twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചെറുകഥ സിനിമയായപ്പോള്‍ എന്ത് സംഭവിക്കും? ഈലം സിനിമക്ക് അന്താരാഷ്ട്ര അംഗീകാരം

    |

    കേരളത്തിലെ പ്രളയത്തിന്റെ സമയത്തായിരുന്നു വിനോദ് കൃഷ്ണ ഒരുക്കിയ ചെറുകഥ പ്രസിദ്ധീകരിക്കപ്പെടുന്നത്. അന്ന് ആര്‍ക്കും വായിക്കാന്‍ പറ്റാത്ത സഹാചര്യം വന്നതോടെ അദ്ദേഹം അത് സിനിമയാക്കിയിരിക്കുകയാണ്. ഈലം എന്ന ചെറുകഥയായിരുന്നു വിനോദ് കൃഷ്ണ ഒരുക്കിയത്. ചെറുകഥയില്‍ നിന്നും ഈ സിനിമയായപ്പോഴേക്കും പുരസ്‌കാരങ്ങളുടെ നിറവിലാണ്.

    ലോകത്തെ ആദ്യ നാഗരികത ആണ് ഈലം. ബാറില്‍ ഒരു ദിവസം നടക്കുന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഇറ്റലിയിലെ aniros പുരസ്‌കാരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. മൂന്ന് അവാര്‍ഡുകള്‍ ആണ് ഈലര്‍ത്തിന് ലഭിച്ചത്. ആദ്യ നിര്‍മാതാവിന്റെ ചിത്രത്തിനുള്ള ഗ്രാന്‍ഡ് ജൂറി അവാര്‍ഡ്, നവാഗത സംവിധായകനും കോസ്റ്റും ഡിസൈനര്‍ക്കും honorable മെന്‍ഷന്‍ എന്നിവയാണ് ലഭിച്ചിരിക്കുന്നത്.

     eelam-movie

    നേരെത്തെ മികച്ച സംവിധായകനും പ്രൊഡ്യൂസര്‍ക്കും ഉള്ള prisma അവാര്‍ഡും ചിത്രം നേടിയിരുന്നു. റോം ഫിലിം ഫെസ്റ്റിവല്‍ ഒഫിഷ്യല്‍ സെലക്ഷന്‍ ആണ്. ജനുവരിയില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. ജയമേനോന്‍, ഷിജി മാത്യു, വിനയന്‍ നായര്‍ എന്നിവര്‍ ഈഗോ പ്ലാനറ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തത് ചെറുകഥാകൃത്തു വിനോദ് കൃഷ്ണയാണ്.

    ക്യാമറ തരുണ്‍ ഭാസ്‌ക്കരന്‍. തമ്പി ആന്റണി, കവിത നായര്‍, റോഷന്‍ എന്നിവരാണ് മുഖ്യ താരങ്ങള്‍. പ്രമുഖ ഫിലിം ഫെസ്റ്റിവലിലെ വേള്‍ഡ് പ്രീമിയറിനു ശേഷം ഈലം കേരളത്തില്‍ റിലീസ് ആവും.

    Read more about: vinod
    English summary
    Eelam Movie Get International Award
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X