»   » പുലിമുരുകന്റെ പെര്‍ഫക്ഷന് വേണ്ടി പലതും ഉപേക്ഷിക്കേണ്ടി വന്നു, ചിത്രസംയോജകന്‍ പറയുന്നു

പുലിമുരുകന്റെ പെര്‍ഫക്ഷന് വേണ്ടി പലതും ഉപേക്ഷിക്കേണ്ടി വന്നു, ചിത്രസംയോജകന്‍ പറയുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

താന്‍ ഇതുവരെ ചെയ്ത വര്‍ക്കുകളില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞതായിരുന്നു പുലിമുരുകന്റെ എഡിറ്റിങ് എന്ന് ചിത്രസംയോജകന്‍ ജോണ്‍കുട്ടി പറയുന്നു. ഏറെ റിസ്‌കെടുത്തും പ്ലാന്‍ ചെയ്തും ഷൂട്ട് ചെയ്ത ചിത്രത്തിലെ രംഗങ്ങള്‍ക്ക് മുമ്പില്‍ താന്‍ പതറി പോയെന്നും ജോണ്‍കുട്ടി പറഞ്ഞു.

മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ജോണ്‍കുട്ടി പറഞ്ഞത്. കഷ്ടപ്പെട്ടെടുത്ത പലതും ചിത്രത്തിന് വേണ്ടി ഉപേക്ഷിക്കേണ്ടി വന്നുവെന്നും ജോണ്‍കുട്ടി പറയുന്നു. കഷ്ടപ്പെട്ട് ഷൂട്ടി ചെയ്ത പലരംഗങ്ങളും ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വായിക്കൂ..


കുറഞ്ഞ സമയം

ചിത്രീകരണത്തിന് ശേഷം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന് വളരെ കുറഞ്ഞ സമയം മാത്രമാണ് കിട്ടിയത്. ചിത്രീകരണം മുഴുവന്‍ പൂര്‍ത്തിയായതിന് ശേഷമാണ് ചിത്രത്തിന് വേണ്ടി ജോയിന്‍ ചെയ്തതെന്നും ജോണ്‍കുട്ടി പറഞ്ഞു.


മികച്ച പ്രതികരണം

ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമലോകത്തുള്ള ഒട്ടേറെ പേര്‍ ചിത്രത്തെ പുകഴ്ത്തി രംഗത്ത് എത്തിയിരുന്നു.


കളക്ഷന്‍ റെക്കോര്‍ഡ്

ആദ്യ ദിവസം നാലര കോടി ബോക്‌സോഫീസില്‍ സ്വന്തമാക്കിയ ചിത്രം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഇനീഷ്യല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന റെക്കോര്‍ഡാണ് പുലിമുരുകന്‍ സ്വന്തമാക്കിയത്.


325 തിയേറ്ററുകളില്‍

ഒക്ടോബര്‍ ഏഴിന് 325 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. കേരളത്തിലെ 160 തിയേറ്ററുകളിലും സംസ്ഥനത്തിന് പുറത്ത് 165 തിയേറ്ററുകളിലുമാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.


English summary
Editer Johnkutty about Pulimurugan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam