twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആനയെ കണ്ട് പേടിച്ചോടിയ പുലിമുരുകനും സംഘവും; മോഹന്‍ലാല്‍ പറയുന്നു

    By Aswini
    |

    കാട്ടില്‍ ജീവിയ്ക്കുന്ന മുരുകന്‍ എന്ന കഥാപാത്രത്തെ കുറിച്ച് കഥ പറയുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്‍. ഏറെ പ്രത്യേകതകളുമായി തിയേറ്ററിലെത്തുന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്.

    സ്വാമി അയ്യപ്പന്‍ പുലിപ്പാലുമായി വന്നത് കടുവപ്പുറത്തല്ലേ; പുലിമുരുകനിലെ കടുവയെ ന്യായീകരിച്ച് ലാല്‍സ്വാമി അയ്യപ്പന്‍ പുലിപ്പാലുമായി വന്നത് കടുവപ്പുറത്തല്ലേ; പുലിമുരുകനിലെ കടുവയെ ന്യായീകരിച്ച് ലാല്‍

    കാടിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും നടന്നത് ഉള്‍ക്കാടുകളിലാണ്. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവം അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ മോഹന്‍ലാല്‍ പങ്കുവച്ചു.

    ഇരുട്ട് വീണാല്‍ പറ്റില്ല

    ആനയെ കണ്ട് പേടിച്ചോടിയ പുലിമുരുകനും സംഘവും; മോഹന്‍ലാല്‍ പറയുന്നു

    ഉള്‍ക്കാടുകളിലാണ് ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിങും നടന്നത്. ഇരുട്ട് വീണാല്‍ ആനകളിറങ്ങും. അതുകൊണ്ട് അഞ്ച് മണിയാകുമ്പോഴേക്കും പാക്കപ്പ് പറയുമത്രെ.

    ആന ഓടിച്ചു

    ആനയെ കണ്ട് പേടിച്ചോടിയ പുലിമുരുകനും സംഘവും; മോഹന്‍ലാല്‍ പറയുന്നു

    പുലിമുരുകനെയും സംഘത്തെയും ആന ഓടിച്ച കഥയും ലാല്‍ പങ്കുവച്ചു.

    ആര്‍ക്കാ പേടി തോന്നാത്തത്

    ആനയെ കണ്ട് പേടിച്ചോടിയ പുലിമുരുകനും സംഘവും; മോഹന്‍ലാല്‍ പറയുന്നു

    രാവിലെ ഷൂട്ടിങിന് പോകുമ്പോള്‍ ആനയെ കാണും. അവ ഒന്നും ചെയ്യില്ല. എന്നാലും കുറേ ആനകള്‍ ഒന്നിച്ച് മുന്നി വന്ന് നിന്നാല്‍ ആര്‍ക്കും പേടി തോന്നില്ലേ. അവയോട് പുലിമുരുകനാണെന്ന് പറഞ്ഞിട്ട് എന്ത്കാര്യം- ലാല്‍ ചോദിച്ചു

    എപ്പോള്‍ റിലീസ്

    ആനയെ കണ്ട് പേടിച്ചോടിയ പുലിമുരുകനും സംഘവും; മോഹന്‍ലാല്‍ പറയുന്നു

    മോഹന്‍ലാലിനെ കൂടാതെ ലാല്‍, കമാലീന മുഖര്‍ജി, ജഗപതി ബാബു തുടങ്ങിയവരും അഭിനയിക്കുന്ന ചിത്രം ഈ ഈദ് ആഘോഷത്തിന് തിയേറ്ററുകളിലെത്തും

    English summary
    Mohanlal talks about the experience of shooting in front of elephants for Pulimurukan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X