന്റെ വീഡിയോ ഗാനം പുറത്ത്. പാട്ടിന്റെ ലിറിക്കൽ വീഡിയോ നേരത്തെ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യയായിരുന്നു പാട്ടിന് ലഭിച്ചിരുന്നത്. പാട്ടിന്റെ വീഡിയോ ഗാനത്തിന് വേണ്ടി ആകാംക്ഷയോടെയായിരുന്നു പ്രേക്ഷകർ കാത്തിരുന്നത്.

ബികെ ഹരിനാരായണന്റെ വരികൾക്ക് കൈലാസ് മേനോനാണ് സംഗീതം നൽകിയിരിക്കുന്നത്. ഹരിശങ്കർ, നിത്യ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വീഡിയോ പുറത്തിറങ്ങി മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് ഗാനം കണ്ടിരിക്കുന്നത്. പ്രശസ്ത വയലിനിസ്റ്റ് രൂപം രേവതിയാണ് ഗാനത്തിന്റെ പശ്ചാത്തലത്തിലുളള വയലിൻ ശബ്ദത്തിന് പിന്നിൽ. സീനു സിദ്ധാർഥാണ് ഛായാഗ്രഹണം.
ചിത്രത്തിൽ പട്ടാളക്കാരനായിട്ടാണ് ടൊവിനോ എത്തുന്നത്. പി ബാലചന്ദ്രന്റെ തിരക്കഥയിൽ നവാഗതനായ സ്വപ്‌നേഷ് കെ. നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൂബി ഫിലിംസ് ആൻഡ് കാർണിവൽ മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജ.ന്ത് മാമ്മൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. രൺജി പണിക്കർ, പി. ബാലചന്ദ്രൻ , അലൻസിയർ, ജോണി ആന്റണി, ഹരീഷ് കണാരൻ, കൊച്ചുപ്രേമൻ, സിബി ജോസ്, ഷാനു തോമസുകുട്ടി, ശാന്തി ലാൽ, മാളവികാ മേനോൻ, സ്വാസിക, മഞ്ജു സതീഷ്, എന്നിവരും പ്രധാന താരങ്ങളാണ്. ഒക്ടോബർ 18 ന് ചിത്രം തിയേറ്ററിൽ എത്തുക.


Click it and Unblock the Notifications











