»   » എഡിറ്റര്‍ ഡോണ്‍ മാക്‌സ് പുത്തന്‍ വേഷത്തില്‍ മീര ജാസ്മിനൊപ്പം

എഡിറ്റര്‍ ഡോണ്‍ മാക്‌സ് പുത്തന്‍ വേഷത്തില്‍ മീര ജാസ്മിനൊപ്പം

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: പേരില്‍ തന്നെ പുതുമയുമായി ഡോണ്‍ മാക്സ് എന്ന എഡിറ്റര്‍ മലയാള സിനിമയിലേക്ക് കടന്നു വരുന്നു. ഷാജി കൈലാസിന്റെ കൈ പിടിച്ചു കടന്നുവന്ന് വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത ചിത്ര സംയോജകനാണ് ഡോണ്‍ മാക്സ്. മലയാള സിനിമയിലെ പതിവ് എഡിറ്റിംഗ് രീതികള്‍ മാറ്റി മറിച്ചു ഡോണ്‍ എന്ന നാമം അതിവേഗം സിനിമാ പ്രവര്‍ത്തകര്‍ക്കിടയിലും സിനിമാ സ്നേഹികള്‍ക്ക് ഇടയിലും ഏറെ ശ്രദ്ധിക്കപെട്ടു. പുതുമകള്‍ തേടുന്ന സംവിധായകരുടെ നല്ല ചിത്രസംയോജകനായിരുന്ന ഡോണ്‍ മാക്സ് പിന്നീട് തമിഴ്, ഹിന്ദി മറാത്തി പഞ്ചാബി, കന്നഡാ ബിഗ് ബജറ്റ് ഹിറ്റുകളിലും തിളങ്ങി.

ഇന്ത്യയില്‍ ഒട്ടുക്കും അറിയപ്പെട്ട തമിഴ് സിനിമ എഡിറ്റര്‍ ആന്റണിക്ക് ശേഷം ഏറ്റവും അതികം സെലിബ്രേറ്റ് ചെയ്യപെട്ട ചിത്രസംയോജകന്‍ ഡോണ്‍ മാക്സ് തന്നെ എന്നതില്‍ സംശയമില്ല. മലയാള സിനിമയില്‍ ലോഹിതദാസ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ മീര ജാസ്മിന്‍ എന്ന നടിക്കൊപ്പം പുതിയ വേഷ പകര്‍ച്ചയില്‍ ഡോണ്‍ മാക്സ് മലയാളി പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ' 10 കല്പനകള്‍ ' എന്ന സിനിമയുടെ സംവിധായകനായാണു ഇത്തവണ ഡോണ്‍ മാക്സ് മലയാള സിനിമാ പ്രേമികള്‍ക്ക് മുന്നില്‍ കടന്നു വരുന്നത്.

max

ഒട്ടേറെ വ്യത്യസ്തതകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച ചിത്ര സംയോജകന്റെ ആദ്യ ചിത്രം വലിയ പ്രതീക്ഷയും നല്‍കുന്നുണ്ട്. ഷട്ടര്‍ബഗ്സ് എന്റര്‍ടൈന്‍മന്റ്സിന്റെ ബാനറില്‍ ജിജി അജ്ഞാനി, മനു പത്മനാഭന്‍ നായര്‍ , ജേക്കബ് കോയിപുരം, ബിജു തോരണത്തേല്‍ ,മെസ്വിന്‍ എബ്രഹാം, തമ്പി ആന്റണി തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മീര ജാസ്മിന്‍, കനിഹ, അനൂപ് മേനോന്‍, ജോജു ജോര്‍ജ്, അനു മോള്‍, കവിത നായര്‍ തുടങ്ങിയ വലിയ താര നിര തന്നെയുണ്ട്. ആല്‍വിന്‍ ആന്റണി യുടെ അനന്യ ഫിലിംസും ഡോ.സക്കറിയ തോമസിന്റെ യുനൈറ്റഡ് ഗ്ലോബല്‍ മീഡിയ എന്റര്‍ടൈന്‍മെന്റും ചേര്‍ന്നാണ് 10കെ തീയറ്ററുകളില്‍ എത്തിക്കുന്നത് .

English summary
Editor Don Marx with Meera Jasmine in a new make over

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam