»   » ഈച്ചയുടെ രണ്ടാം ഭാഗം രാജമൗലി ഒരുക്കുന്നു, ബാഹുബലിയുടെ ഫലം കണ്ടേക്കുമോ?

ഈച്ചയുടെ രണ്ടാം ഭാഗം രാജമൗലി ഒരുക്കുന്നു, ബാഹുബലിയുടെ ഫലം കണ്ടേക്കുമോ?

Posted By: AkhilaKS
Subscribe to Filmibeat Malayalam

ബഹ്മാണ്ഡ ചിത്രത്തിന്റെ സംവിധായകന്‍ എസ് എസ് രാജമൗലി ഈച്ചയുടെ രണ്ടാം ഭാഗം ഒരുക്കാന്‍ ഒരുങ്ങുന്നു. ചിത്രത്തിലെ നായകന്‍ നാനിയാണ് ഇക്കാര്യം അറിയിച്ചത്.

ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ശേഷമായിരിക്കും രാജമൗലി പുതിയ ചിത്രത്തിലേക്ക് കടക്കുന്നതെന്നും നാനി പറഞ്ഞു. റെക്കോഡുകള്‍ വാരിക്കൂട്ടിയ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി കഴിഞ്ഞു. ചിത്രം അടുത്ത വര്‍ഷമാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

ssrajamouli

2012 ല്‍ രാജമൗലിയുടെ സംവിധാനത്തില്‍ പിറന്ന റൊമാന്റിക് ഫാന്റസി ചിത്രമായിരുന്നു ഈച്ച(ഈഗ). സുദീപ്,നാനി, സമാന്ത എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.രാജമൗലി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. രാജമൗലി എന്ന സംവിധായകന് ദക്ഷിണേന്ത്യയില്‍ മികച്ച സ്ഥാനം നേടി കൊടുത്ത ഒരു ചിത്രം കൂടിയായിരുന്നു ഈച്ച. തെലുങ്കില്‍ 200 കോടിയ്ക്കടുത്താണ് ഈച്ച പിടിച്ചെടുത്തത്.

രാജമൗലിയുടെ ബാഹുബലി റെക്കോര്‍ഡുകള്‍ തകര്‍ത്താണ് മറ്റ് ചിത്രങ്ങള്‍ക്കൊപ്പം മുന്നേറിയത്. ചിത്രത്തിന്റെ ഈ മുന്നേറ്റം, ഇനി വരാന്‍ പോകുന്ന രാജമൗലിയുടെ ഓരോ ചിത്രങ്ങള്‍ക്കും പ്രതീക്ഷയേറുകയാണ്.

English summary
Actor Nani says the plans are on for the sequel to Telugu blockbuster “Eega”, but the project may only materialize post the release of S.S. Rajamouli’s second instalment in the “Baahubali” franchise.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam