ഷട്ടര്‍ തമിഴില്‍ ഒരുങ്ങുന്നു
ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടര്‍ തമിഴില്‍ ഒരുങ്ങുന്നു. തമിഴിലെ തിരക്കേറിയ എഡിറ്ററായ ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്
ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തില്‍ സത്യരാജ് എത്തുമ്പോള്‍ സജിത മഠത്തില്‍ ചെയ്ത വേഷം മലയാളി താരം അനുമോള്‍ അവതരിപ്പിക്കും. സംവിധായകന്‍ ചിത്രത്തിന്റെ പേരും മറ്റ് വിവരങ്ങളും ഒന്നുംതന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഏ എല്‍ വിജയ് ആണ് ഷട്ടര്‍ തമിഴ് പതിപ്പ് നിര്‍മ്മിക്കുന്നത്.

മലയാളത്തില്‍ ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റിയ ഷട്ടര്‍ മറാത്തിയിലും റീമേയ്ക്ക് ചെയ്യുന്നുണ്ട്. വി കെ പ്രകാശ് ആണ് ചിത്രം മറാത്തിയില്‍ സംവിധാനം ചെയ്യുന്നത്. സച്ചിന്‍ കെദേഖര്‍, സൊണാലി കുല്‍ക്കര്‍ണി, പ്രകാശ്ബാര എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തും.
വര്‍ഷങ്ങള്‍ക്കു ശേഷം ജോയ് മാത്യുവിന്റെ മലയാള സംവിധാനരംഗത്തിലേയ്ക്കുള്ള കടന്നു വരവായിരുന്നു ഷട്ടര്‍. ശ്രീനിവാസന്‍, ലാല്‍, സജിത മഠത്തില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


Click it and Unblock the Notifications











