വമ്പന്‍ താരങ്ങള്‍ക്കൊപ്പം മത്സരിച്ച് മികച്ച നടനായി ചെമ്പന്‍ വിനോദ്! ബോളിവുഡിൽ രണ്‍വീറിനും പുരസ്കാരം
Recommended Video

അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമയാണ് ഈമയൗ. ചെമ്പന്‍ വിനോദ്, വിനായകന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ കഴിഞ്ഞ വര്‍ഷം മേയിലായിരുന്നു റിലീസിനെത്തിയത്. റിലീസിന് മുന്‍പ് തന്നെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച സംവിധായകനുള്ളതും അല്ലാതെയുമായി പുരസ്‌കാരങ്ങള്‍ ചിത്രം സ്വന്തമാക്കിയിരുന്നു.
ഇപ്പോഴിതാ ടാന്‍സാനിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഈ മ യൗവിന് മൂന്ന് അവാര്‍ഡുകള്‍ കിട്ടിയിരിക്കുകയാണ്. മികച്ച നടനായി ചെമ്പന്‍ വിനോദും മികച്ച തിരക്കഥയ്ക്ക് പിഎഫ് മാത്യുസും മികച്ച സംവിധാനത്തിന് ലിജോ ജോസ് പെല്ലിശ്ശേരിയുമാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മികച്ച നടനുള്ള പുരസ്‌കാരം ചെമ്പന്‍ വിനോദിനൊപ്പം ബോളിവുഡ് താരം രണ്‍വീര്‍ സിംഗിനും ലഭിച്ചിരുന്നു.

പത്മാവത് എന്ന ചിത്രത്തിലെ പ്രകടനമായിരുന്നു രണ്‍വീര്‍ സിംഗിന് ഈ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പിഹു ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇറാനിയന്‍ ചിത്രമായ ഗോള്‍നെസ യ്‌ക്കൊപ്പമായിരുന്നു പിഎഫ് മാത്യുസും ലിജോ ജോസ് പെല്ലിശ്ശേരിയുയും പുരസ്‌കാരങ്ങള്‍ പങ്കുവെച്ചത്.
ഈ മ യൗവിന് വിവിധയിടങ്ങളില്‍ നിന്നായി പുരസ്‌കാരങ്ങള്‍ ലഭിക്കുന്നത് ഇത് ആദ്യമായിട്ടല്ല. 48-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച സംവിധായകന്‍, മികച്ച സ്വഭാവനടി (പൗളി വിത്സണ്‍), മികച്ച സൗണ്ട് ഡിസൈന്‍ ( രേണുനാഥ് രവീ) എന്നിവര്‍ക്കായിരുന്നു അംഗീകാരം. ഗോവയില്‍ വെച്ച് നടന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ മികച്ച നടനുള്ളതും മികച്ച സംവിധായകനുള്ള പുരസ്‌കാരവും ഈ മ യൗ സ്വന്തമാക്കി.


Click it and Unblock the Notifications











