സോഷ്യൽ മീഡിയയിൽ ടൊവിനോ മയം! ട്രെന്റിങ്ങിൽ ആദ്യ സ്ഥാനത്ത് എടക്കാട് ബെറ്റാലിയൻ ടീസർ...

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന് ടൊവിനോ തോമസ് ചിത്രമാണ് എടക്കാട് ബെറ്റാലിയൻ. കരിയറിൽ ആദ്യമായി ടൊവിനോ പട്ടാള വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണിത് . നടി സംയുക്ത മേനോനാണ് ടൊവിനോയുടെ നായികയായി എത്തുന്നത്. തീവണ്ടി ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. പ്രേക്ഷകർ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

ചിത്രത്തിന്റെ പാട്ടും ആദ്യ ടീസറും പുറത്തു വന്നിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് വീഡിയോകൾക്ക് ലഭിച്ചത്. ഇപ്പോഴിത എടക്കാട് ബറ്റാലിയന്‍ 06 ടീസര്‍ യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമത്. കിടിലൻ ആക്ഷൻ രംഗങ്ങളും ആകാംക്ഷ ഉണർത്തുന്ന രംഗങ്ങളും ഉൾപ്പെടുത്തിയാണ് ടീസർ ഒരുക്കിയിരിക്കുന്നത്.

 ടൊവിനോയുടെ ലുക്ക്

ചിത്രത്തിൽ ടൊവിനോ പട്ടാളക്കാരനായിട്ടാണ് എത്തുന്നത്. ആദ്യമായിട്ടാണ് താരം ഇത്തരത്തിലുള്ള ഗെറ്റപ്പിൽ എത്തുന്നത്. കട്ടി മീശയിൽ ക്ലീൻ ഷേവിൽ പ്രത്യക്ഷപ്പെടുന്ന ടൊവിനോയുടെ ലുക്കിന് പ്രേക്ഷക ശ്രദ്ധ ലഭിച്ചിട്ടുണ്ട്. ഭൂരിഭാഗം ചിത്രങ്ങളിലും താടിയിൽ ചുള്ളൻ ലുക്കിൽ പ്രത്യക്ഷപ്പെടുന്ന ടൊവിനോയാണ് കാണാൻ സാധിക്കുന്നത്. എന്നാൽ അതിൽ നിന്ന് നേരെ വിപരീതയാണ് എടക്കാട് ബറ്റാലിയനിൽ.

 ക്യാപ്റ്റൻ ഷഫീഖ്

ചിത്രത്തിൽ ക്യാപ്റ്റൻ ഷഫീഖ് എന്ന കഥപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ടൊവിനോയുടെ മാസ് ആക്ഷൻ ഫാമലി ചിത്രമായിരിക്കും ഇതെന്നാണ് ടീസർ നൽകുന്ന സൂചന. ടീസറിലുടനീളം കലിപ്പ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഇതിനു മുൻപ് പുറത്തു വന്ന ടൊവിനോ ചിത്രമായ കൽക്കിയിലും ടൊവിനോ കലിപ്പൻ കഥാപാത്രത്തെ യാണ് അവതരിപ്പിച്ചിരുന്നത്. സംയുക്ത മേനോനാണ് ചിത്രത്തിൽ നായിക‌യായി എത്തിയത്.

 തീവണ്ടി ടീം

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ടെവിനേ തോമസ്സിന്റെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു തീവണ്ടി. എടക്കാട് ബറ്റാലിയനിലൂടേയും തീവണ്ടി ടീം തന്നെയാണ് വീണ്ടും ഒന്നിക്കുന്നത്. തീവണ്ടിയുടെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച താരങ്ങളും സങ്കേതിക പ്രവർത്തകരും തന്നെയാണ് ചിത്രത്തിലും.ടൊവിനോ, സംയുക്ത മേനോൻ, കൈലാസ് മേനോൻ, ഹരിനാരായണൻ, ഹരിശങ്കർ വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.

 പൊള്ളലേറ്റ് ടൊവിനോ

സിനിമയുടെ ചിത്രീകരണ വേളയിൽ താരത്തിന് അപകടം സംഭവിച്ചത് വലിയ വാർത്തയായിരുന്നു. ചിത്രത്തിന്റെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പൊള്ളലേക്കുന്നത്.നാല് വശത്തുനിന്നും തീ ഉപയോഗിച്ച് ചിത്രീകരിക്കുന്ന രംഗമായിരുന്നു. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന്‍ നിര്‍ബന്ധം പിടിച്ചെങ്കിലും അത് വേണ്ടെന്ന് ടൊവിനോ തീരുമാനിക്കുകയായിരുന്നു.

റിലീസ്

ഒകടോബർ 18 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.നവാഗതനായ സ്വപ്നേഷ് കെ നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പി ബാലചന്ദ്രന്റേതാണ് സ്‌ക്രിപ്റ്റ്. സിനു സിദ്ധാര്‍ഥ് ആണ് ഛായാഗ്രഹണം. ഡോ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൈലാസ് മേനോന്‍ ആണ് സംഗീതം. ചിത്രത്തിലെ പുറത്തു വന്ന ഗാനമായ നീ കുളിർ മഴയായി വരു എന്ന് തുടങ്ങുന്ന ഗാനം സൂപ്പർ ഹിറ്റാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X