ഈലം കരീബിയൻ ചലച്ചിത്ര മേളയിലേക്ക്

പ്രശസ്ത ചെറുകഥയെ ആസ്പദമാക്കി വിനോദ് കൃഷ്ണ സംവിധാനം ചെയ്ത ഈലം , പോർട്ടോറിക്കോ യിലെ അഞ്ചാമത് ഭായാമോൺ ഇന്റർനാഷണൽ ഫിലിം ഫെസ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിൽ നിന്നു ആദ്യമായാണ് ഒരു ചിത്രം എക്സ്പിരിമെന്റൽ വിഭാഗത്തിലേക്ക് മത്സരിക്കുന്നത്. പോളണ്ട് ,ഇറാക്ക് എന്നീ രാജ്യങ്ങളിൽ നിന്നുള്ള നൊസ്റ്റാൾജിയ വിതൗട് ഡിലെ ,റഹ്ഹാല എന്നീ സിനിമകൾ ആണ് ഈ വിഭാഗത്തിൽ മത്സരിക്കുന്നത്. 1200 എൻട്രികളിലിൽ നിന്നാണ് ഈലം തിരഞ്ഞെടുക്കപ്പെട്ടത്. ഒരു സർറിയൽ ബാറിൽ നടക്കുന്ന കഥയാണ് ഈലം പറയുന്നത്. ഗ്രീൻ കളർ സൈക്കോളജി ആണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് .

eelam

ബിജിബാലിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ ആണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്. ഓരോ കഥാപാത്രത്തിനും ഓരോ പ്രേത്യേക സംഗീതോപകരണമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. അജീഷ് ദാസന്റെ വരികൾക്ക് ഈണം പകർന്നത് രമേശ്‌ നാരായൺ ആണ്. പാടിയത് ഷഹബാസ് അമൻ.ജയമേനോൻ , ഷിജി മാത്യു ചെറുകര വിനയൻ എന്നിവരാണ് ഈഗോ പ്ലാനറ്റിന്റെ ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത്. തമ്പി ആന്റണി ,കവിത നായർ , ജോസ് മഠത്തിൽ , റോഷൻ എൻ .ജി ,വിനയൻ ജി എസ് ,രാധാകൃഷ്ണൻ തലചാങ്ങാട് എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തരുൺ ഭാസ്കരൻ ആണ് ക്യാമറ.എഡിറ്റിംഗ് ഷൈജൽ. കോസ്റ്റുമെർ സുനിൽ ജോർജ്.

ജനുവരി 29 മുതൽ ഫെബ്രുവരി 2 വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്. രണ്ടാം തിയതി നടക്കുന്ന ഓപ്പൺ ഫോറത്തിലും സംവിധായകനും നിർമാതാക്കളും പങ്കെടുക്കും .
മുമ്പ് റോം ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവൽ ,ഇറ്റലി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലും ഈലം പ്രദർശിപ്പിച്ചിരുന്നു. പ്രിസ്‌മ അവാർഡും ലഭിച്ചിരുന്നു. ഫെബ്രുവരിയിൽ ചിത്രം ഇന്ത്യയിൽ ടൈനീ ഹാൻഡ്‌സ് റിലീസ് ചെയ്യും

More from Filmibeat

Read more about: movie സിനിമ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X