പട്ടാളക്കാരനായ ടൊവിനോ തോമസ്! ലിപ് ലോക്കും പ്രണയവും മാറ്റി വെച്ചോ? ടൊവിനോയുടെ മാസ് ചിത്രം വരുന്നു
ഓരോ സിനിമകള്‍ പുറത്തിറങ്ങുമ്പോഴും ആരാധകരുടെ എണ്ണം കൂടി വരുന്ന യുവതാരമാണ് ടൊവിനോ തോമസ്. അടുത്ത കാലത്തായി റോമാന്റിക് ഹീറോ ആയി തിളങ്ങി നിന്ന ടൊവിനോ ഇപ്പോള്‍ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ടൊവിനോ നായകനായി അഭിനയിച്ച സിനിമകള്‍ ഇതുവരെ എത്തിയിട്ടില്ലെങ്കിലും ഉയരെ, വൈറസ് എന്നീ സിനിമകൡ ശക്തമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്.

ഇപ്പോള്‍ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ടൊവിനോയുടെ എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രത്തിനെ കുറിച്ചുള്ള വിശേഷങ്ങളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ഒമര്‍ ലുലുവിന്റെ അസോസിയേറ്റായിരുന്ന നവാഗതന്‍ സ്വപ്‌നേഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ ഒരു പട്ടാളക്കാരന്റെ വേഷത്തില്‍ അഭിനയിക്കുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. ,നേരത്തെ പോലീസ് വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ടൊവിനോയുടെ ആദ്യത്തെ പട്ടാള വേഷമായിരിക്കുമിത്.
നടനും എഴുത്തുകാരനുമായ പി ബാലചന്ദ്രനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഹിറ്റ് ചിത്രം കമ്മട്ടിപ്പാടത്തിന് ശേഷം ഇദ്ദേഹം തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. സിനിമയുടെ കഥ എന്തായിരിക്കുമെന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. തീവണ്ടിയിലൂടെ ടൊവിനോയുടെ നായികയായിട്ടെത്തി അരങ്ങേറ്റം നടത്തിയ സംയുക്ത മേനോന്‍ ആണ് നായിക. സിനു സിദ്ധാര്‍ഥ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. കൈലാസ് മേനോന്‍ സംഗീതമൊരുക്കും. രതിന്‍ രാധാകൃഷ്ണനാണ് എഡിറ്റിംഗ്. ശ്രീകാന്ത് ഭാസി,


Click it and Unblock the Notifications