ഉടലിന്റെ രാഷ്ട്രീയം; മിശ്രലിംഗക്കാരുടെ കഥ പറയുന്ന, നഗ്നരായി ഷൂട്ട് ചെയ്ത ഏകയുടെ ട്രെയിലര്‍ എത്തി!!!

By Aswini

ഏക.. ഇന്ത്യന്‍ സിനിമയില്‍ ഒരു പുതിയ അധ്യായം എഴുതി ചേര്‍ക്കാന്‍ പോകുന്ന ഏക എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഉഭയ ലൈംഗികതയെ അവതരിപ്പിക്കുന്ന ചിത്രം മലയാളത്തിലെന്നല്ല, ഇന്ത്യയില്‍ തന്നെ ഇത് ആദ്യമായിരിക്കും.

പ്രഖ്യാപിച്ചത് മുതല്‍ വാര്‍ത്തകളില്‍ നിറയുന്ന ഏക സംവിധാനം ചെയ്യുന്നത് നവാഗതനായ കിങ് ജോണ്‍സ് ആണ്. ഇതിനപ്പുറം ഇനിയൊന്നും സിനിമയില്‍ കാണിക്കാനില്ല എന്ന് രണ്ട് മിനിട്ട് 34 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ കാണുമ്പോള്‍ തന്നെ വ്യക്തമാകും.. കാണാം..

പ്രമേയം

പ്രമേയം

ഒരു യുവതയിലും മിശ്രലൈംഗികതയുള്ള ഒരാളും കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടിലൂടെ കേരളത്തിലേക്ക് നടത്തുന്ന യാത്രയും അതിനിടയില്‍ സംഭവിയ്ക്കുന്ന ചില സംഭവ വികാസങ്ങളുമാണ് ഏകയുടെ പ്രമേയം. മൂന്ന് സംസ്ഥാനങ്ങളും കേന്ദ്രീകരിച്ചാണ് ചിത്രം കഥ പറയുന്നത്.

പല ചോദ്യങ്ങളും

പല ചോദ്യങ്ങളും

ഇന്ത്യന്‍ സിനിമയില്‍ കൈകാര്യം ചെയ്തിട്ടില്ലാത്ത വിഷയം പ്രമേയമാക്കുന്നു എന്നതാണ് ഏകയെ വ്യത്യസ്തമാക്കുന്നത്. പുരുഷന്റെ മുലക്കണ്ണുകളില്‍ കാണാത്ത എന്ത് അശ്ലീലതയാണ് സ്ത്രീയുടേതാവുമ്പോഴുള്ളത്. അത് പുരുഷന്റെയും സ്ത്രീയുടേതുമല്ലാതാകുമ്പോള്‍ അശ്ലീലത കൂടുമോ. എന്താണ് പുരുഷനും സ്ത്രീയുമായി ഒരാളെ നിര്‍വചിയ്ക്കുന്നതിനുള്ള മാനദണ്ഡം.. ഇങ്ങനെയുള്ള പല ചോദ്യങ്ങളുമായാണ് ട്രെയിലര്‍.

നഗ്നരായി ഷൂട്ട് ചെയ്ത ചിത്രം

നഗ്നരായി ഷൂട്ട് ചെയ്ത ചിത്രം

ലോക സിനിമയില്‍ തന്നെ ആദ്യമായിട്ടായിരിയ്ക്കും അഭിനയിക്കുന്ന നായിക ഉള്‍പ്പടെ അണിയറപ്രവര്‍ത്തകരും സംവിധായനും നിര്‍മാതാവുമെല്ലാം നഗ്നരായി ഒരു സിനിമ ഷൂട്ട് ചെയ്യുന്നത്. നായിക നഗ്നയായി അഭിനയിക്കുമ്പോഴുള്ള പ്രയാസം പറഞ്ഞതിനെ തുടര്‍ന്ന് ടീം അംഗങ്ങള്‍ എല്ലാവരും നഗ്നരായി രംഗങ്ങള്‍ ചിത്രീകരിയ്ക്കുകയായിരുന്നു..

സെന്‍സര്‍ ബോര്‍ഡ് എന്ത് പറയും..

സെന്‍സര്‍ ബോര്‍ഡ് എന്ത് പറയും..

എല്ലാം ഓകെ.. പുതിയൊരു പരീക്ഷണത്തിന് തുടക്കം കുറിച്ച് മലയാള സിനിമ എത്തുന്നു. കുറഞ്ഞ ബജറ്റിലൊരിക്കിയ, ചരിത്രമാവാന്‍ പോകുന്ന സിനിമ.. പക്ഷെ ഈ സിനിമ സെന്‍സര്‍ ചെയ്തു കിട്ടാന്‍ ഏതൊക്കെ കടമ്പകള്‍ കടക്കേണ്ടി വരും. സെന്‍സര്‍ ബോര്‍ഡ് എടുക്കുന്ന നിലപാട് എന്താണെന്നറിയാന്‍ കാത്തിരിയ്ക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ട്രെയിലര്‍ കാണൂ..

ഇനി ഇന്ത്യന്‍ സിനിമയില്‍ ഒരു അധ്യായം എഴുതാന്‍ പോകുന്ന ഏകയുടെ ട്രെയിലര്‍ കാണാം. രഹന ഫാത്തിമയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. മനോജ് കെ ശ്രീധര്‍ നിര്‍മിയ്ക്കുന്ന ചിത്രത്തിന് ഛായാഗ്രാഹണം നിര്‍വ്വഹിയ്ക്കുന്നത് ടോണി ലോയ്ഡ് ആറുജയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X