ബാറിലെ ഒരു ദിവസം എങ്ങനെയായിരിക്കും? ഈലവുമായി വിനോദ് കൃഷ്ണയും സംഘവുമെത്തുന്നു! ഇതും ചരിത്രമാണ്!

വൈവിധ്യമാര്‍ന്ന നിരവധി സിനിമകളാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായുള്ള ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിക്കാറുള്ളതും. ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ച ഈലം എന്ന ചെറുകഥയെ ആസ്പദമാക്കി ഇതേ പേരില്‍ സിനിമയൊരുക്കുകയാണ് വിനോദ് കൃഷ്ണ. കഥയും തിരക്കഥയും തയ്യാറാക്കുന്നത് അദ്ദേഹം തന്നെയാണ്. ഈഗോ പ്ലാനറ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജയ മേനോന്‍, ഷിജി മാത്യു ചെറുകര, വിനയന്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാന്‍ഫ്രാന്‍സിസ്‌കോയിലും കൊച്ചിയിലുമായി സിനിമയുടെ അവസാനഘട്ട ചിത്രീകരണവും ഇതിനകം തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ലോകത്തെ തന്നെ ആദ്യത്തെ നാഗരികതയായ ഈലത്തിന്റെ കഥയുമായാണ് ചിത്രമെത്തുന്നത്.

മലയാള സിനിമയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ബാറിലെ ഒരു ദിവസത്തെ സംഭവങ്ങള്‍ സിനിമയാക്കുന്നത്. ബിജിബാലാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുള്ളത്. അജീഷ് ദാസാണ് വരികള്‍. രമേഷ് നാരായണനാണ് ഈണം നല്‍കിയിട്ടുള്ളത്. ഷഹബാസ് അമനാണ് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളത്. കവിത നായരും തമ്പി ആന്റണിയും മേക്കപ്പ് ആര്‍ട്ടിസ്റ്റായ റോഷന്‍ എന്‍ജിയുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഫുട്‌ബോള്‍ ക്രേസുള്ള കഥാപാത്രമായാണ് റോഷന്‍ എത്തുന്നത്. ജോസ്‌കുട്ടി മഠത്തില്‍, വിനയന്‍ ജിഎസ്, രാധാകൃഷ്ണന്‍ തലച്ചങ്ങാട്, വിയ കാതറിന്‍, ഏഞ്ചല്‍ തോമസ് തുടങ്ങിയവരും ചിത്രത്തിനായി അണിനിരന്നിട്ടുണ്ട്.

eelam

തരുണ്‍ ഭാസ്‌കരനാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. സുനില്‍ ജോര്‍ജാണ് വസ്ത്രാലങ്കാരം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനീഷ് ജോര്‍ജ്, ചമയം ഹരി, എഡിറ്റിംഗ് ഷൈജല്‍ പിവി, ഇതിനോടകം തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ വേള്‍ഡ് പ്രീമിയറിനായി ഒരുങ്ങുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X