അബിയുടെ മകന്‍ വീണ്ടും, പ്രണയിച്ച് കരയിപ്പിക്കാനുള്ള വരവാണോ...?

By Aswini

Recommended Video

പ്രണയിച്ച് കരയിക്കാന്‍ അബിയുടെ മകന്‍ വീണ്ടും | filmibeat Malayalam

ആഴ്ചയകള്‍ക്ക് മുന്‍പാണ് മിമിക്രി താരം അബിയെ മലയാളികള്‍ക്ക് നഷ്ടപ്പെട്ടത്. തനിക്ക് നേടാന്‍ കഴിയാത്തതെല്ലാം മകന്‍ ഷെയിന്‍ നിഗം നേടുന്നത് കാണുന്നതിന് മുന്‍പേ അബി അങ്ങ് പോയി. മലയാള സിനിമയുടെ ഭാവി വാഗ്ദാനമായി മാറുകയാണ് ഷെയിന്‍ എന്ന് പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടാല്‍ വ്യക്തമാകും.

അതെ, ഷെയിനിന്റെ ഏറ്റവും പുതിയ ചിത്രമായ ഈടയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. എന്ത് തന്നെയുണ്ടായാലും, എത്ര തന്നെയുണ്ടായാലും ഒരുമിനിട്ട് 49 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ഷെയിന്‍ നിഗത്തിന്റെ മാസ്മരികാഭിനയമല്ലാതെ മറ്റൊന്നും കാണാന്‍ പറ്റൂല!!

കിസ്മത്ത് പോലെ

കിസ്മത്ത് പോലെ

ഷെയിന്‍ പ്രണയിച്ച് പ്രേക്ഷകരെ കരയിപ്പിച്ച ചിത്രമാണ് കിസ്മത്ത്. ഏറെ കുറേ അത് പോലൊരു പ്രണയവും വിരഹവും വേദനയും ഈട എന്ന ചിത്രത്തിലും കാണാന്‍ സാധിക്കുമെന്ന് ട്രെയിലര്‍ കാണുമ്പോള്‍ തോന്നുന്നു.

ഷെയിന്‍ നിഗം

ഷെയിന്‍ നിഗം

ലുക്ക് കൊണ്ട് തന്നെ വ്യത്യസ്തമാണ് ഷെയിന്‍ നിഗത്തിന്റെ കഥാപാത്രം. കണ്ണൂര്‍ ഭാഷയും വളരെ അനായാസം ഷെയിന്‍ കൈകാര്യം ചെയ്യുന്നു. ആനന്ദ് എന്നാണ് കഥാപാത്രത്തിന്റെ പേര്.

നിമിഷ സജയന്‍

നിമിഷ സജയന്‍

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ അഭിനയാരങ്ങേറ്റം കുറിച്ച നിമിഷ സജയനാണ് ചിത്രത്തിലെ നായികയായെത്തുന്നത്. ഷെയിനിനൊപ്പം മികച്ച അഭിനയമാണ് നിമിഷയുടേതുമെന്ന് ട്രെയിലറില്‍ നിന്നും വ്യക്തം.

മറ്റ് താരങ്ങള്‍.

മറ്റ് താരങ്ങള്‍.

മണികണ്ഠന്‍ ആചാരി, അലന്‍സിയര്‍, സുരഭി ലക്ഷ്മി, തുടങ്ങിയവരും ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. അലന്‍സിയര്‍ വളരെ വ്യത്യസ്തമായ ലുക്കിലാണ് ഈടയില്‍ അഭിനയിക്കുന്നത്

ഈടയ്ക്ക് പിന്നില്‍

ഈടയ്ക്ക് പിന്നില്‍

കമ്മട്ടി പാടത്തിന്റെ എഡിറ്ററായ ബി അജിത് കുമാറാണ് ഈട എഴുതി സംവിധാനം ചെയ്യുന്നത്. അജിത് കുമാര്‍ തന്നെയാണ് ഈടയുടെ എഡിറ്റിങും നിര്‍വ്വഹിയ്ക്കുന്നത്. എല്‍ജെ ഫിലിംസ് അവതരിപ്പിയ്ക്കുന്ന ചിത്രം ഷര്‍മിള രാജാണ് നിര്‍മിയ്ക്കുന്നത്.

ട്രെയിലര്‍

ഇനി ഈടയുടെ ട്രെയിലര്‍ കാണാം. ഇവിടെ എന്നതിന്റെ കണ്ണൂര്‍ സ്ലാങ് ആണ് ഈട. ഈ സിനിമ ഒരു സംഭവമായിരിയ്ക്കും എന്ന് ട്രെയിലര്‍ കണ്ടാല്‍ വ്യക്തമാകും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X