നേരത്തെ വിവാഹിതയാണ്, 3 ആഴ്ചയെ ഒന്നിച്ച് ജീവിച്ചുള്ളു! ബാലയ്ക്ക് മുന്‍പ് വിവാഹം കഴിച്ചതാണെന്ന് പറഞ്ഞ് എലിസബത്ത്
മൂന്നോ നാലോ വിവാഹം കഴിക്കുകയും മുന്‍ഭാര്യമാരുമായി നിരന്തരം വഴക്ക് കൂടുകയും ചെയ്താണ് നടന്‍ ബാല വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ബാലയ്ക്ക് മറുപടികളുമായി മുന്‍ഭാര്യ എലിസബത്ത് ഉദയന്‍ രംഗത്ത് വന്നിരുന്നു. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് എനിക്ക് പറയാനുള്ളതെന്ന് പറഞ്ഞ് ഡോക്ടര്‍ കൂടിയായ എലിസബത്ത് തുറന്നടിച്ചത്.
ബാലയ്‌ക്കെതിരെ ഇതുവരെ ആരും ഉന്നയിക്കാത്ത നിരവധി ആരോപണങ്ങള്‍ എലിസബത്ത് വെളിപ്പെടുത്തി. പിന്നാലെ നടന്റെ ഇപ്പോഴത്തെ ഭാര്യ കോകില എലിസബത്ത് മറ്റൊരാളുടെ ഭാര്യയാണെന്നും അതൊരു ഡോക്ടറാണെന്നുമൊക്കെ പറഞ്ഞ് രംഗത്ത് വന്നു. ഇതോടെ താന്‍ നേരത്തെ വിവാഹിതയായിരുന്നു എന്നും അതൊരു ഡോക്ടറാണെന്നും വ്യക്തമാക്കുകയാണ് എലിസബത്തിപ്പോള്‍.

ഇന്ന് വീഡിയോ ചെയ്യാന്‍ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് എലിസബത്ത് വീഡിയോയില്‍ സംസാരിക്കുന്നത്. കുറേ കാലമായി എറിഞ്ഞ് പൊട്ടിക്കുമെന്ന് പറഞ്ഞോണ്ടിരുന്നത് അവര്‍ ചെയ്തു. മുന്‍പുള്ള വീഡിയോയില്‍ നിനക്ക് കാണിച്ച് തരാമെന്ന് പറഞ്ഞ ആള്‍ ഇപ്പോള്‍ എലിസബത്ത് ചേച്ചി എന്നാണ് വിളിച്ചിരിക്കുന്നത്. ചിലപ്പോള്‍ പരിഹസിച്ചതാവാം. പണ്ട് അമൃതയെയും പാപ്പുവിനെയും ഗോപി സുന്ദറിനെ പറ്റിയും പിന്നെ ഒരു ഗസ്റ്റ് ഹൗസ് നടത്തുന്ന ആളുണ്ട്, അവരൊക്കെ എന്നെ പറ്റിച്ചു. നീ എന്ത് ഭാര്യയാണ്. മീഡിയയുടെ മുന്‍പില്‍ വന്ന് അവരെന്നെ പറ്റിച്ചെന്ന് പറയൂ എന്നൊക്കെ പറയിപ്പിക്കാന്‍ ശ്രമിക്കും.
കോകിലയുടെ വീഡിയോ കണ്ടപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് അതാണ്. എല്ലാ കള്ളത്തരത്തിനും കൂടെ നില്‍ക്കുന്ന ഭാര്യയാണ് ഇപ്പോഴുള്ളത്. തോക്ക് വിഷയത്തിലും മറ്റുമൊക്കെ പല വീഡിയോ കണ്ടാലും അറിയാം, ഞാന്‍ ഒട്ടും താല്‍പര്യമില്ലാതെയാണ് ഇരുന്നത്. ഇത് പക്ഷേ നല്ല ഇഷ്ടത്തോടെയാണ് കോകില ഇരിക്കുന്നത്. മാത്രമല്ല എന്തേലും കേസ് വരികയാണെങ്കില്‍ അവള്‍ക്ക് ഇരുന്നോട്ടെ എന്ന് കരുതിയിട്ടുണ്ടാവും. മാമ ഒന്നും ചെയ്യണ്ടെന്നാണ് പറഞ്ഞതെന്ന് ഇടയ്ക്കിടെ പറഞ്ഞിട്ടും ഇത് പുള്ളിയുടെ അക്കൗണ്ടില്‍ നിന്നാണല്ലോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇത്രയും കാലം ഫേക്ക് പ്രൊഫൈലുകളിൽ നിന്നായിരുന്നു ഇങ്ങനെ സംസാരിച്ചത്. ഇപ്പോൾ നേരിട്ട് തന്നെ വന്നു. പെണ്ണുങ്ങൾ തമ്മിൽ കലഹിച്ചോട്ടെ എന്നായിരിക്കും പുള്ളി ഇതിലൂടെ ചിന്തിച്ചത്. മാത്രമല്ല സ്ത്രീയ്ക്കെതിരെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കാൻ പാടില്ലെന്ന് അദ്ദേഹത്തിനറിയാം. സ്ത്രീകൾ തമ്മിലാണെങ്കിൽ അങ്ങനൊരു കുഴപ്പം വരില്ലെന്നും പുള്ളി ചിന്തിച്ചു. ബാല വീഡിയോ ചെയ്യരുതെന്നാണ് പറഞ്ഞത്, എന്നിട്ടും ഞങ്ങളായി വരികയാണെന്ന് പറഞ്ഞാണ് പലരും ഇതുപോലെ വീഡിയോയുമായി വന്നിരിക്കുന്നത്. എന്നിട്ട് ബാല തന്നെ അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പേജിലൂടെ അത് പുറത്ത് വിടുകയും ചെയ്തു. അതിൽ നിന്ന് തന്നെ വ്യക്തമാണ് അയാൾ ഇതെല്ലാം ചെയ്യിപ്പിക്കുന്നതാണെന്ന്.
എന്റെ കല്യാണം 2019 മേയ് മാസത്തില്‍ നടന്നതാണ്. മൂന്ന് ആഴ്ച ഞങ്ങള്‍ ഒരുമിച്ച് താമസിച്ചതാണ്. അതിന്റെ ഡിവോഴ്‌സ് കുറച്ച് വൈകി പോയി. മാട്രിമോണിയയില്‍ നിന്നും കണ്ടെത്തിയ ഡോക്ടറെ തന്നെയാണ് കല്യാണം കഴിച്ചത്. സത്യത്തില്‍ എന്നെ ഡിവോഴ്‌സിന് സഹായിച്ചത് ഈ പറയുന്ന നടനാണ്. അതില്‍ സംശയമുണ്ടെങ്കില്‍ തെളിവുകള്‍ തരാം. ആ പുള്ളിയ്ക്ക് എന്തേലും കുഴപ്പമുണ്ടെങ്കില്‍ അതിനുള്ള മറുപടി ഞാന്‍ പബ്ലിക്ക് ആയി പറയുന്നതായിരിക്കും. നാലോ അഞ്ചോ വിവാഹം കഴിഞ്ഞിട്ടുള്ള ആളാണ് ഇങ്ങനെ പറയുന്നത്. എല്ലാം പുള്ളി അറിഞ്ഞ് കൊണ്ടാണ്. എന്റെ ഡിവോഴ്‌സിന് കൂടെ നിന്നതും ബാലയാണ്. എന്നിട്ടാണ് നിന്നെ ഞാന്‍ ടാര്‍ഗറ്റ് ചെയ്യും, എന്നൊക്കെ പറയുന്നത്.
ഇതിന് മുന്‍പ് എനിക്കൊരു ഫേസ്ബുക്ക് പേജുണ്ടായിരുന്നു. അതിലാണ് ട്രോളുകളും മറ്റുമൊക്കെ പോസ്റ്റ് ചെയ്തിരുന്നത്. അതില്‍ ഡിവോഴ്‌സി എന്ന് തന്നെയാണ് പ്രൊഫൈല്‍ കൊടുത്തത്. ആ അക്കൗണ്ടിലൂടെയാണ് ഞാന്‍ ഇദ്ദേഹത്തെ പ്രൊപ്പോസ് ചെയ്യുന്നത്. ഇദ്ദേഹത്തെ പറ്റിച്ചിട്ടില്ല. ആ അക്കൗണ്ട് പുള്ളി ഡിലീറ്റ് ആക്കി. ഒപ്പം എന്റെ ഫോണ്‍ എറിഞ്ഞ് പൊട്ടിക്കുകയും അതിലുണ്ടായിരുന്ന സിം അദ്ദേഹത്തിനൊപ്പമുള്ള ആളുടെ കൈയ്യിലാണ്. പിന്നെ മുന്‍പത്തെ കല്യാണം കഴിഞ്ഞതിനെ പറ്റി ആരോടും പറയരുതെന്ന് അദ്ദേഹമാണ് പറഞ്ഞത്. അങ്ങനെ പറഞ്ഞാല്‍ തനിക്ക് നാണക്കേടാണെന്നാണ് ബാല പറഞ്ഞത്.
ഞാന്‍ 15 വര്‍ഷമായി മരുന്ന് കഴിക്കുന്നുണ്ടെന്നും കോകില പറഞ്ഞു. എന്തിനാണ് ഞാന്‍ മരുന്ന് കഴിക്കുന്നത്. എനിക്കിപ്പോള്‍ മുപ്പത് വയസായി. പതിനഞ്ച് വര്‍ഷം പുറകിലേക്ക് നോക്കുകയാണെങ്കില്‍ എനിക്ക് 15 വയസേ ഉണ്ടാവുകയുള്ളു. അപ്പോള്‍ മുതല്‍ ഞാന്‍ എന്ത് മരുന്നാണ് കഴിക്കുക. അതിന്റെ തെളിവ് കൂടി നിങ്ങള്‍ തരണ്ടേി വരും. അത് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. ഈ അടുത്താണ് ഞാന്‍ ഡിപ്രഷന്റെ മരുന്ന് കഴിക്കാന്‍ തുടങ്ങിയത്. അതല്ലാതെ പനി വരുമ്പോഴൊക്കെ മരുന്ന് കഴിച്ചിട്ടുണ്ടാവും.

ഞാന്‍ ഗര്‍ഭിണിയാവില്ല, മാനസികരോഗിയാണ് എന്ന് തുടങ്ങി ഒരു പെണ്ണിനെ പറ്റി പറയാവുന്ന എല്ലാ മോശം കാര്യങ്ങളും അവര്‍ പറഞ്ഞ് കഴിഞ്ഞു. ഇതിന്റെയൊക്കെ തെളിവുകളൊക്കെ ഞാന്‍ ഇവരോട് ചോദിക്കുകയാണ്. എന്റെ അറിവില്‍ അങ്ങനെയില്ല.
എട്ടാം ക്ലാസ് മുതല്‍ ഞാന്‍ ഷെട്ടില്‍ബാറ്റ് കളിക്കും. അങ്ങനെ മത്സരിച്ചതിനൊപ്പം ക്ലാസിലെ ടോപ്പ് അഞ്ച് പേരില്‍ ഒരാളുമായിരുന്നു. പത്താം ക്ലാസില്‍ പത്ത് എപ്ലസ് വാങ്ങിയാണ് വിജയിച്ചത്. എന്നാല്‍ പത്താം ക്ലാസിലെ ചോദ്യപ്പേപ്പര്‍ ചോര്‍ത്തി പരീക്ഷ എഴുതിയെന്ന് പറയുന്ന ആളുണ്ട്. അദ്ദേഹത്തിന്റെ പിതാവാണ് ചോദ്യപ്പേപ്പര്‍ ചോര്‍ത്തി കൊടുത്തതെന്നും എന്നിട്ടാണ് പരീക്ഷ എഴുതിയതെന്നും അഭിമാനത്തോടെ പറയുന്നത്.
കുറച്ച് നാളുകളായി എന്റെ വീഡിയോയുടെ താഴെ ഡോക്ടറുമായിട്ടുള്ള വിവാഹത്തെ കുറിച്ച് കോകില പറഞ്ഞ അതേ കാര്യം കമന്റായി വന്നിരുന്നു. ഡിവോഴ്‌സായ ഒരാളുടെ കൂടെ പോയി ജീവിക്കാനാണോ നിങ്ങളിപ്പോഴും പറയുന്നത്. അയാള്‍ വേറെ വിവാഹം കഴിച്ച് ജീവിക്കുകയാണ്. പിന്നെ എന്തിനാണ് ഞാന്‍ അയാളുടെ കൂടെ പോകുന്നത്. പിന്നെ ആരെയും അറിയിക്കാതെ രഹസ്യമായിട്ടല്ല എന്റെ വിവാഹം നടന്നത്. വീട്ടുകാര്‍ തമ്മില്‍ സംസാരിച്ച് എന്‍ഗേജ്‌മെന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് 1800 പേരുടെ പരിപാടിയിലാണ് നടത്തിയത്. കല്യാണവും അതുപോലെ വലിയ പരിപാടിയായിട്ടാണ് നടത്തിയത്. അല്ലാതെ ഒളിച്ചോടി പോയി കെട്ടിയതല്ല. അത് മ്യൂച്ചലായി ഡിവോഴ്‌സായി. ഡീറ്റെയില്‍സ് കാണിച്ച് തരാം.
ഞാന്‍ റേപ്പ് ചെയ്യപ്പെട്ടു എന്നും ഇയാളുടെ കാല് മസാജ് ചെയ്യാന്‍ വന്ന ആളുടെ മുന്നില്‍ വെച്ച് എന്നെ കൊണ്ട് പല വൃത്തിക്കേടുകളും ചെയ്യിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സഹിക്കാന്‍ വയ്യാതെ മൂന്ന് ദിവസം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. ആശുപത്രിയില്‍ കൊണ്ട് പോകാന്‍ പോലും ശ്രമിച്ചില്ല. ആ സമയത്ത് ചെന്നൈയിലുള്ള പോലീസും കേരളത്തില്‍ നിന്നുള്ള പോലീസുമൊക്കെ വിളിച്ച് അവിടുന്ന് വേഗം രക്ഷപ്പെട്ടോളാനാണ് പറഞ്ഞത്.
ഒരു പെണ്‍കുട്ടി ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചാല്‍ അവര്‍ അതെന്തിന് ചെയ്തു എന്നല്ലേ പോലീസുകാര്‍ ചോദിക്കേണ്ടത്. അതിന് പകരം നിങ്ങളുടെ മകളെയും കൊണ്ട് ഇവിടുന്ന് വേഗം രക്ഷപ്പെടാനാണ് പോലീസുകാര്‍ പറയുന്നത്. അതെന്തിനായിരിക്കും അങ്ങനെ പറഞ്ഞിട്ടുണ്ടാവുക എന്നാണ് എലിസബത്ത് ചോദിക്കുന്നത്. ഒറ്റയ്ക്കല്ല, അദ്ദേഹത്തിനൊപ്പം പോലീസുകാരും മറ്റ് സ്വാധീനമുള്ള ആളുകളുമൊക്കെ ഉണ്ട്. എല്ലാവരും അറിഞ്ഞ് കൊണ്ടാണ് എല്ലാം ചെയ്തിരിക്കുന്നത്. പിന്നെ പല കേസുകളിലും ഞാൻ കൂടി സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. അതിനെ കുറിച്ചൊക്കെ പറയാനും ഞാൻ തയ്യാറാണ്. പക്ഷേ ആരും എന്നോട് അതിനെ കുറിച്ച് ചോദിക്കാനോ കേസുമായി മുന്നോട്ട് പോകാനോ ശ്രമിക്കുന്നില്ലെന്നും എലിസബത്ത് പറയുന്നു.


Click it and Unblock the Notifications