twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കേരളീയർക്ക് വിദ്യാഭ്യാസമുണ്ട്!! അതുകൊണ്ട് പ്രേംനസീറിനെ മുഖ്യമന്ത്രിയാക്കിയില്ല...

    സിനിമക്കാരൻ എന്നതിലുപരി ഒരു എഴുത്തുകാരൻ കൂടിയാണിദ്ദേഹം.

    |

    നടൻ സംവിധായകൻ, എന്നീ നിലയിൽ ഇന്ത്യൻ സിനിമയ്ക്ക് മികച്ച സംഭാവന നൽകിയ കലാകാരനാണ് ചാരുഹാസാൻ. സംവിധായകനായും നടനായും തെന്നിന്ത്യൻ സിനിമയ്ക്ക് മികച്ച സംഭാവനയാണ് ഇദ്ദേഹം നൽകിയിരിക്കുന്നത്. ഇന്നും ഇന്ത്യൻ സിനിമയിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ചർച്ച വിഷയമാണ്. കോളിവുഡാണ് പ്രധാന തട്ടകമെങ്കിലും മലയാളത്തിലും ഒരുപിടി ചിത്രങ്ങൾ അദ്ദേഹം പ്രേക്ഷകർക്കായി സമ്മാനിച്ചിട്ടുണ്ട്.

    ഇനിയും ഒളിച്ചുവെയ്ക്കാൻ കഴിയില്ല!! കഴിഞ്ഞ എട്ട് വർഷമായി ഒരുമിച്ച്... പ്രണയദിനത്തിൽ ഗോപി സുന്ദറിനോടുള്ള പ്രണയം  പരസ്യമാക്കി യുവ ഗായിക,  കാണൂഇനിയും ഒളിച്ചുവെയ്ക്കാൻ കഴിയില്ല!! കഴിഞ്ഞ എട്ട് വർഷമായി ഒരുമിച്ച്... പ്രണയദിനത്തിൽ ഗോപി സുന്ദറിനോടുള്ള പ്രണയം പരസ്യമാക്കി യുവ ഗായിക, കാണൂ

    സിനിമക്കാരൻ എന്നതിലുപരി ഒരു എഴുത്തുകാരൻ കൂടിയാണിദ്ദേഹം. തനിയ്ക്ക് പറയാനുള്ളത് മുഖം നോക്കാതെ തുറന്നടിക്കാൻ ഒരു മടിയുമില്ല. ഇപ്പോൾ ഇത്തരത്തിലുളള പ്രതികരണവുമായി ചാരുഹാസൻ രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിലേയും തമിഴ് നാട്ടിലേയും സിനിമ- രാഷ്ട്രീയം എന്നിവയെ താരതമ്യം ചെയ്തു കൊണ്ടായിരുന്നു പ്രസ്താവന. കൃതി സാഹിത്യോത്സവത്തിൽ‌ പങ്കെടുത്തപ്പോഴാണ് ഇക്കാര്യം പറഞ്ഞത്..

    ഡബ്ല്യൂസിസി വിവരമില്ലാത്ത ഒരു മൂവ്മെന്റ്!! താൽപര്യമില്ല, കാരണം..., തുറന്നടിച്ച്  താര സുന്ദരി,  കാണൂഡബ്ല്യൂസിസി വിവരമില്ലാത്ത ഒരു മൂവ്മെന്റ്!! താൽപര്യമില്ല, കാരണം..., തുറന്നടിച്ച് താര സുന്ദരി, കാണൂ

    മലയാളികൾ സ്കൂളിലും തമിഴ്നാട്ടുകാർ തിയേറ്ററുകളിലും

    മലയാളികൾ സ്കൂളിലും തമിഴ്നാട്ടുകാർ തിയേറ്ററുകളിലും

    മലയാളികൾ സ്കൂളിൽ പോയ സമയത്ത് തമിഴ്നാട്ടുകൾ തിയേറ്ററുകളിലേയ്ക്കായിരുന്നു പോയിരുന്നത്. താൻ സിനിമയിൽ വരുന്ന കാലത്ത് തമിഴ് നാട്ടിൽ 3000 തിയേറ്ററുകൾ ഉണ്ടായിരുന്നു. അന്ന് ഇന്ത്യ മുഴുവനായി 10,000 തിയേറ്ററുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അന്ന് . രാജ്യത്തെ 10 ശതമാനത്തില്‍ താഴെ മാത്രം ആളുകളുള്ള തമിഴ്‌നാട്ടില്‍ 30 ശതമാനം തിയേറ്ററുകളുണ്ടായിരുന്നു.

     തമിഴ്നാട്ടുകാർ വികാരത്തിന് പ്രധാന്യം കെടുത്തു

    തമിഴ്നാട്ടുകാർ വികാരത്തിന് പ്രധാന്യം കെടുത്തു

    ദക്ഷിണേന്ത്യയിൽ അന്നോ തിയേറ്ററുകളുടെ എണ്ണം കൂടുതലായിരുന്നു. കേരളത്തിൽ 1200 എങ്കിൽ കർണ്ണാടകത്തിൽ 1400. എന്നാൽ ഭാഗ്യവശാൽ കേരളത്തിൽ സ്കുളുകളും ഉണ്ടായിരുന്നു. നിങ്ങൾ സ്കൂളിൽ പോയി. തമിഴ്നാട്ടുകാർ വികാരത്തിന് പ്രധാന്യം കൊടുക്കുന്നവരാണ്. ഇന്ത്യയിൽ പൊതുവിലും അങ്ങനെ തന്നെയാണ്. എന്നാൽ കേരളീയർ അങ്ങനെയല്ല . അവർ വികാരത്തിനല്ല പ്രധാന്യം നൽകുന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു.

    പ്രേംനസീറിനെ മുഖ്യമന്ത്രിയാക്കി

    പ്രേംനസീറിനെ മുഖ്യമന്ത്രിയാക്കി

    മലയാളികൾക്ക് വിദ്യാഭ്യാസമുളളതു കൊണ്ടാണ് കേരളത്തിൽ പ്രേംനസീറിനെ മുഖ്യമന്ത്രിയാക്കാതിരുന്നതെന്നും ചാരുഹാസൻ കൃതി സാഹിത്യോത്സവത്തിൽ പറഞ്ഞിരുന്നു. കൂടാതെ സഹോദരൻ കമൽ ഹാസനെ കുറിച്ചും അദ്ദേഹത്തിന്റെ നിരീശ്വരവാദത്തിനെ കുറിച്ചു പങ്കുവെച്ചിരുന്നു.

     കമൽഹാസൻ നിരീശ്വരവാദിയായതിന്റെ കാരണം

    കമൽഹാസൻ നിരീശ്വരവാദിയായതിന്റെ കാരണം

    കമൽ ഹാസൻ നിരീശ്വവാദിയായതിന്റെ കാരണവും ചാരുഹാസൻ വെളിപ്പെടുത്തി. താരം നിരിശ്വരവാദിയായിട്ടുണ്ടെങ്കിൽ അതിന്റെ പ്രധാന കാരണ താനാണെന്ന് അദ്ദേഹം പറഞ്ഞു. ദൈവം ഉണ്ടെന്ന് താൻ വിശ്വസിക്കുന്നില്ല. എന്നാൽ നിരീശ്വരവാദം പ്രചരിപ്പിക്കാനൊന്നും താൻ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും എല്ലാത്തിനും അവരവരുടേതായ സ്വാതന്ത്ര്യമുണ്ടെന്നു ചാരുഹാസൻ പറഞ്ഞു.

    English summary
    Education made Kerala different: Charuhasan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X