ആന സവാരി നടത്തിയ രണ്ട് സിനിമാ താരങ്ങള്‍ക്ക് പണി കിട്ടി!
ആന സവാരി നടത്തിയതില്‍ പണി കിട്ടിയത് വേറെയാര്‍ക്കുമല്ല. നസ്രിയ ഫഹദിനും രഞ്ജിനി ഹരിദാസിനുമാണ്. ഒരു ആന സവാരി നടത്തിയാല്‍ ഇത്രയും വലിയ പണിക്കിട്ടുമെന്ന് ഇരുവരും സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ല.
വനം വകുപ്പിന്റെ കൈവശമുള്ള ആനകളെ ഉപയോഗിച്ചാണ് താരങ്ങള്‍ ആന സവാരി നടത്തിയത്. ഇതിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് തൃശ്ശൂര്‍ ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറി സെക്രട്ടറി വി കെ വെങ്കിടാചലം പരാതി നല്‍കി. കേന്ദ്ര മൃഗ സംരംക്ഷണ ബോര്‍ഡിനും കേന്ദ്ര വനം ഡയറക്ടര്‍ ജനറലിനുമാണ് പരാതി നല്‍കിയിരിക്കുന്നത്.

2014 ഡിസംബര്‍ നാലിന് കേരള ഹൈക്കോടതി പ്രഖ്യാപിച്ച ഉത്തരവുപ്രകാരം കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ അനുമതിയില്ലാതെ ആന സവാരിക്ക് ആനകളെ ഉപയോഗിക്കാന്‍ പാടില്ല എന്ന് പരാതിയില്‍ പറയുന്നു.

വനം വകുപ്പിന്റെ കൈവശമുള്ള ആനകള്‍ക്ക് ഉടമസ്ഥാവകാശം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ അനുമതി ലഭ്യമാവുക എളുപ്പമല്ല. സംഭവത്തില്‍ കോടനാട് ഡി എഫ് ഒ നടിമാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സ് ആവശ്യപ്പെട്ടു.


Click it and Unblock the Notifications